serial news
നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്’ എല്ലായിടത്തും ഞാൻ നിങ്ങളോടു കൂടെത്തന്നെ ഉണ്ടാകും; ഏത് പാപവും ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യും; എല്ലാ പാപങ്ങളും ഞാൻ നിനക്ക് വേണ്ടി ചെയ്യും; ഗോപിക പറഞ്ഞ വാക്കുകൾ !
നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്’ എല്ലായിടത്തും ഞാൻ നിങ്ങളോടു കൂടെത്തന്നെ ഉണ്ടാകും; ഏത് പാപവും ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യും; എല്ലാ പാപങ്ങളും ഞാൻ നിനക്ക് വേണ്ടി ചെയ്യും; ഗോപിക പറഞ്ഞ വാക്കുകൾ !
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം (Santhwanam Serial). ശിവനേയും അഞ്ജലിയേയും (Sivanjali) ദേവിയേടത്തിയേയുമെല്ലാം സ്വന്തം കുടുംബത്തെപ്പോലെയാണ് മലയാളികള്‍ സ്വീകരിച്ചത്. കെട്ടുറപ്പുള്ള ഒരു കുടുംബകഥ, മനോഹരമായ കഥാപാത്ര സൃഷ്ടി എന്നിവയ്ക്കൊപ്പം അതിശയകരമായി അഭിനയിക്കാന്‍ കഴിയുന്ന ഒരു ടീം കൂടെയായപ്പോള്‍ പരമ്പര വാമൊഴിയായും വരമൊഴിയായും ജനഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു. ശിവാഞ്ജലി എന്ന പ്രണയജോഡികളാണ് പരമ്പരയുടെ മുഖ്യ ആകര്‍ഷണം.
എങ്കിലും ശിവാഞ്ജലിയിലേക്ക് മാത്രമായി കഥ ഒതുങ്ങുന്നുമില്ല എന്നതാണ് പരമ്പരയുടെ മറ്റൊരു വിജയം. സാന്ത്വനം വീട്ടിലെ എല്ലാവരും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞു. ശിവാഞ്ജലിയെ ഇഷ്ടപ്പെടാത്ത സീരിയൽ പ്രേമികൾ പക്ഷെ കുറവായിരിക്കും. പ്രണയാർദ്രമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന റീൽ ജോഡികളായി എത്തുന്നത് സജിനും ഗോപിക അനിലുമാണ്.
ഇരുവർക്കും വലിയ ആരാധക പിന്തുണയാണ് ഉള്ളത്. റീൽസ് ജീവിതത്തിലെ പോലെയല്ലെങ്കിലും, അടുത്ത സുഹൃത്തുക്കളാണ് ഗോപികയും സജിനും, സജിന്റെ ഭാര്യ ഷഫ്നയും. സജിനോളമോ, അതിലപ്പുറമോ ഉള്ള സൌഹൃദമാണ് സിനിമ-സീരിയൽ താരം കൂടിയായ ഷഫ്നയുമായി ഗോപികയ്ക്കുള്ളത്.
ഇത് പലപ്പോഴും അവരുടെ കുറിപ്പുകളിലും ചിത്രങ്ങളിലും വീഡിയോകളിലുമായി പ്രേക്ഷകർക്ക് അറിയാവുന്നതുമാണ്. ഇപ്പോഴിതാ ഏറെ രസകരമായ വൈകാരിക കുറിപ്പു പങ്കുവച്ചിരിക്കുകയാണ് ഗോപിക. സജിനും ഷഫ്നയ്ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് മടങ്ങുന്ന ചെറു വീഡിയോക്കൊപ്പമാണ് ഗോപികയുടെ കുറിപ്പ്.
