” എന്റെ ശത്രുവാകണമെങ്കില്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം; ആ സ്റ്റാറ്റസ് പോലും ഈ ആളുകള്‍ക്കില്ല,” തുറന്നടിച്ച് ബാല !
മലയാളികൾക്ക് സുപരിചതനായ നാടാണ് ബാല . മലയാളി അല്ലെങ്കിൽ കുടി താരം മലയാളി പ്രേഷകരുടെ പ്രിയങ്കരനാണ് . താരത്തിന്റെ വിവാഹമോചനം രണ്ടാം വിവാഹവും ഒക്കെ സോഷ്യൽ മേടയിൽ ഏറെ ചർച്ചയിരുന്നു. ബാലയുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാർത്തകൾ ഇപ്പോഴിതാ പ്രചരിക്കാറുമുണ്ട് തന്നെക്കുറിച്ച് ഫേക്ക് ന്യൂസുകള്‍ ഉണ്ടാക്കുന്നവരോട് നേരിട്ട് പ്രതികരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി നടന്‍ ബാല.
ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”ഇല്ല. അത്രയും അര്‍ഹത അവര്‍ക്കില്ല. ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. എന്റെ സുഹൃത്താവണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു സ്റ്റാറ്റസും ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷെ എന്റെ ശത്രുവാകണമെങ്കില്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം.
ആ സ്റ്റാറ്റസ് പോലും ഈ ആളുകള്‍ക്കില്ല,” ബാല പറഞ്ഞു.മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനും ബാല അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്.
”എത്ര വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. എനിക്ക് മീഡിയയില്‍ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. മീഡിയ എന്ന് പറയുന്നത് എന്റെ അടുത്ത ആളുകളാണ്, എന്റെ ബന്ധുക്കളെ പോലെയാണ്.പിന്നെ മീഡിയ എങ്ങനെ എന്നെ വേട്ടയാടും. പക്ഷെ ചില സമയങ്ങളില്‍ ചിലയാളുകള്‍ ചീപ്പായ കാര്യങ്ങള്‍ ചെയ്യും. അവര്‍ മീഡിയക്കാരാണെന്ന് ഞാന്‍ സമ്മതിക്കില്ല.
അന്തസുള്ള മീഡിയക്കാര്‍ കുറേ പേരുണ്ട്. 90 ശതമാനമുണ്ട്. പത്ത് പേര്‍ മാത്രമാണ് ഇങ്ങനെ നെഗറ്റീവ് ആണെന്ന് കരുതി മീഡിയയെ കുറ്റം പറയുന്ന ഒരു നടനല്ല ബാല,” നടന്‍ കൂട്ടിച്ചേര്‍ത്തു.ഉണ്ണി മുകുന്ദന്‍ നായകനായ ഷഫീഖിന്റെ സന്തോഷം എന്ന സിനിമയാണ് ബാലയുടേതായി ഇനി മലയാളത്തില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. കൂടാതെ ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിലും താരം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
