TV Shows
ജാസ്മിനെ എനിക്ക് പുറത്ത് അറിയാവുന്നതാണ്, ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും പോരാടി ഇവിടെ വരെ എത്തിയതും അറിയാം… ഞെട്ടിച്ച് റോബിൻ; സംഭവിച്ചത് ഇങ്ങനെ
ജാസ്മിനെ എനിക്ക് പുറത്ത് അറിയാവുന്നതാണ്, ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും പോരാടി ഇവിടെ വരെ എത്തിയതും അറിയാം… ഞെട്ടിച്ച് റോബിൻ; സംഭവിച്ചത് ഇങ്ങനെ
ഇത്തവണത്തെ ബിഗ് ബോസ്സിലെ രണ്ട് ശക്തരായ മത്സരാർത്ഥികളാണ് റോബിനും ജാസ്മിനും. ഷോയിൽ പലപ്പോഴും ഇരുവരും തമ്മിൽ കൊമ്പ് കോർക്കാറുണ്ട്. ഇപ്പോഴിതാ മോണിംഗ് ആക്ടിവിറ്റിയില്‍ ബിഗ് ബോസ് വീടിനെക്കുറിച്ചൊരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ബിഗ് ബോസ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിൽ ജാസ്മിനെക്കുറിച്ച് റോബിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഒരുപാട് വെല്ലുവിളികള്‍ നേരിട്ട് ഇവിടെ വരെ എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അവള്‍ തീര്‍ച്ചയായും പ്രചോദനം നല്‍കുന്നൊരു വ്യക്തിത്വത്തിന് ഉടമയാണ്, അതിനാല്‍ ധന്യ ആണ് എന്റെ പുസ്തകത്തിലെ ആദ്യത്തെ ക്യാരക്ടര്‍ എന്നാണ് റോബിന്‍ പറയുന്നത്. രണ്ടാമത്തെ കഥാപാത്രം ജാസ്മിന്‍ എം മൂസയാണ്. ജാസ്മിനെ എനിക്ക് പുറത്ത് അറിയാവുന്നതാണ്. ജാസ്മിന്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും പോരാടി ഇവിടെ വരെ എത്തിയതും അറിയാം. ഇവിടേയും ഫൈറ്റ് ചെയ്താണ് നില്‍ക്കുന്നത്. അവളുടേതായൊരു ഐഡന്റിറ്റി ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ ജാസ്മിനെയാണ് രണ്ടാമത്തെ ക്യാരക്ടര്‍ ആയി തിരഞ്ഞെടുക്കുന്നതെന്നും റോബിന്‍ പറയുന്നു.
മൂന്നാമത്തെ കഥാപാത്രം ലക്ഷ്മി ചേച്ചിയാണ്. ചേച്ചിയുടെ ജീവിത കഥ കേട്ടപ്പോള്‍ ചേച്ചിയും ഒരുപാട് വെല്ലുവിളികളെ നേരിട്ടതായി മനസിലായിട്ടുണ്ട്. അതിനാല്‍ ചേച്ചിയായിരിക്കും എന്റെ മൂന്നാമത്തെ കഥാപാത്രം. നാലാമത്തെ കഥാപാത്രം റിയാസ് ആണ്. റിയാസിനെ എനിക്ക് മുമ്പേ അറിയാം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയത്. പ്രചോദനം നല്‍കുന്നൊരു ക്യാരക്ടര്‍ ആണ് റിയാസിന്റേത്. നാലാമതായി ഞാനും. എന്റെ ജീവിതത്തിലും വെല്ലുവിളികളുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.
എന്റെ ജീവിതത്തിലും ഇവിടെ ഈ ബിഗ് ബോസ് വീട്ടിലും വെല്ലുവിളികളുണ്ടാകുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുകയും എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്ത ഏക വ്യക്തി ഞാനാണ്. അതിനാല്‍ ഞാന്‍ തന്നെയാണ് എന്റെ പുസ്തകത്തിലെ നാലാമത്തെ കഥാപാത്രം. ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ കാരണം ഞാന്‍ തന്നെയാണ്. എന്റെ പുസ്തകത്തിന്റെ പേര് എന്റെ വീഴ്ചകളാണ് എന്റെ പ്രചോദനങ്ങള്‍ എന്നായിരിക്കും എന്ന് പറഞ്ഞാണ് റോബിന്‍ നിര്‍ത്തുന്നത്.
പിന്നാലെ ജാസ്മിന്‍ എത്തി. ഞാന്‍ ഒരു പുസ്തകം എഴുതുകയാണെങ്കില്‍ അതിന്റെ പേര് ബിഗ് ഫസ് എന്നായിരിക്കും. ബിഗ് മെസ് എന്നര്‍ത്ഥം. ഭാവനയിലേക്ക് കൊണ്ടു പോവുകയാണെങ്കില്‍ ഒരു വലിയ സമുദ്രം. അതില്‍ പെട്ടു പോയ അഞ്ച് പേര്‍. അവര്‍ക്ക് ഒരു ചെറിയ ബോട്ട് കിട്ടുകയാണ്. അതില്‍ അവശ്യമായ കുറച്ച് വസ്തുക്കളുമുണ്ട്. പോകാന്‍ വേറൊരു ഇടമില്ല. അഞ്ച് പേരും അഞ്ച് തരത്തിലുള്ള സ്വഭാവമുള്ളവരാണ്. പങ്കിട്ടെടുക്കകയാണെങ്കില്‍ മൂന്ന് മാസം പിടിച്ച് നില്‍ക്കാം.
ആദ്യത്തെ കഥാപാത്രം ഈ വസ്തുകള്‍ റേഷന്‍ പോലെ ഉപയോഗിച്ചാല്‍ മൂന്ന് മാസം പിടിച്ചു നില്‍ക്കാം എന്ന് അറിയുന്ന ഒരാള്‍. രണ്ടാമത്തെ കഥാപാത്രം, എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് കരുതുന്ന ഒരാള്‍. മൂന്നാമത്തെ കഥാപാത്രം ആരെന്ത് പറഞ്ഞാലും അത് പിന്തുടരാന്‍ തയ്യാറാകുന്നവര്‍. നാലത്തെ കഥാപാത്രം ഒരു പ്രതീക്ഷയുമില്ലാതെ ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് നടക്കുന്നൊരാള്‍. അഞ്ചാമത്തെ കഥാപാത്രം, മൂന്ന് മാസത്തേക്കുള്ള സാധനങ്ങള്‍ മൊത്തം എനിക്ക് കിട്ടിയാല്‍ ഒന്നരക്കൊല്ലം എനിക്ക് ജീവിക്കാം എന്ന് കരുതുന്ന ഒരാളാണെന്നും ജാസ്മിന്‍ പറയുന്നു
