ബിഗ് ബോസ്സിൽ കള്ളൻ കയറി , മോഷണം പോയത് എന്താണ് എന്ന് അറിയുമോ? സംഭവം ഇങ്ങനെ !
ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ദിവസം ഒരു കള്ളന്‍ കയറിയിരുന്നു. വീട്ടിനുള്ളിലുള്ളയാള്‍
തന്നെയാണ് കക്കാന്‍ വേണ്ടി എത്തിയത്. അത് മാറ്റാരുമല്ല റോണ്‍സണ്‍ ആണ്. ജയിലില്‍ കഴിഞ്ഞ ധന്യയും സുചിത്രയും അരിഞ്ഞുവെച്ച ഉള്ളി മോഷ്ടിക്കാന്‍ വേണ്ടിയാണ് റോണ്‍സണ്‍ എത്തിയത്.
കിച്ചണ്‍ ഡ്യൂട്ടിയിലുള്ള വിനയ് മാധവിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഉള്ളി മോഷ്ടിക്കാന്‍ വേണ്ടി പോയത്. മോഷ്ടിക്കാന്‍ വേണ്ടി മോട്ടിവേഷനും കൊടുക്കുന്നുണ്ട്.
കള്ളനെ പോലെ തലയില്‍ തുണിയുമിട്ട് പാത്തും പതുങ്ങിയുമാണ് മോഷ്ടിക്കാന്‍ പോയത്. പോയകാര്യം സാധിച്ചിട്ട് തന്നെയാണ് റോണ്‍സണ്‍ തിരികെ എത്തിയത്.
ബിഗ് ബോസ് ഹൗസിലെ ഏറ്റവും രസകരമായ മത്സരാര്‍ത്ഥിയാണ് റോണ്‍സണ്‍. വഴക്കിനും ബഹളത്തിനും പോകില്ലെങ്കിലും എപ്പോഴും ഹൗസില്‍ റോണ്‍സണിന്റെ പേര് ചര്‍ച്ചയാവാറുണ്ട്. ആരേയും കുറ്റം പറയാത്ത എല്ലാവരുമായും നല്ല സൗഹൃദമാണ് തരം സൂക്ഷിക്കുന്നത്. ഗെയിമും ടാസ്‌ക്കും നല്ലത് പോലെ കളിക്കുന്ന റോണ്‍സണെ കുറിച്ചുള്ള ഒരെയൊരു പരാതി പ്രശ്‌നങ്ങളില്‍ ഇടപെടില്ല എന്നാണ്. മോഹന്‍ലാലിന് മുന്നില്‍ പോലും ഈ പരാതി പലതവണയായി മത്സരാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാട് മാറ്റാന്‍ നടന്‍ തയ്യാറായിരുന്നില്ല.
ബിഗ് ബോസ് സീസണ്‍ നാല് 55 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വീണ്ടും ഒരു എവിക്ഷന്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. അപര്‍ണ്ണയാണ് ഈ ആഴ്ച ഹൗസില്‍ നിന്ന് യാത്രയാവുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ ടീമോ അപര്‍ണ്ണയുമായി ബന്ധപ്പെട്ട ആളുകളൊ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കൂടാതെ താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുമില്ല. ബിഗ് ബോസ് ഷോ ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ ഇതിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ സാധിക്കുകയുള്ളൂ.
നേരത്തെ തന്നെ സാധ്യത ലിസ്റ്റില്‍ അപര്‍ണ്ണയുടെ പേര് പേര് പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള അപര്‍ണ്ണയ്ക്ക് ഹൗസില്‍ വില്ലനായത് സൈലന്‍സ് ആയിരുന്നു. ഈ 55 ദിവസം അപര്‍ണ്ണ സെയിഫായിട്ടായിരുന്നു പോയത്.,
ഡേക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, അഖില്‍, സൂരജ്, റിയാസ്, വിനയ്, റോണ്‍സണ്‍ തുടങ്ങിയവരാണ് നിലവില്‍ ഹൗസിലുള്ളത്. ഡേക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ, വിനയ് എന്നിവരും അപര്‍ണ്ണയ്ക്കൊപ്പം നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാളാണോ കൂടുതല്‍ ആളുകളാണോ പുറത്ത് പോകുന്നതെന്ന് കാത്തിരുന്ന കാണാം.
ഇതുവരെ കണ്ട മത്സരമായിരിക്കില്ല ഇനിയുള്ള ആഴ്ചകളില്‍ വരാന്‍ പോകുന്നത്. കടുത്ത മത്സരമായിരിക്കും ഇനിയുള്ള ആഴ്ചകളില്‍ ഹൗസില്‍ നടക്കുക
ബിഗ് ബോസ് മലയാളം സീസണ്‍ എട്ട് ആഴ്ചകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വളരെ രസകരമായിട്ടാണ് ഈ ആഴ്ച കടന്നു പോയത്. സാധാരണ വീക്കിലി ടാസ്‌ക്കുമായി ബന്ധപ്പെട്ട് നിരവധി വഴക്കുകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഈ ആഴ്ച ഇതുപോലും ഉണ്ടായിരിന്നില്ല. ബിഗ് ബോസ് എല്ലാവര്‍ക്കും ഒന്നിച്ച് പണി കൊടുക്കുകയായിരുന്നു. ആകെ മൊത്തം തണുപ്പന്‍ അന്തരീക്ഷമായിരുന്നെങ്കിലും രസകരമായ നിരവധി സംഭവങ്ങള്‍ വീടിനുള്ളില്‍ നടന്നിരുന്നു.ടാസ്‌ക്കിന് സമയത്ത് ഹൗസ് മേറ്റ്‌സ് തമ്മില്‍ പല പ്രശ്‌നങ്ങളും നടക്കാറുണ്ടെങ്കിലും അത് കഴിയുമ്പോള്‍ എല്ലാവരും കൂട്ടാവാറുണ്ട്. ജാസ്മിനും റേബിനുമാണ് പരസ്പരം അകലം സൂക്ഷിക്കുന്നത്. എന്നാല്‍ ഇവര്‍ മറ്റുള്ളവരുമായി നല്ല സുഹൃത്തുക്കാണ്. ഹൗസില്‍ റോബിനോട് മാത്രമാണ് ജാസമിന്‍ എപ്പോഴും തട്ടികയറുന്നത്.
about bigboss malayalam
