serial
“അമ്മയും മകളും ഒന്നിച്ച് പ്രസവിക്കാനൊരുങ്ങുന്നു”; വിചിത്രസംഭവമായി അപ്രതീക്ഷിത കഥ ; അംഗീകരിക്കാതെ മകൾ; ഡെലിവറി ആശുപത്രി അധികൃതര്‍ ഫ്രീയായി ചെയ്യാൻ തീരുമാനിക്കുന്നു; അതും നിഷേധിച്ച് മകൾ; ‘അമ്മ മകൾ കഥ!
“അമ്മയും മകളും ഒന്നിച്ച് പ്രസവിക്കാനൊരുങ്ങുന്നു”; വിചിത്രസംഭവമായി അപ്രതീക്ഷിത കഥ ; അംഗീകരിക്കാതെ മകൾ; ഡെലിവറി ആശുപത്രി അധികൃതര്‍ ഫ്രീയായി ചെയ്യാൻ തീരുമാനിക്കുന്നു; അതും നിഷേധിച്ച് മകൾ; ‘അമ്മ മകൾ കഥ!
മിനിസ്ക്രീന്‍ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്ന പരമ്പരയാണ് പരമ്പരയാണ് അമ്മ മകള്‍. സീരിയൽ സ്ഥിരം പ്രേക്ഷകർ അല്ലാത്തവർ പോലും ഇപ്പോൾ സീരിയൽ എന്തെന്ന് അറിയാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വ്യത്യസ്ത പ്രമേയത്തിലൂടെ കഥ പറയുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 2021 ഒക്ടോബര്‍ 25നാണ് സീരിയല്‍ തുടങ്ങുന്നത്. അമ്മയും മകളും തമ്മിലുള്ള സ്നേഹവും ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് അമ്മ മകളിന്റെ ഇതിവൃത്തം. സീ കേരളത്തിലാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്.
പരമ്പരയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അണിനിരക്കുന്നത്. ശ്രീജിത്ത് വിജയ്, മരിയ പ്രിന്‍സ്, മിത്ര കുര്യന്, രാജീവ് റോഷന്, ബാലചന്ദ്രന് ചുള്ളിക്കാട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിത്ര കുര്യൻ ആദ്യമായി അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്. അഭിനയത്തിലേക്കുള്ള നടിയുടെ മടങ്ങി വരവ് കൂടിയാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം.
മകളും അമ്മയും തമ്മിലുള്ള ബന്ധവും മകളുടെ വിവാഹ ശേഷം അമ്മ വീണ്ടും ഗര്ഭിണിയാവുന്നതുമൊക്കെയാണ് പരമ്പരയുടെ പ്രമേയം. മരിയയാണ് അനുക്കുട്ടി എന്ന മകളുടെ കഥാപാത്രത്തെ അവതരിക്കുന്നത്. അനുവിന്റെ വിവാഹ കഴിയുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. ശ്രീജിത്തിന്റെ കഥാപാത്രമായ വിപിനാണ് അനുവിനെ വിവാഹം കഴിക്കുന്നത്. സ്വന്തം വീട്ടുകാരെ ധിക്കരിച്ചു കൊണ്ടാണ് വിപിന്‍ അനുവിനെ കെട്ടുന്നത്. എന്നാല്‍ മകന്റെ ഇഷ്ടത്തിന് വേണ്ടി അനുവിനെ സ്വീകരിക്കുകയിരുന്നു. എന്നാല്‍ സമാധാനപരമായ ജീവിതമായിരുന്നില്ല അവിടെ.
അമ്മക്കുട്ടിയെന്നാണ് അനു അമ്മയെ വിളിക്കുന്നത്. അച്ഛനോടും അമ്മയോടും അത്രയധികം അടുപ്പമാണ് അനുവിന്. തിരിച്ചും. അങ്ങനെ തന്നെയാണ്. മകളായിരുന്നു ഇവരുടെ ജീവന്. മകളുടെ ഇഷ്ടത്തിനൊപ്പമായിരുന്നു ഈ അമ്മയും അച്ഛനും.
എന്നാല്‍ വിപിന്റെ അമ്മയും സുഹൃത്ത് നീലിമയും ചേര്‍ന്ന അനുവിനേയും അമ്മയേയും വേര്‍പിരിക്കുകയായിരുന്നു. അമ്മ രണ്ടാമതും ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഈ അവസരം നീലിമയും ഭര്‍ത്താവിന്റെ അമ്മയും മുതലെടുക്കുകയായിരുന്നു.
അനു ഗര്‍ഭിണിയാണെന്നറിഞ്ഞ അതേ സമയത്താണ് അമ്മയും ഗര്‍ഭിണിയാവുന്നത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ചെക്കപ്പിനായി പോവുന്നത്. കാണുമ്പോഴെല്ലാം അമ്മയെ വേദനിപ്പിക്കുമായിരുന്നു. മകളുടെ പിടിവാശിക്ക് മുന്നില്‍ മൗനം പാലിക്കുകയാണ് ഈ അമ്മയും അച്ഛനും.
ഭര്‍ത്താവ് വിപിന്‍ അനുവിനെ പല തവണ പറഞ്ഞ് തിരുത്താന്‍ നോക്കിയെങ്കിലും അമ്മയെ അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇപ്പോള്‍ വിപിന്റെ സകല ക്ഷമയും നശിച്ചിരിക്കുകയാണ്.
അച്ഛനും അമ്മയും മകളുടെ സകല വാശിയും അംഗീകരിച്ച് വളര്‍ത്തിയത് കൊണ്ടാണ് അനു ഇങ്ങനെയായതെന്നാണ് വിപിന്‍ പറയുന്നത്. ഭര്‍ത്താവ് സ്വഭാവത്തെ വിമര്‍ശിച്ചിട്ട് പോലും അമ്മയെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. അനുവിന്റെ ഈ രീതി വിപിനെ ഏറെ വേദനിപ്പിക്കുന്നുണ്ട്.
ഓരേ സമയത്താണ് ഇരുവരും പ്രഗ്നന്റ് ആവുന്നത്. അതിനാല്‍ തന്നെ ഇവരുടെ ഡെലിവറി ആശുപത്രി അധികൃതര്‍ ഫ്രീയാക്കാന്‍ തീരുമാനിക്കുകയാണ്. ആശുപത്രിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു അമ്മയും മകളും ഓരേ സമയം പ്രസവത്തിനെത്തുന്നത്. എന്നാല്‍ ആശുപത്രി അധികൃതരുടെ ഈ സേവനം അനുവിന് അത്ര പിടിച്ചിട്ടില്ല. ഇത് ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അമ്മയ്ക്കൊപ്പമുള്ള സൗജന്യം തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് ഇത് നിരസിക്കുകയാണ്. വിപിന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലാണ് ഇരുവരും ട്രീന്റെ്മെന്റിനായി എത്തുന്നത് മികച്ച കഥാപാശ്ചാത്തലത്തില്‍ സീരിയല്‍ മുന്നോട്ട പോവുകയാണ്.ഇനി എന്താകും സംഭവിക്കുക എന്ന ആകാംക്ഷ നിറച്ചാണ് കഥയിലെ ഓരോ എപ്പിസോഡും മുന്നേറുന്നത്.
about amma makal
