Connect with us

ഒരിക്കൽ പോലും അവളും ഭർത്താവും ഒരുമിച്ച് ഒരു യാത്ര പോയിട്ടില്ല, അവളെ ഒരു രാത്രിയിൽ പോലും കരയാതെ കാണാൻ അദ്ദേഹത്തിന് പറ്റിയിട്ടില്ല… ഭാര്യ എന്ന നിലയിൽ അവൾ ജീവിതം ആരംഭിച്ചിട്ടില്ല, ആ ആഗ്രഹം മാത്രമേ ഇനി ഞങ്ങൾക്കുള്ളൂ; അതിജീവിതയുടെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

Malayalam

ഒരിക്കൽ പോലും അവളും ഭർത്താവും ഒരുമിച്ച് ഒരു യാത്ര പോയിട്ടില്ല, അവളെ ഒരു രാത്രിയിൽ പോലും കരയാതെ കാണാൻ അദ്ദേഹത്തിന് പറ്റിയിട്ടില്ല… ഭാര്യ എന്ന നിലയിൽ അവൾ ജീവിതം ആരംഭിച്ചിട്ടില്ല, ആ ആഗ്രഹം മാത്രമേ ഇനി ഞങ്ങൾക്കുള്ളൂ; അതിജീവിതയുടെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

ഒരിക്കൽ പോലും അവളും ഭർത്താവും ഒരുമിച്ച് ഒരു യാത്ര പോയിട്ടില്ല, അവളെ ഒരു രാത്രിയിൽ പോലും കരയാതെ കാണാൻ അദ്ദേഹത്തിന് പറ്റിയിട്ടില്ല… ഭാര്യ എന്ന നിലയിൽ അവൾ ജീവിതം ആരംഭിച്ചിട്ടില്ല, ആ ആഗ്രഹം മാത്രമേ ഇനി ഞങ്ങൾക്കുള്ളൂ; അതിജീവിതയുടെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

അഞ്ച് വർഷമായി, നടിക്ക് ഇതുവരേയും നീതി ലഭിച്ചിട്ടില്ല. എന്നാൽ അവൾ ഇപ്പോൾ തന്നെ വിജയിച്ചുവെന്നാണ് ഞങ്ങളുടെ വിശ്വാസം. കേസ് അവസാനിച്ച് അവൾ അവളുടെ ജീവിതം തുടങ്ങണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് നടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നടി ശിൽപ ബാലയും ഗായിക സയനോരയും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം.

സുഹൃത്തുക്കളുടെ വാക്കുകളിലേക്ക്

‘വളരെ സന്തോഷവതിയായൊരു കുട്ടിയായിരുന്നു അതിജീവിത. നമ്മൾ എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ ചിരിച്ച് കളിച്ച് നടക്കുന്നയാളായിരുന്നു അവൾ. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഇരയായിരുന്നു അവൾ, അതിൽ നിന്നും അവൾ അതിജീവിതയായി മാറി വന്നിരിക്കുകയാണ്. ആ യാത്ര എത്രമാത്രം കഠിനമായിരുന്നുവെന്ന് അവൾക്ക് മാത്രമേ അറിയൂ. അവൾ അക്രമിക്കപ്പെട്ടുവെന്നത് ഉൾക്കൊള്ളാൻ പോലും ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. ആദ്യമൊക്കെ ഞങ്ങൾ പരസ്പരം ഫോൺ ചെയ്ത് കരയുകയായിരുന്നു’.

‘ഇടയ്ക്ക് അവൾ അപ്രത്യക്ഷമാകും. ഇതിൽ നിന്നും പുറത്തുവരാൻ ഒരുപാട് സമയമെടുക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞങ്ങൾക്ക് അത് മനസിലാകും. ആക്രമിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസിക ആഘാതം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇങ്ങനെ സംഭവിച്ചുവെന്ന് ആളുകൾക്ക് മുന്നിൽ തെളിയിക്കുകയെന്നത് അതിനേക്കാൾ ആഘാതം ഉണ്ടാക്കുന്നതാണ്’.

