serial news
സങ്കീര്‍ണ്ണത നിറഞ്ഞ ഇരട്ടപ്രസവം; അതിൽ ഒരു കുഞ്ഞ് നഷ്ടമായി ; ദൈവനിശ്ചയം പോലെ സംഭവിച്ച ആദ്യ പെണ്ണുകാണൽ ചടങ്ങിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് ഡിംപിള്‍ റോസ്!
സങ്കീര്‍ണ്ണത നിറഞ്ഞ ഇരട്ടപ്രസവം; അതിൽ ഒരു കുഞ്ഞ് നഷ്ടമായി ; ദൈവനിശ്ചയം പോലെ സംഭവിച്ച ആദ്യ പെണ്ണുകാണൽ ചടങ്ങിന്റെ ഓര്‍മ്മകള്‍ പങ്കിട്ട് ഡിംപിള്‍ റോസ്!
മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ഡിംപിള്‍ റോസ് . വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത സോഷ്യല്‍ മീഡിയയില്‍ സജീവമാണ് . മകന്റെ ജനനവും തുടര്‍ന്നുള്ള സംഭവങ്ങളും അടുത്തിടെയാണ് ഡിംപിള്‍ ആരാധകരുമായി പങ്കുവെച്ചത്.
ഇപ്പോള്‍ തന്റെ പെണ്ണുകാണല്‍ ചടങ്ങിന്റെ ഓര്‍മ്മ പുതുക്കുകയാണ് ഡിംപിള്‍ റോസ്. ഭര്‍ത്താവ് ആന്‍സണ്‍ തന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ ഉടുത്തിരുന്ന സാരി അപ്രതീക്ഷിതമായി കൈയില്‍ തടഞ്ഞപ്പോള്‍ ആ പഴയസംഭവം ഓര്‍മ്മ വന്നതായും പ്രേക്ഷകരോട് അതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ താത്പര്യപ്പെടുന്നതായും ഡിംപിള്‍ പറയുന്നു. സാരി ഉടുത്ത് സുന്ദരിയായ ഡിംപിള്‍ ഒപ്പം ലളിതമായി എങ്ങനെ മേക്കപ്പ് ചെയ്യാമെന്നും ആരാധകര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയാണ്.
ഡിംപിളിനെ ആദ്യമായി പെണ്ണുകാണാന്‍ വന്നത് ആന്‍സണായിരുന്നു. അക്കാര്യത്തെക്കുറിച്ച് ഡിംപിള്‍ പറയുന്നതിങ്ങനെ:’ ആന്‍സണ്‍ ചേട്ടനാണ് എന്നെ ആദ്യമായി പെണ്ണുകാണാനായി വന്നത്. ആകെ മൂന്നു പെണ്ണ് കാണല്‍ ചടങ്ങുകളേ എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളൂ. പക്ഷെ, കറങ്ങിത്തിരിഞ്ഞ് അദ്ദേഹം തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അതായിരിക്കാം ഈശ്വരനിശ്ചയവും.
ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അച്ഛന്‍, അമ്മ, ചേട്ടന്‍ എന്നിവര്‍ മാത്രമായിരുന്നു എന്റെ ലോകം. പക്ഷെ, ആന്‍സണ്‍ ചേട്ടന്‍ അനേകം സുഹൃത്തുക്കളുണ്ട്. അവര്‍ക്കായി എന്തും ചെയ്യും. അവരും അതുപോലെ ഏതു കാര്യത്തിനും സഹായിക്കും. അന്ന് പെണ്ണുകാണാന്‍ വന്നപ്പോള്‍ സംസാരിച്ചതൊക്കെ ഇന്നും ഓര്‍മ്മയുണ്ടെന്നും ഡിംപിള്‍ റോസ് പറയുന്നു.
മകന്റെ ജനനശേഷമുള്ള നിരവധി വീഡിയോകള്‍ ഡിംപിള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് നടി അമ്മയാകുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തെങ്കിലും അതില്‍ ഒരാളെ നഷ്ടപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണത നിറഞ്ഞൊരു പ്രസവമാണ് തന്റേതെന്ന് നടി സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലെ ഇരട്ടകളില്‍ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതായും, ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ടകളില്‍ ഒരാള്‍ മരിച്ച് പോയെന്നും അവനെ ഒരു നോക്ക് പോലും തനിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഒപ്പം അന്ന് നടന്ന സംഭവങ്ങള്‍ എന്താണെന്നും വീഡിയോകളിലൂടെ ഡിംപിള്‍ റോസ് വ്യക്തമാക്കുന്നുണ്ട്.
പ്രസവത്തിന് ശേഷം തനിക്കുണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ചും നടി വീഡിയോകള്‍ ചെയ്തിരുന്നു. പ്രസവശേഷമുള്ള ഡയറ്റ്, വെയിറ്റ് ലോസ് ഡയറ്റ് തുടങ്ങി സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ നിരവധി കാര്യങ്ങള്‍ ഡിംപിള്‍ തുടര്‍ന്നും വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. മകന് പൂര്‍ണ്ണ ആരോഗ്യം കൈവന്നതിനുശേഷമുള്ള വീഡിയോകളും ഡിംപിള്‍ ചെയ്തിട്ടുണ്ട്. മകനെ പുറംലോകത്തിന് പരിചയപ്പെടുത്തി ചെയ്ത ഡിംപിളിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
about dimple rose
