Connect with us

മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചു ; ബാല സുഹൃത്തുക്കളെ വിശ്വസിക്കും, അവരില്‍ 90 ശതമാനം പേരും അദ്ദേഹത്തെ ചതിച്ചിട്ടുണ്ടാവും: എലിസബത്ത് പറയുന്നു !

Actor

മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചു ; ബാല സുഹൃത്തുക്കളെ വിശ്വസിക്കും, അവരില്‍ 90 ശതമാനം പേരും അദ്ദേഹത്തെ ചതിച്ചിട്ടുണ്ടാവും: എലിസബത്ത് പറയുന്നു !

മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചു ; ബാല സുഹൃത്തുക്കളെ വിശ്വസിക്കും, അവരില്‍ 90 ശതമാനം പേരും അദ്ദേഹത്തെ ചതിച്ചിട്ടുണ്ടാവും: എലിസബത്ത് പറയുന്നു !

കളഭം എന്ന ചിത്രത്തിലൂടെ എത്തി മലയാളി പ്രേഷകരുടെ മനസ്സ് കവർന്ന താരമാണ് ബാല .ഇപ്പോഴിതാ
മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചുവെന്ന് നടന്‍ ബാല. ചിലര്‍ ഒരുപാട് ഉപദ്രവിച്ചുവെന്നും ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് തന്റെ ഭാര്യം എലിസബത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാത്തതെന്നും ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.

‘എലിസബത്ത് മനപ്പൂര്‍വം മാധ്യമങ്ങളുടെ മുമ്പില്‍ വരാത്തതാണ്. ചില മാധ്യമങ്ങള്‍ ഒരുപാട് വേദനിപ്പിച്ചു. കുടുംബജീവിതത്തെ ഉപദ്രവിച്ചു. അത് എന്തിനാണെന്ന് മനസിലായില്ല. ഞാനും എന്റെ ഭാര്യയും പിരിഞ്ഞുപോയി, ബാല ഒറ്റക്കാണ് എന്നൊക്കെ കേള്‍ക്കാന്‍ ഭയങ്കര രസമാണ്. ഇതിലൊന്നും സത്യമില്ല.

എന്ത് വേണമെങ്കിലും പറയാമെന്നാണോ. മാധ്യമങ്ങളോട് ഞാന്‍ തിരിച്ചു ചോദിക്കട്ടെ. ഞാന്‍ തിരിച്ചു ചോദിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും വിഷമമാവും. ഇവിടെ ഇരുന്ന് ആര്‍ക്കും ആരെ വേണമെങ്കിലും ഉപദ്രവിക്കാം. എന്നിട്ട് കാശുണ്ടെങ്കില്‍ പോവാം. ഒരുപാട് കരഞ്ഞു. പറയാന്‍ പറ്റാത്ത കാര്യങ്ങളൊക്കെ മാധ്യമങ്ങള്‍ പറഞ്ഞു. സിനിമ വേറെ ഇവരുടെ മേഖല വേറെ
മാധ്യമങ്ങളുടെ മുമ്പില്‍ വരുന്നില്ല എന്നത് അവളുടെ തീരുമാനമാണ്. എന്റേതല്ല. 99 മീഡിയ ഒരുത്തനെ വളര്‍ത്തുമെങ്കില്‍ ഒരേ ഒരു മീഡിയ മതി അവനെ തളര്‍ത്താന്‍,’ ബാല പറഞ്ഞു.

ബാലയുടെ ഒപ്പം എലിസബത്തും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ബാല സുഹൃത്തുക്കളെ വിശ്വസിക്കുമെന്നും എന്നാല്‍ അവരില്‍ 90 ശതമാനം പേരും അദ്ദേഹത്തെ ചതിച്ചിട്ടുണ്ടാവുമെന്നും എലിസബത്ത് പറഞ്ഞു.

ബാല വളരെ നല്ല മനുഷ്യനാണ്. പക്ഷേ എന്തെങ്കിലും കണ്ടാല്‍ പെട്ടെന്ന് റിയാക്ട് ചെയ്യും. റിയാക്ട് ചെയ്യുന്നത് മാത്രമേ ആളുകള്‍ കാണുകയുള്ളൂ. അത് കാണുമ്പോള്‍ ഒരു നെഗറ്റീവ് ഇമ്പ്രഷന്‍ വരും. ബാല പെട്ടെന്ന് ആളുകളെ വിശ്വസിക്കും. സുഹൃത്തുക്കളെ വിശ്വസിക്കും. സുഹൃത്തുക്കളില്‍ 90 ശതമാനം ആളുകളും ബാലയെ ചതിച്ചിട്ടുണ്ടാവും,’ എലിസബേത്ത് പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending

Recent

To Top