‘തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ആയിരക്കണക്കിന് പേരോട് വിശദീകരിക്കേണ്ടി വരുന്നൊരു സാഹചര്യം, അത് അവൾക്ക് മാത്രമേ സാധിക്കൂ. ഞങ്ങളിൽ ആർക്കെങ്കിലുമാണ് അത് സംഭവിച്ചതെങ്കിൽ ഒരിക്കലും അതിജീവിക്കാൻ സാധിക്കുമായിരുന്നില്ല. നവീനും അമ്മയുമായിരിക്കും അവൾക്കിപ്പോൾ ഏറ്റവും അടുപ്പമുള്ള രണ്ട് പേർ. പക്ഷേ അവർക്ക് പോലും ചില നേരത്ത് അവളെ സമാധാനിപ്പിക്കാൻ സാധിച്ചെന്ന് വരില്ല’

‘സോഷ്യൽ മീഡിയയിൽ അവൾക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് പ്രചരണങ്ങൾ ഉണ്ടായാൽ ഞങ്ങൾ അവളോട് അക്കാര്യം പങ്കുവെയ്ക്കാറില്ല. അവൾ അത് കാണരുതേയെന്നാണ് ഞങ്ങൾ ആഗ്രഹിക്കാറുള്ളത്. അവളായി പറയുന്നത് ഞങ്ങൾ കേൾക്കുക മാത്രമാണ് ചെയ്യാറുള്ളത്. ആ പഴയ അവളെ തിരിച്ച് കിട്ടാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ’.

‘അഞ്ച് വർഷമായി, നടിക്ക് ഇതുവരേയും നീതി ലഭിച്ചിട്ടില്ല. എന്നാൽ അവൾ ഇപ്പോൾ തന്നെ വിജയിച്ചുവെന്നാണ് ഞങ്ങളുടെ വിശ്വാസം. കാരണം ഇത്തരമൊരു കാര്യം സംഭവിച്ചാൽ ഒരു പെൺകുട്ടി ചിലപ്പോൾ ജീവൻ അവസാനിപ്പിച്ചേനെ. എന്നാൽ അവൾ പോരാടാനാണ് തീരുമാനിച്ചത്. അത് ലക്ഷോപലക്ഷം സ്ത്രീകൾക്കാണ് പ്രചോദനമായത്’.

‘ഐ എഫ് എഫ് കെ വേദിയിൽ അവൾ വന്നപ്പോൾ ജനം അവളെ സ്വീകരിച്ചത് കണ്ടപ്പോൾ തന്നെ തോന്നിയത് അവൾ വിജയിച്ച് കഴിഞ്ഞുവെന്നാണ്. കേസ് അവസാനിച്ച് അവൾ അവളുടെ ജീവിതം തുടങ്ങണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങൾ സുഹൃത്തുക്കൾ ഏറ്റവും കൂടുതൽ കാത്തിരുന്നത് അവളുടെ വിവാഹമായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് അത് നടന്നു. അതും സമാധാനമുള്ള മനസോടെയായിരുന്നില്ല’.

‘ഒരിക്കൽ പോലും അവളും ഭർത്താവും ഒരുമിച്ച് ഒരു യാത്ര പോയിട്ടില്ല. അവളെ ഒരു രാത്രിയിൽ പോലും കരയാതെ കാണാൻ നവീന് പറ്റിയിട്ടില്ല. ഒരു ഭാര്യ എന്ന നിലയിൽ അവൾ ജീവിതം ആരംഭിച്ചിട്ട് പോലും ഇല്ല. നമ്മൾ കാണുന്നതൊന്നുമല്ല അവളുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. ജീവിതത്തോട് തന്നെയുള്ള പോരാട്ടത്തിലാണ് അവൾ’.

‘നേരത്തേ ഇത്തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഞങ്ങൾ സംസാരിച്ചിട്ടില്ല. ഈ സംഭവത്തിന് ശേഷം ഞങ്ങൾ സംസാരിക്കുകയാണ്. അവൾക്ക് വേണ്ടി ഞങ്ങൾ അല്ലാതെ മറ്റാര് സംസാരിക്കും. അവൾക്ക് സംസാരിക്കാൻ കഴിയാഞ്ഞിട്ടില്ല. മാധ്യമങ്ങൾക്ക് മുന്നിൽ വരേണ്ടെന്ന് അവൾ തീരുമാനിച്ചിരിക്കുകയാണ്. അവൾ ഇപ്പോഴും നിയമ വ്യവസ്ഥയിൽ ഏറെ വിശ്വാസം പുലർത്തുന്നുണ്ട്’.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top