TV Shows
ജാസ്മിനാണ് ബിഗ് ബോസ് സീസൺ ഫോർ മുന്നോട്ട് കൊണ്ടുപോകുന്നത്; അപർണ്ണ പറഞ്ഞ വാക്കിനുള്ള മറുപടി പുറത്തിറങ്ങുമ്പോൾ കാണാം എന്ന് ബിഗ് ബോസ് പ്രേക്ഷകർ!
ജാസ്മിനാണ് ബിഗ് ബോസ് സീസൺ ഫോർ മുന്നോട്ട് കൊണ്ടുപോകുന്നത്; അപർണ്ണ പറഞ്ഞ വാക്കിനുള്ള മറുപടി പുറത്തിറങ്ങുമ്പോൾ കാണാം എന്ന് ബിഗ് ബോസ് പ്രേക്ഷകർ!
ബിഗ് ബോസ് ഷോയ്ക്ക് നിരവധി പ്രത്യേകതകൾ ഉണ്ട്. റിയൽ ആയിക്കളിക്കുക എന്നതിലും വലുതാണ്
കണ്ടന്റ് ഉണ്ടാക്കി മുന്നേറുക എന്നത്. വഴക്കുകളും കണ്ടന്റുകളും നൽകാതെ ഒതുങ്ങി സെയ്ഫ് ഗെയിം കളിക്കാറാണ് പലപ്പോഴും മത്സരാർത്ഥികളെ പിന്നോട്ട് വലിക്കുന്നത്.
ബിഗ് ബോസ് സീസൺ ഫോറിലും അത്തരത്തിൽ സെയ്ഫ് ഗെയിം കളിക്കുന്ന പലരും ഉള്ളതായി പ്രേക്ഷകർ ആദ്യം മുതൽ തന്നെ അഭിപ്രായപ്പെട്ടിരുന്നു. അതിൽ ഏറ്റവും കൂടുതലായി ഉയർന്ന വന്ന പേരുകൾ സുചിത്രയുടെയും ധന്യയുടെയും അപർണയുടെയുമാണ്. ഇവരിൽ സുചിത്രയും ധന്യയും കഴിഞ്ഞ ആഴ്ചയാണ് ജയിൽ നോമിനേഷന് പോലും വന്നത്. എന്നാൽ ഈ കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് കാര്യങ്ങൾ ആകെ മാറിയിരിക്കുകയാണ്. സുചിത്രയും ബിഗ് ബോസിൽ ആവശ്യത്തിൽ അധികം കണ്ടന്റ് നൽകുകയായിരുന്നു.
സുചിത്രയും അഖിലും തമ്മിൽ പ്രണയമാണ് എന്ന തരത്തിലുള്ള സംസാരമാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ ഉണ്ടായത്. പ്രേക്ഷകർക്കിടയിലും ഇങ്ങനെ ഒരു സംശയം ഉടലെടുത്തിട്ടുണ്ട്. ഇതേപ്പറ്റിയുള്ള സംസാരങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടന്റ് ആവുകയായിരുന്നു.
അടുത്ത സുഹൃത്തിക്കൾ ആണെന്ന് ഇരുവരും പറയുമ്പോഴും ഇരുവരുടെയും ഇടയിലുള്ള പെരുമാറ്റമാണ് പലപ്പോഴും ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം ജയിലിൽ കിടക്കുകയായിരുന്ന സുചിത്ര അഖിലിനോടും സൂരജിനോടും തന്റെ നെഗറ്റീവുകൾ എന്തൊക്കെയാണെന്ന് ചോദിച്ച് മനസലിലാക്കിയതും പ്രേക്ഷകർ കണ്ടതാണ്.
കൂടാതെ ക്യാപ്റ്റൻസി ടാസ്ക്കിൽ വളരെ ബുദ്ധിപരമായുള്ള തീരുമാനങ്ങൾ എടുക്കാൻ സുചിത്രക്ക് സാധിച്ചതും പ്രേക്ഷകർ നല്ല രീതിയിൽ വിലയിരുത്തിയിട്ടുണ്ട്.
ഇങ്ങനെ ഓരോരുത്തരും അവരരുടേതായ രീതിയിൽ കണ്ടന്റുകൾ കൊടുത്ത് ബിഗ് ബോസ് സീസൺ ഫോറിന്റ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ അപർണ ജാസ്മിനോട് പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
ജാസ്മിനും ലക്ഷ്മിപ്രിയയും അപർണ്ണയും സോഫയിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജാസ്മിൻ മൈക്ക് ധരിക്കാതെ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട ബിഗ് ബോസ് ജാസ്മിനോട് മൈക്ക് ധരിക്കാൻ ആവശ്യപ്പെട്ടു. മൈക്ക് എടുക്കാൻ ജാസ്മിൻ പോകുമ്പോൾ ‘നീ എവിടെ പോയാലും കണ്ടന്റ് ആണ്’ എന്നാണ് അപർണ ജാസ്മിനോട് പറഞ്ഞത്. അവളെ കണ്ടന്റ് ആണെന്ന് ലക്ഷ്മിപ്രിയയും പറയുന്നുണ്ടായിരുന്നു.
തുടർന്ന് ജാസ്മിനാണ് വീട്ടിലെ സ്റ്റാർ എന്നും ജാസ്മിനാണ് ബിഗ് ബോസ് സീസൺ ഫോർ മുന്നോട്ട് കൊണ്ടുപോകുന്നതെന്നുമെല്ലാം അപർണ്ണ പറയുകയുണ്ടായി.
എന്നാൽ റോബിൻ കണ്ടന്റ് ഒന്നും നൽകുന്നില്ല എന്ന് തമാശരൂപേണ ചോദിക്കുകയായിരുന്നു ജാസ്മിൻ. അപർണയുടെ ഈ കമന്റിന് പ്രേക്ഷകരിൽ നിന്നും ലഭികുന്ന മറുപടിയാണ് ഏറെ രസകരം.
വീട്ടിനകത്തായിരുന്നപ്പോൾ നിമിഷയും ഇത് തന്നെയായിരുന്ന വിചാരിച്ചിരുന്നതെന്നും പുറത്തിറങ്ങിയപ്പോൾ നിമിഷയുടെ കണ്ണ് തള്ളിപ്പോയെന്നും. ഞായറാഴ്ച അപർണ പുറത്തിറങ്ങുമ്പോൾ ഈ തെറ്റുധാരണ മാറുമെന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം, അപർണ്ണ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി എന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ പുറത്തുവരുമ്പോൾ ഉറപ്പായും ജാസ്മിനെ കുറിച്ച് പറഞ്ഞതൊക്കെ മാറ്റി പറയേണ്ടി വരുമോ ഇല്ലയോ എന്ന് കാണാം എന്നുള്ള കമെന്റുകളെല്ലാം പ്രൊമോ വീഡിയോയ്ക്ക് താഴെയായി വരുന്നുണ്ട്.
about bigg boss