‘ഞാൻ നിന്നെ എപ്പോഴും, എന്നേക്കുമായി സ്നേഹിക്കുന്നു. അടുത്തും അകലെയും, എല്ലായിടത്തും ഞാൻ നിങ്ങളോടു കൂടെത്തന്നെ ഉണ്ടാകും. ഏത് പാപവും ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യും, എല്ലാ പാപങ്ങളും ഞാൻ നിനക്ക് വേണ്ടി ചെയ്യും… വാസൂ.. ചേട്ടോ..-എന്നാണ് കുറിച്ചിരിക്കന്നത്.
സജിനും ഗോപികയും തമ്മിലുള്ള സൌഹൃദത്തെ കുറിച്ച് പലപ്പോഴും ആരാധകർ ചോദ്യമുന്നയിക്കാറുണ്ട്. ഒരു അഭിമുഖത്തിൽ ആങ്കറിന്റെ ചോദ്യം, അഞ്ജലിയെ പോലെയുള്ള ഒരു ആളായിരുന്നു ഷഫ്നയെങ്കില്‍ സജിന്‍ വിവാഹം കഴിക്കുമായിരുന്നോ എന്നായിരുന്നു. മറ്റൊന്നും ആലോചിക്കാതെയുള്ള സജിന്റെ ഉത്തരം ഇല്ല എന്നായിരുന്നു. ‘ഷഫ്നയും ഞാനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്റെ കൂട്ടുകാരുടെ കൂടെ ട്രിപ്പ് പോയതിനേക്കാള്‍ ഞാന്‍ ഷഫ്നയെക്കൂട്ടി ട്രിപ്പ് പോയിട്ടുണ്ട്. എന്റെ എല്ലാ സംഗതിക്കും ഷഫ്ന കൂടെ നിന്നോളും, അതുകൊണ്ട് ഞാന്‍ വളരെ കംഫര്‍ട്ടാണ്. എനിക്ക് മാസത്തിലെ ആദ്യ പതിനഞ്ച് ദിവസം ഷൂട്ടും, അടുത്ത പതിനഞ്ച് ദിവസം അവള്‍ക്ക് ഷൂട്ടുമാണ്.
ഇപ്പോള്‍ തെലുങ്ക് പ്രൊജക്ടാണ് ഷഫ്ന ചെയ്യുന്നത്, ഷൂട്ട് കഴിഞ്ഞാല്‍ അവള് നേരെ ഞാനുള്ള തിരുവനന്തപുരത്തേക്ക് വരും.’ എന്നുമായിരുന്നു സജിൻ പറഞ്ഞത്. ഇതു തന്നെയായിരുന്നു ഷഫ്നയുടെ നിലപാട്. ഗോപിക ഇരുവരുടെ കൊച്ച് സഹോദരിയാണെന്ന് പലപ്പോഴും ഷഫ്നയും സജിനും പറയാണ്ട്. ചേട്ടയെ കുറിച്ച് പറയുമ്പോ ഗോപിക്കും നൂറ് നാവാണെന്ന് മേൽ പറഞ്ഞ കുറിപ്പിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രേക്ഷകർക്കെല്ലാം പരിചിതമായ ഷഫ്നയിലൂടെയായിരുന്നു സജിന്‍ സാന്ത്വനത്തിലേക്ക് വഴി തുറന്നത്.
കൂട്ടു കുടുംബത്തിന്റെ സ്നേഹപൂർണ്ണമായ നിമിഷങ്ങൾ സ്ക്രീനിലേക്കെത്തിക്കാൻ കഴിഞ്ഞതാണ് പരമ്പരയുടെ വിജയം. മിക്ക ഇന്ത്യൻ ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പര പാണ്ഡ്യൻ സ്റ്റോഴ്സ് Pandian stores) എന്ന തമിഴ് പരമ്പരയുടെ റീമേക്ക് ആണ്. പരമ്പരയിലെ എല്ലാ താരങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണുള്ളത്. ശിവാഞ്ജലിയും (Sivanjali) ഹരിയും അപ്പുവുമെല്ലാം സ്ക്രീനിനകത്തും പുറത്തും വലിയ ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയിട്ടുള്ളത്.
ABOUT SANTHWANAM
