serial
“മൗനരാഗം പരമ്പരയിൽ കല്യാണി സംസാരിക്കുന്നു”; പരമ്പരയിൽ നിന്നും പിന്മാറാനുള്ള തീരുമാനം?; പുതിയ തമിഴ് സീരിയലിലേക്ക് ഐശ്വര്യ റംസായി ; സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ പ്രേക്ഷകർ!
“മൗനരാഗം പരമ്പരയിൽ കല്യാണി സംസാരിക്കുന്നു”; പരമ്പരയിൽ നിന്നും പിന്മാറാനുള്ള തീരുമാനം?; പുതിയ തമിഴ് സീരിയലിലേക്ക് ഐശ്വര്യ റംസായി ; സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ പ്രേക്ഷകർ!
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിന് ആരാധകർ ഏറെയാണ്. സീരിയലിലെ കല്യാണി എന്ന കഥാപാത്രത്തിനും മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നല്ലപോലെ പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുണ്ട്.
ഊമയായി പ്രേക്ഷകരുടെ പ്രിയം നേടിയ കഥാപാത്രമാണ് മൗനരാഗത്തിലെ കല്യാണി. പരമ്പരയെ ഹിറ്റാക്കിയ താര ജോഡികളാണ് കല്യാണിയും കിരണും. ഇരുവരുടെയും പ്രണയ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകരെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നതും.
കണ്ട് ശീലിച്ച കഥാപാത്രങ്ങള്‍ മാറുന്നു എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പെട്ടന്ന് അത് അംഗീകരിക്കാന്‍ സാധിയ്ക്കുകയില്ല. പ്രത്യേകിച്ചും ഹിറ്റായ ഒരു താരജോഡികള്‍ കൂടെയാണെങ്കില്‍ ആരെങ്കിലും ഒരാള്‍ പിന്മാറിയാല് തന്നെ ആ സീരിയല്‍ കാണാനുള്ള ഓളം അങ്ങ് പോകും. മൗനരാഗം എന്ന സീരിയലില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും കല്യാണിയുടെയും കിരണിന്റെയും പ്രണയ രംഗങ്ങളാണ്. ആ കല്യാണി ഇപ്പോള്‍ സീരിയലില്‍ നിന്നും പിന്മാറുകയാണോ എന്ന ആശങ്കയിലാണ് ആരാധകര്‍.
കല്യാണി പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഈ ആവലാതിയ്ക്ക് കാരണം. തന്റെ പുതിയ തമിഴ് പ്രൊജക്ടിന്റെ പ്രമോ വീഡിയോ ആണ് ഐശ്വര്യ പങ്കുവച്ചിരിയ്ക്കുന്നത്. ഭാരതി ദാസന് കോളനി എന്ന സീരിയല്‍ വിജയ് ടിവിയില്‍ ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ഐശ്വര്യ ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന പ്രൊജക്ട് ആണ് ഇത്.
മലയാളികളുടെ സ്വന്തം കല്യാണിയ്ക്ക് പുതിയൊരു തുടക്കം കൂടെ ലഭിച്ചതിലുള്ള സന്തോഷം ഉണ്ടെങ്കിലും മൗനരാഗത്തില്‍ നിന്നും പിന്മാറുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അങ്ങനെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ നടീ – നടന്മാര് സീരിയലുകളില്‍ നിന്നും പിന്മാറിയ ചരിത്രം ഉണ്ടായിട്ടുണ്ട്. എന്ത് തന്നെയായാലും പുതിയ പ്രൊജക്ടിന് ആശംസ അറിയിക്കുവാന്‍ ആരാധകര്‍ മറന്നില്ല.
ഊമയായി മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയ കഥാപാത്രമാണ് മൗനരാഗത്തിലെ കല്യാണി. തമിഴ്നാട്ടുകാരിയായ ഐശ്വര്യ നേരത്തെ ചില തമിഴ് സിനിമകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . എന്നാൽ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത് മൗനരാഗം എന്ന സീരിയല്‍ തന്നെയാണ്. യഥാർത്ഥത്തിൽ ഊമയല്ലാത്ത ഐശ്വര്യ ഒരിക്കൽപോലും സോഷ്യൽ മീഡിയയിലും സംസാരിച്ചുകൊണ്ടുള്ള വീഡിയോ പങ്കിട്ടിട്ടില്ല. പക്ഷെ പുതിയ സീരിയലിലേക്ക് പോകുമ്പോൾ അതിൽ സംസാര ശേഷിയുള്ള കല്യാണിയെ കാണാമല്ലോ എന്നും പ്രേക്ഷകരുടെ രസകരമായ കമെന്റ് ഉണ്ട്.
മലയാളം സീരിയലിലെ നമ്പര്‍ വണ്‍ താരജോഡികളില്‍ ഒന്നുമാണ് കിരണ്‍ – കല്യാണി കോമ്പോയും. ഈ അടുത്താണ് സീരിയലില്‍ ഈ ജോഡികള്‍ വിവാഹിതരായത്. വിവാഹത്തോടെ പിരിയുകയാണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് ഇപ്പോള്‍ വരുന്നത്. കല്യാണി മാറിയാല്‍ സീരിയല്‍ കാണില്ല എന്ന് പറയുന്നവരും ഉണ്ട്.
എന്തുതന്നെ ആയാലും താരം സീരിയലിൽ നിന്നും പിന്മാറുന്നതായി യാതൊരു സൂചനയും ഇതുവർരെ ലഭിച്ചിട്ടില്ലാത്തതിനാൽ ആരാധകർ അല്പമെങ്കിലും ആശ്വാസത്തിൽ ആണ്.
ABOUT MOUNARAGAM
