TV Shows
ഇതൊക്കെ ചെയ്താല്‍ മാത്രമേ ഇവിടെ നില്‍ക്കാന്‍ പറ്റുകയുള്ളൂ… അതുകൊണ്ട് ഓരോന്ന് ചെയ്യുന്നു.. റോബിന്‍ ഒരു സൈക്കോയാണെന്നാണ് ജാസ്മിൻ; കലി തുള്ളി റോബിൻ ആരാധകർ
ഇതൊക്കെ ചെയ്താല്‍ മാത്രമേ ഇവിടെ നില്‍ക്കാന്‍ പറ്റുകയുള്ളൂ… അതുകൊണ്ട് ഓരോന്ന് ചെയ്യുന്നു.. റോബിന്‍ ഒരു സൈക്കോയാണെന്നാണ് ജാസ്മിൻ; കലി തുള്ളി റോബിൻ ആരാധകർ
ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും ശ്രദ്ദേയരായ മത്സരാർഥികളിൽ രണ്ട് പേരാണ് റോബിനും ജാസ്മിനും. സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ വഴക്ക് നടന്നിരിക്കുന്നത് റോബിനും ജാസ്മിനും തമ്മിലാണ്. ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു.ടാസ്‌ക്കിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ തെറ്റിയത്.
ജാസ്മിന്റെ അടുത്ത സുഹൃത്തുക്കളായ ദില്‍ഷയും നിമിഷയും ഡെയ്‌സിയുമൊക്കെ പറഞ്ഞിട്ടും ഡോക്ടറിനോട് വിട്ടുവീഴ്ച കാണിക്കാനോ പ്രശ്‌നം പരിഹരിക്കാനോ തയ്യാറായിട്ടില്ല. എന്നാല്‍ ഡോക്ടര്‍ നേരിട്ട് ജാസ്മിനെ അറ്റാക്ക് ചെയ്യാന്‍ പോകാറില്ല.
അത് ഡോക്ടറിന്റെ തന്ത്രമാണെന്നാണ് ബിഗ് ബോസ് ആരാധകരുടേയും പ്രേക്ഷകരുടേയും ഇപ്പോഴത്തെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം റിയാസു ജാസ്മിനും തന്റെ പിആര്‍ ആണെന്ന് പറഞ്ഞിരുന്നു. ഹൗസില്‍ നിന്ന് ഇരുവരും പോകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ഡോക്ടർ വെളിപ്പെടുത്തി. റിയാസിനോട് തന്നെ ഇക്കാര്യം പറഞ്ഞത്. ഇതില്‍ നിനാണ് ഡോക്ടറിന്റെ ഗെയിം പ്ലാന്‍ വെളിവായത്. ഇരുവരേയും അങ്ങോട്ട് കയറി പ്രകോപിപ്പിച്ചാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
ഇപ്പോഴിതാ ഡോക്ടര്‍ തന്നോട് പറഞ്ഞത് ജാസ്മിനോട് വെളിപ്പെടുത്തുകയാണ് റിയാസ്. റോബിന്‍ ഒരു സൈക്കോയാണെന്നാണ് ഇതു കേട്ടിട്ടുള്ള ജാസ്മിന്റെ പ്രതികരണം. ഫേക്കാണെന്ന് മുന്‍കൂട്ടി പറഞ്ഞാല്‍ മാത്രമേ ഹൗസില്‍ നില്‍ക്കാന്‍ കഴിയുള്ളൂവെന്നും ഡോക്ടറിനെ വിമര്‍ശിച്ചു കൊണ്ട് പറയുന്നു. പരീക്ഷയ്ക്ക് മുന്‍പ് ചോദ്യപേപ്പര്‍ കിട്ടിയ ആളെ പോലെയാണ് റോബിനെന്നും ജാസ്മിന്‍ പറയുന്നു. അതിന്റെ ഒരു അഹങ്കാരമുണ്ട്. അത് അല്ലാതെ അവിന് ഇവിടെ ഒന്നും ചെയ്യാനില്ല. ഇതൊക്കെ ചെയ്താല്‍ മാത്രമേ ഇവിടെ നില്‍ക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് ഓരോന്ന് ചെയ്യുന്നു ജാസ്മിന്‍ കൂട്ടിച്ചേർത്തു
ജാസ്മിന്‍ ഇവിടെന്ന് പോകരുതെന്ന് റോബിന് ആഗ്രഹിക്കുന്നുണ്ടെന്ന് ജയില്‍ നടന്ന സംഭാഷണം വിവരിച്ച കൊണ്ട് റിയാസ് പറഞ്ഞു. അന്ന് സുഖമില്ലാതെ കണ്‍ഫെഷന്‍ റൂമിലേയ്ക്ക് ജാസമിനെ വിളിച്ചപ്പോള്‍ ഷോ ക്വിറ്റ് ചെയ്ത് പോകുമോ എന്ന് ഭയപ്പെട്ടുവെന്നും ഡോക്ടര്‍ പറഞ്ഞുവെന്ന് റിയാസ് വെളിപ്പെടുത്തി. അതുപോലെ തന്നെ താന്‍ നോമിനേഷന്‍ വരത്തതില്‍ സന്തോഷിച്ചത് അവനാണെന്നും തന്റെ മുഖത്ത് നോക്കി പറഞ്ഞുവെന്ന് റിയാസ് ജാസ്മിനോട് പറഞ്ഞു. അപ്പോള്‍ അയാളുടെ ചിന്തഗതിയെ കുറിച്ചാണ് ആലോചിച്ചതെന്നും ബാക്കിയായി പറഞ്ഞു.
ഡോക്ടര്‍ തന്നേട് സംസാരിക്കാന്‍ വരാറില്ലെന്നും ഈ അവസരത്തില്‍ ജാസ്മിന്‍ പറയുന്നുണ്ട്. ഈ വീട്ടിലുളള എല്ലാവരോടും സംസാരിക്കും എന്നാല്‍ എന്നോട് മാത്രം ഒറ്റയ്ക്കായി സംസാരിക്കാന്‍ വരില്ല. നിന്നോട് പേലും സംസാരിച്ചു. എന്നാല്‍ ഞങ്ങള്‍ ഒന്നിച്ച് ജയിലില്‍ പോയാല്‍ അതുപോലും സംഭവിക്കില്ലെന്നും ജാസ്മിന്‍ തീര്‍ത്ത് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഒരു ചിരി പോലും കൊടുക്കാതെ ആരോടും സഹതാപം ഇല്ലാത്ത മനുഷ്യനാണ് ഡോക്ടര്‍ റോബിന്‍ എന്നും റിയാസിനോട് പറയുന്നു.
