serial
ആര്യക്ക് ഭക്ഷ്യവിഷബാധ; ലാലേട്ടന്റെ പിറന്നാളിനു ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങൾ; എല്ലാം മരുന്നിന്റെ ബലത്തിൽ ; പരിഭവം പറഞ്ഞ് നടി പ്രിയാമണി കമെന്റ് ഇട്ടപ്പോൾ ആര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
ആര്യക്ക് ഭക്ഷ്യവിഷബാധ; ലാലേട്ടന്റെ പിറന്നാളിനു ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങൾ; എല്ലാം മരുന്നിന്റെ ബലത്തിൽ ; പരിഭവം പറഞ്ഞ് നടി പ്രിയാമണി കമെന്റ് ഇട്ടപ്പോൾ ആര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരകയുമായ ആര്യ . ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസണ്‍ 2-ല്‍ ആര്യ വന്നതോടെയാണ് സോഷ്യൽ മീഡിയയിലും ആര്യ താരമായത്.
അടുത്തിടെ ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ബിഗ് ബോസ് സീസണ്‍ 4-ന്റെ വേദിയില്‍ അവതാരകയുടെ വേഷത്തില്‍ വീണ്ടും ആര്യയെത്തി. മുംബൈയ്ക്ക് പോകുന്ന യാത്രയുടെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആര്യയോട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണോ മത്സരിക്കുന്നതെന്ന് അന്ന് അനേകം ആരാധകര്‍ സംശയം ചോദിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലെ പ്രത്യേക എപ്പിസോഡിന് വേണ്ടിയാണ് ബിഗ് ബോസിന്റെ ഫ്‌ളോറില്‍ എത്തിയതെന്ന് ആര്യ പിന്നീട് അറിയിക്കുകയായിരുന്നു.
തന്റെ കരിയറില്‍ ഏറ്റവും അനുഗ്രഹീതമായ നിമിഷമായിരുന്നു അതെന്ന് പറഞ്ഞുകൊണ്ട് ആര്യ ബിഗ് ബോസിന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുകയാണ്.
ആര്യയുടെ യാത്രയുടെ വീഡിയോയും കൊടുത്ത ക്യാപ്ഷനും അല്ല, അതിന് താഴെ വന്ന നടി പ്രിയാമണിയുടെ കമന്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. മുംബൈ വരെ വന്നിട്ടും നീ എന്നെ വിളിച്ചില്ലല്ലോ എന്നായിരുന്നു പ്രിയാമണിയുടെ പരിഭവം. എന്നാല്‍ ഒറ്റ ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് വന്നതെന്നും അതേ ദിവസം തന്നെ അവര്‍ എനിക്ക് തിരിച്ചുള്ള യാത്രാടിക്കറ്റും ബുക്ക് ചെയ്തിരുന്നുവെന്ന് ആര്യ പറയുന്നു.
മാത്രവുമല്ല, ആര്യക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തിരുന്നുവത്രേ. മരുന്നിന്റെ സഹായത്തോടെയാണ് അന്ന് ഷോ ചെയ്തു തീര്‍ത്തതെന്ന് പ്രിയാമണിക്ക് ആര്യ മറുപടി നല്‍കുകയും ചെയ്തു.
പ്രിയാമണിയും ആര്യയും അടുത്ത സുഹൃത്തുക്കളാണ്. ടെലിവിഷന്‍ പരിപാടികളില്‍ ഒന്നിച്ചെത്തിയാണ് ഇരുവരും സൗഹൃദത്തിലായത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിതമായി എത്തിയ ആര്യ ബിഗ് ബോസ് മത്സരാര്‍ത്ഥികളേയും ഞെട്ടിച്ചുകളഞ്ഞു. ആര്യയെ കണ്ട എല്ലാവരും നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ ബിഗ് ബോസിലേക്ക് എതിരേറ്റത്. എല്ലാവരും വളരെ നന്നായി കളിയ്ക്കുന്നുണ്ടെന്നായിരുന്നു ആര്യയുടെ പ്രതികരണം.
സീസണ്‍ ഫോര്‍ തുടങ്ങിയ ശേഷം പലപ്പോഴും എപ്പിസോഡുകള്‍ വിലയിരുത്തി ആര്യ അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. നന്നായി കളിക്കുന്ന മത്സരാര്‍ഥികള്‍ നിരന്തരമായി നോമിനേഷനില്‍ വന്ന് പുറത്താവുന്നതിനെതിരേയും ആര്യ പ്രതികരിച്ചിരുന്നു.
ബിഗ് ബോസ് സീസണ്‍ 2-വിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊന്നായിരുന്നു ആര്യ. സീസണ്‍ 2 അവസാനിച്ച ശേഷം ബിഗ് ബോസ് വീട്ടിലെ ആര്യയുടെ പ്രവൃത്തികള്‍ വിലയിരുത്തി അവര്‍ക്കു നേരെ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ആക്രമണവും പതിവായിരുന്നു. ആര്യയുടെ ചിത്രങ്ങള്‍ക്കും മറ്റും മോശമായി കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും സൈബല്‍ ബുള്ളീയിങ്ങും ശക്തമായിരുന്നു.
ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രശസ്തയാകുന്നത്. ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിയുടെ ഭാര്യയായുള്ള ഹാസ്യവേഷമാണ് ആര്യക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്. നിരവധി സിനിമകളിലും ആര്യ സഹനടിയായി വേഷമിട്ടിട്ടുമുണ്ട്. ലൈലാ ഓ ലൈല, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പാവാ, പ്രേതം, തോപ്പില്‍ ജോപ്പന്‍, അലമാര, ഉറിയടി, ഉള്‍ട്ട എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം.
നിരവധി ടെലിവിഷന്‍ ഷോകളുടെ അവതാരകയായും ആര്യ ശ്രദ്ധ നേടി. മുന്‍പ് അനേകം സീരിയലുകളിലും ആര്യ പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്.
about arya
