ഇവിടെനിന്ന് ഇറങ്ങുമ്പോഴുള്ള അവസ്ഥ അനുസരിച്ചായിരിക്കും കാര്യങ്ങൾ, എന്തായാലും കല്യാണം കഴിച്ചിരിക്കും, വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വെച്ചായിരിക്കും വിവാഹം; വിവാഹത്തെകുറിച്ച് റോബിൻ ഡോക്ടര്‍ എന്തായാലും പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ടെന്ന് ആരാധകർ

അറുപത് ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ്. സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നോട്ട് പോവുകയാണ് ഷോ. പ്രേക്ഷകരുടെ സ്വീകാര്യതയെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും റോബിനും ലക്ഷ്മിപ്രിയയും ധന്യയും സംസാരിക്കുകയാണ്
ബിഗ് ബോസിന് ശേഷം എന്താണ് അടുത്ത പ്ലാനെന്തെന്ന് ചോദിക്കുകയാണ് ഇപ്പോള്‍ ധന്യ. ആശുപത്രി തുടങ്ങുകയാണോ അതോ കല്യാണം കഴിയ്ക്കാനാണോ ആഗ്രഹിക്കുന്നത് എന്നായിരുന്നു അറിയേണ്ടത്. പക്ഷെ, താനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഇവിടെനിന്ന് ഇറങ്ങുമ്പോഴുള്ള അവസ്ഥ അനുസരിച്ചായിരിക്കും കാര്യങ്ങളെന്നും റോബിന് പറയുന്നു. പക്ഷെ, എന്തായാലും കല്യാണം കഴിച്ചിരിക്കുമെന്നാണ് റോബിന് പറയുന്നത്.
ലക്ഷ്മിപ്രിയ റോബിന് പറഞ്ഞത് ഏറ്റുപിടിയ്ക്കുകയാണ്. 32 വയസ്സായില്ലേ, കല്യാണം കഴിയ്ക്കാന്‍ പ്രായമായെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. അത് ശരിവെച്ച ധന്യ ഇപ്പോള്‍ കല്യാണം കഴിച്ചില്ലെങ്കില്‍ പിന്നെ മൂക്കില്‍ പല്ലുവന്നിട്ടാണോ കല്യാണം എന്നു ചോദിക്കുന്നു. അതുകൊണ്ട് കല്യാണം കഴിച്ചേ തീരൂ എന്നാണ് ധന്യയുടെ അഭിപ്രായം. അതിനിടയില്‍ തന്റെ അനിയത്തിയുടെ കല്യാണം ഉടനെ കാണുമെന്നും അതിനു ശേഷം മാത്രമേ തന്റെ കല്യാണത്തെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും റോബിന് സൂചിപ്പിക്കുന്നു. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വെച്ചായിരിക്കും കല്യാണമെന്നും റോബിന് പറയുന്നുണ്ട്.
അതേസമയം റോബിന്റെ വാക്കുകള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുകയാണ്. ഡോക്ടര്‍ എന്തായാലും പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്. ഇനി അത് നടത്തിക്കൊടുക്കട്ടെ എന്നാണ് മിക്ക ആരാധകരുടെയും കമന്റ്.
അതിനിടെ തൊട്ടടുത്തിരിക്കുന്ന ദില്‍ഷയുടെ കല്യാണത്തെക്കുറിച്ചും പ്ലാനുകള്‍ തയ്യാറാക്കുകയാണ് വിനയ്യും റോണ്‍സണും. ദില്‍ഷയുടെ കല്യാണത്തിന് സ്പെഷ്യല്‍ ഫുഡ്ഡായി മലമന്തി ഉണ്ടാക്കിയാലോ എന്നാണ് റോണ്സണ് ചോദിക്കുന്നത്. എന്നാല്‍ ഇതുകേട്ട് ചിരി സഹിക്കാനാവാതെ വിനയ്യും ദല്ഷയും ‘മലമന്തിയോ അതെന്ത് സാധനം!’ എന്ന അത്ഭുതത്തോടെ ഇരിക്കുകയാണ്. കോഴിക്കോട്ടുകാര്‍ക്ക് ഒരു വെറൈറ്റി ആയിക്കോട്ടെ എന്നു വിചാരിച്ചാണ് മലമന്തി ഉണ്ടാക്കാം എന്ന് റോണ്സണ് പറയുന്നത്.അവിടെ കുഴിമന്തി ഉണ്ട്, പക്ഷെ, മലമന്തി ഇല്ല. മലയുടെ മുകളില്‍ വെച്ച് ഉണ്ടാക്കുന്ന ഭക്ഷണമാണ് മലമന്തിയെന്ന് റോണ്സണ് തമാശയായി പറയുകയാണ്. മലയില്‍ നിന്ന് കിട്ടുന്ന എല്ലാ സാധനവും അതില്‍ കാണും. പേരും ഭക്ഷണവുമായി വലിയ ബന്ധമുണ്ടെന്നും റോണ്സണ് ദില്‍ഷയോട് തമാശയായി പറയുന്നു. എങ്കില്‍പ്പിന്നെ കല്യാണത്തിന് ഒരു കടല്മന്തി കൂടി ആയിക്കോട്ടെ എന്ന് റോണ്സണ് മറുപടി കൊടുക്കുകയാണ് ദില്‍ഷ.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...