ഭ്രാന്തമായ ആവേശത്തോടെ സകലതും നശിപ്പിച്ചു എറിഞ്ഞുടച്ചു; പിറന്നാള്‍ പാര്‍ട്ടിയ്ക്കിടെ കരണ്‍ ജോഹര്‍ ദേഷ്യപ്പെട്ട് അലറിയതെന്തിന്?
ബോളിവുഡിന്റെ സൂപ്പര്‍ സംവിധായകന് കരണ്‍ ജോഹറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. തന്റെ 50-ാം ജന്മദിനം വളരെ ആഡംബരത്തോടെയും ആര്‍ഭാടത്തോടെയും ബിടൗണിലെ സെലിബ്രിറ്റികള്ക്കുമൊപ്പമാണ് കരണ്‍ ജോഹര്‍ ആഘോഷിച്ചത്
താരങ്ങളായ അഭിഷേക് ബച്ചന്, ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, വിക്കി കൗശാല്‍, കത്രീന കൈഫ്, ആമിര്‍ ഖാന്, സെയ്ഫ് അലി ഖാന്, കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍, സല്മാന് ഖാന്, കജോള്‍, മലൈക അറോറ, പ്രീതി സിന്റ, ജാന്‍വി കപൂര്‍, ഹൃത്വിക് റോഷന്, രവീണ ഠണ്ടണ്, ഷാഹിദ് കപൂര്‍, മിറ രാജ്പുത്, രാകുല്‍ പ്രീത് സിങ്, റിതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ, സൂസെയ്ന് ഖാന്, വിജയ് ദേവരക്കൊണ്ട, രശ്മിക മന്ദാന എന്നു തുടങ്ങി സെലിബ്രിറ്റികളുടെ ഒരു വലിയ നിര തന്നെ പാര്‍ട്ടിയിലെ വിശിഷ്ടാതിഥികളായിരുന്നു.
കൂടാതെ അടുത്ത സുഹൃത്തുക്കളായ ഫറാ ഖാന്, മനീഷ് മല്‍ഹോത്ര, സീമ ഖാന്, ഗൗരി ഖാന് എന്നിവരും കരണ്‍ ജോഹറിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ മുഴുനീള സാന്നിദ്ധ്യമായിരുന്നു.
കരണ്‍ ജോഹറിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് അല്പം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ശാന്തചിത്തനായി കാണപ്പെടുന്ന കരണ്‍ തുടര്‍ന്ന് ഭ്രാന്തമായ ആവേശത്തോടെ സകലതും നശിപ്പിക്കുന്നതും എറിഞ്ഞുടക്കുന്നതും അലറി വിളിക്കുന്നതുമാണ് കാണുന്നത്. കരണ്‍ ജോഹറിന് എന്തു സംഭവിച്ചുവെന്ന ആകാംക്ഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഒരുപക്ഷെ, തന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ ഉറ്റസുഹൃത്തും ബോളിവുഡിന്റെ കിങ് ഖാനുമായ ഷാരൂഖ് ഖാന് വരാത്തതാണോ കാരണമെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. കരണിന്റെ പാര്‍ട്ടിയില്‍ ഭാര്യ ഗൗരി ഖാനും ആര്യന് ഖാനും പങ്കെടുത്തിരുന്നു. എന്നാല്‍ ഷാരൂഖിന്റെ ചിത്രമോ വീഡിയോയോ എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ഷാരൂഖിന്റെ അഭാവമായിരിക്കാം കരണിനെ അസ്വസ്ഥനാക്കിയത്.
പിറന്നാള്‍ ദിനം കരണിന് വളരെ സ്പെഷ്യലായിരുന്നു. ബി ടൗണിലെ അദ്ദേഹത്തിന്റെ എല്ലാ പ്രിയസുഹൃത്തുക്കളും ഇന്‍സ്റ്റഗ്രാമില്‍ സ്നേഹം വാരിവിതറിയാണ് ആശംസകള്‍ നേര്‍ന്നത്. ആലിയ ഭട്ട്, കരീന കപൂര്‍ ഖാന്, മലൈക അറോറ, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന് തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.
അതിനിടെ, പിറന്നാള്‍ ദിനത്തില്‍ കരണ്‍ ജോഹര്‍ തന്റെ ആക്ഷന്‍ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനവും നടത്തി. 27 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഒരു മുഴുനീള ആക്ഷന്‍ ചിത്രത്തിനായി കരണ്‍ തയ്യാറെടുക്കുന്നത്.. അടുത്ത വര്‍ഷം റോക്കി ഓര് റാണി കി പ്രേം കഹാനിയുടെ റിലീസിന് ശേഷം തന്റെ ആക്ഷന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ അറിയിച്ചു കഴിഞ്ഞു.
ആലിയ ഭട്ടും രണ്‍വീര്‍ സിങ്ങും പ്രധാന വേഷത്തിലെത്തുന്ന റോക്കി ഓര് റാണി കി പ്രേം കഹാനിയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ധര്‍മ്മേന്ദ്ര, ജയ ബച്ചന്, ശബാന ആസ്മി തുടങ്ങിയ മുന്‍നിര താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അടുത്ത വര്‍ഷം തീയറ്റര്‍ റിലീസായി ചിത്രം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
