TV Shows
ഫേക്ക് അല്ലെന്ന് പറഞ്ഞിട്ട് ഫേക്കായി നില്ക്കുന്നവരെക്കാള് നല്ലതാണ് ഡോക്ടര്‍ ; സൗഹൃദമൊക്കെ ശരി തന്നെ, പക്ഷെ ഡോക്ടറിനെ പറഞ്ഞാല്‍ സഹിക്കില്ല; റോബിനെ വിമര്‍ശിച്ച ജാസ്മിനോട് പൊട്ടിത്തെറിച്ച് ദില്‍ഷ!
ഫേക്ക് അല്ലെന്ന് പറഞ്ഞിട്ട് ഫേക്കായി നില്ക്കുന്നവരെക്കാള് നല്ലതാണ് ഡോക്ടര്‍ ; സൗഹൃദമൊക്കെ ശരി തന്നെ, പക്ഷെ ഡോക്ടറിനെ പറഞ്ഞാല്‍ സഹിക്കില്ല; റോബിനെ വിമര്‍ശിച്ച ജാസ്മിനോട് പൊട്ടിത്തെറിച്ച് ദില്‍ഷ!
ബിഗ് ബോസ് ഇന്ത്യയിൽ എല്ലാ ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്ന ഒരു ഷോ ആണ്. എങ്കിലും മലയാളികൾക്ക് ഇന്ന് ബിഗ് ബോസ് മലയാളം ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. തുടക്കത്തില്‍ ബിഗ് ബോസിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഗെയിം മനസിലാക്കിയതോടെ ഇത് മാറിയിട്ടുണ്ട്. ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ ഹൗസിനകത്ത് ഗെയിം കളിക്കുമ്പോള്‍ പുറത്ത് ഇവര്‍ക്ക് പിന്തുണയുമായി പ്രേക്ഷകരുമുണ്ട്.
ബിഗ് ബോസ് മലയാളം സീസണ് 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ ആരംഭിച്ചിട്ട് അറുപത് ദിവസത്തിലധികമായിട്ടുണ്ട്. 100 ദിവസമാണ് ബിഗ് ബോസ് ഷോയുടെ കാലാവധി. സീസണ് 4 ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. 17 പേരുമായി ആരംഭിച്ച ഷോയില്‍ നിലവില്‍ 12 പേര് മാത്രമാണുള്ളത്. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഹൌസിലെ 100 ദിവസമാണ്.
കഴിഞ്ഞ സീസണുകളെക്കാളും നല്ല പ്രതികരണമാണ് ബിഗ് ബോസ് സീസണ് 4 ന് ലഭിക്കുന്നത്. വ്യത്യസ്ത നിലപാടും ചിന്താഗതിയുമുള്ള ഒരു കൂട്ടം ആളുകളാണ് ഇത്തവണ ഹൗസില്‍ എത്തിയിരിക്കുന്നത്. ഹൗസിനുള്ളില്‍ അഭിപ്രായഭിന്നതകള്‍ കനക്കുമ്പോഴും പുറത്ത് നല്ല പിന്തുണയാണ് മത്സരാർത്ഥിയ്ക്ക് ഉള്ളത്.
ബിഗ് ബോസ് സീസണ് 4ല്‍ ഏറ്റവും കൂടുതല്‍ ജനസ്വീകാര്യതയുള്ള രണ്ട് മത്സരാര്‍ത്ഥികളാണ് ദില്‍ഷയും ജാസ്മിനും. ഇവരുടെ സൗഹൃദവും പിണക്കങ്ങളും ഇണക്കവുമെല്ലാം സോഷ്യല്‍ മീഡിയില്‍ ഇടംപിടിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ സൗഹൃദത്തിന്റെ പേരില്‍ ഇവര്‍ അത് മറച്ച് പിടിക്കാറില്ല. ഇരുവരും അത് തുറന്നടിക്കാറുണ്ട്. ഇരുവരും തമ്മില്‍ വലിയ വഴക്ക് വരെ നടന്നിട്ടുണ്ട്.
ഡോക്ടര്‍ റോബിന്റെ ചൊല്ലിയാണ് ദില്‍ഷയും ജാസ്മിനുമായി ഏറിയ ഭാഗവും വഴക്ക് നടക്കുന്നത്. ജാസ്മിന്റെ ഹൗസിലെ ഒരെയൊരു ശത്രുവാണ് ഡോക്ടര്‍ റോബിന്. എന്നാല്‍ ഡോക്ടര്‍ ദില്‍ഷയുടെ ഏറ്റവും അടുത്ത സുഹൃത്തുമാണ് . പലപ്പോഴും ജാസ്മിന് ഡോക്ടറിനെതിരെ ആഞ്ഞടിക്കുമ്പോള്‍ കൂട്ടുകാരിയെ വിമര്‍ശിച്ച് ദില്‍ഷ എത്താറുണ്ട്. പബ്ലിക്കായി റോബിനെ പിന്തുണക്കാറുണ്ട്.
ഇപ്പോഴിതാ ജാസ്മിന്റേയും ദില്‍ഷയുടേയും ഇടയ്ക്ക് ഡോക്ടര്‍ റോബിന് ചര്‍ച്ചയാവുകയാണ്. ഡോക്ടര്‍ ഫേക്കാണെന്ന് പറഞ്ഞ ജാസമിനെ തിരുത്താന്‍ ശ്രമിക്കുകയാണ് ദില്‍ഷ. ഫേക്ക് അല്ലെന്ന് പറഞ്ഞിട്ട് ഫേക്കായി നില്ക്കുന്നവരെക്കാള് നല്ലതാണ് ഡോക്ടര്‍ എന്നാണ് ദില്‍ഷ പറയുന്നത്. എന്നാല്‍ ഡോക്ടറിനെ സപ്പോര്‍ട്ട് ചെയ്തത് ജാസ്മിന് അത്ര പിടിച്ചിട്ടില്ല. ഒരാളോട് ജീവിത കാലം മുഴുവന്‍ വെറുപ്പ് കൊണ്ട് നടക്കുന്നത് ശരിയല്ലെന്നും ജാസ്മിന്റെ ചിന്താഗതിയെ തിരുത്തി കൊണ്ട് ദില്‍ഷ പറയുന്നു.
ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാണെങ്കിലും ഇതൊന്നും സൗഹൃദത്തെ ബാധിക്കുന്നില്ല എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു സംഭവം. സൗഹൃദത്തിന് ഏറെ വില കൊടുക്കുന്ന ആളാണ് ജാസ്മിന് എന്നാല്‍ സൗഹൃദവും മത്സരവുമായി കൂട്ടിക്കുഴയ്ക്കാറില്ല. ഇവ രണ്ടിനേയും രണ്ടായിട്ടാണ് കാണുന്നത്.
about biggboss
