ആദ്യ ചിത്രത്തിൽ തുടങ്ങിയ പിണക്കം പത്ത് വർഷത്തിന് ശേഷം മാറിയത് 12ത്ത് മാനിന്റെ സെറ്റില്‍ വച്ച്, ഉണ്ണി മുകുന്ദനുമായി പിണങ്ങാനുണ്ടായ കാരണം ഇതാണ് ; രാഹുല്‍ മാധവ് തുറന്ന് പറയുന്നു!
2011 ല്‍ റിലീസ് ആയ ബങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെയും രാഹുല്‍ മാധവിന്റെയും തുടക്കം. ചിത്രത്തില്‍ സഹോദരന്മാരായി അഭിനയിച്ച ഇരുവരും ഈ സിനിമയ്ക്ക് ശേഷം പിണക്കത്തിലായിരുന്നു എന്ന സത്യം അധികമാര്‍ക്കും അറിയില്ല.
ബാങ്കോക്ക് സമ്മറിന്റെ ലൊക്കേഷനില്‍ വച്ച് നടന്ന ഒരു സംഭവം കാരണം വര്‍ഷങ്ങളായി ഉണ്ണിയും രാഹുല്‍ മാധവും പിണക്കത്തിലായിരുന്നുവത്രെ. ഒരു ഫോണ്‍ കോളില്‍ തീരുന്ന നിസ്സാര പ്രശ്നം മിണ്ടാതെ ഇരുന്നത് കരാണം വളര്‍ന്നു. ഒടുവില്‍ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ആണ് ആ പിണക്കം മാറിയത്.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് 12ത്ത് മാന്‍. ലാലിന് പുറമെ മലയാള സിനിമയിലെ ഒരു യുവതാരനിരയുടെ വലിയ സ്റ്റാര്‍ കാസ്റ്റും ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദനും രാഹുല്‍ മാധവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേതകതയും 12ത്ത് മാനിനുണ്ട്. ഇരുവരുടെയും കൂട്ടുകെട്ടിനെ കുറിച്ച് പറയാന്‍ ഒരു പ്രത്യേക കാരണമുണ്ട്, വലിയൊരു പിണക്കം മാറിയ സെറ്റ് കൂടെയാണ് 12ത്ത് മാന്റേത്.
രാഹുലിന്റെ വാക്കുകൾ ഇങ്ങനെ . അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല എന്ന് രാഹുല്‍ പറയുന്നു. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല.
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നും ‘ശ്ശെ എന്തായിരുന്നു ഇത്രയും നാള് സംസാരിക്കാതിരുന്നത്’ എന്ന്.ഞങ്ങള്‍ രണ്ട് പേരും അപ്പോള്‍ സിനിമയില്‍ കുട്ടികളാണ്. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ തന്നെയാണ്. പക്ഷെ അത് അന്നത്തെ ഒരു പക്വത കുറവ് മാത്രമായിരുന്നു. അതിന് ശേഷം സംസാരിക്കാന്‍ ഒരു അവസരം കിട്ടാത്തത് കൊണ്ട് മിണ്ടാതെയായി. ഉണ്ണിയുടെ സിനിമകള്‍ എല്ലാം ഞാന്‍ കാണാറുണ്ട്. ഉണ്ണി ആദ്യമായി നിര്‍മിച്ച മേപ്പടിയാന് കണ്ടപ്പോള്‍ അഭിമാനം തോന്നി.
ട്വല്‍ത്ത് മാനിന് ശേഷം റഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലും ഞാനും ഉണ്ണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങള്‍ വലിയ കമ്പനിയാണ്. ഉണ്ണി വണ്ടര്ഫുള് പേഴ്സണാണ്. റഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- രാഹുല്‍ പറഞ്ഞു
