Malayalam
സ്ത്രീകള്‍ക്ക് യാതൊരു വിലയും കൊടുക്കാത്തവനാണ് അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വന്നിരുന്ന് മറ്റുളവരെ തെറിവിളിക്കുന്നത്…. ഇതുപോലൊരു തട്ടിപ്പുകാരനെ ഞാന്‍ വേറെ കണ്ടിട്ടില്ല, തെളിവുകള്‍ എത്ര വേണമെങ്കിലും തരാം; ബൈജു കൊട്ടാരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേഷ്
സ്ത്രീകള്‍ക്ക് യാതൊരു വിലയും കൊടുക്കാത്തവനാണ് അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വന്നിരുന്ന് മറ്റുളവരെ തെറിവിളിക്കുന്നത്…. ഇതുപോലൊരു തട്ടിപ്പുകാരനെ ഞാന്‍ വേറെ കണ്ടിട്ടില്ല, തെളിവുകള്‍ എത്ര വേണമെങ്കിലും തരാം; ബൈജു കൊട്ടാരയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേഷ്
അടിവാങ്ങാതെ ഒരു സിനിമാ സെറ്റില്‍ നിന്നും പോയിട്ടില്ലാത്താ വ്യക്തിയാണ് സംവിധായകൻ ബൈജു കൊട്ടാരക്കരയെന്ന് ശാന്തിവിള ദിനേഷ്.
ബൈജു കൊട്ടാരയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ശാന്തിവിള ദിനേഷ് നടത്തിയത്. തനിക്ക് ഒരു തരിമ്പ് പോലും ബഹുമാനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. ചെയ്തിട്ടുള്ള എല്ലാ സിനിമകളുടെ സെറ്റില്‍ നിന്നും അടി വാങ്ങിയിട്ടുള്ള, അത് നിർമ്മാതാവാം, പ്രൈഡക്ഷന്‍ എക്സിക്യൂട്ടാവാം, പ്രൊഡക്ഷന്‍ ബോയ്സ് ആവാം ആരില്‍ നിന്നെങ്കിലും അടിവാങ്ങാതെ ഒരു സിനിമാ സെറ്റില്‍ നിന്നും പോയിട്ടില്ലാത്താ വ്യക്തിയാണ് ബൈജു കൊട്ടാരക്കരയെന്നും ശാന്തിവിള ദിനേഷ് അവകാശപ്പെടുന്നു.
സ്ത്രീകളുടെ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തില്‍ സംസാരിക്കാന്‍ പാടില്ലാത്ത, നൂറ് ശതമാനം സ്ത്രീ വിരുദ്ധനും വാക്കും പ്രവർത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അവന്. എന്റെ സ്വകാര്യതയിലേക്ക് കടന്ന് എന്തൊക്കെ കാര്യങ്ങളാണ് അവന് പറഞ്ഞത്. മരിച്ചുപോയ അമ്മയേകുറിച്ച്, അച്ഛനെക്കുറിച്ച്, അമ്മയെക്കുറിച്ച്, മകനെകുറിച്ചെല്ലാം എന്തൊക്കെ പറഞ്ഞു. അതിനൊന്നും ഞാന്‍ മറുപടി പോലും പറയാറില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അയാള്‍ ഉള്ള ചർച്ചകളില്‍ പോവാറില്ലെന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. പ്രതിപക്ഷ ബഹുമാനമില്ലാത്ത ‘തെമ്മാടി’കളുടെ ഞാന്‍ ഇരിക്കാറില്ല. എനിക്ക് പറ്റിയ എതിരാളിയല്ല അദ്ദേഹം. ദുഷ്ടനെക്കണ്ടാല് ദൂരെ ദൂരെ എന്നാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ഇത്തരം ആളുകളില്‍ നിന്ന് അകന്ന് നില്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരിക്കല്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു ട്രെയിന്‍ പുറപ്പെടുകയാണ്. മദ്രാസ് മെയില്‍. ട്രെയിന്‍ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് ജയറാമും സിദ്ധീഖും സ്യൂട്ട് കേസുമായി എസി കോച്ചിലേക്ക് ഓടിക്കയറുന്നത്. അകത്ത് ചെന്ന് സീറ്റിലിരിക്കുമ്പോള് മുന്നിലിരിക്കുന്നത് കെപി ഉമ്മറാണ്. ഒരു അഞ്ച് മിനുട്ട് നേരത്തേ ഇറങ്ങിക്കൂടായിരുന്നോ കുട്ടികളെ എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ കിതച്ചുകൊണ്ട് സിദ്ധീഖാണ് പറയുന്നത് വരുന്നതിന് മുമ്പ് ജയറാമിന്റെ ചെറിയച്ഛന് മലയാറ്റൂർ രാമകൃഷ്ണന്റെ വീട്ടില്‍ പോയ കാര്യം പറയുന്നത്.
ചെറിയച്ഛന് ജയറാമിനോട് എന്ത് പറഞ്ഞുവെന്ന് ഉമ്മർ ചോദിച്ചപ്പോഴും സിദ്ധീഖാണ് മറുപടി പറഞ്ഞത്. ‘മദ്യാപനം കുറയ്ക്കണം എന്ന് ചെറിയച്ഛന് ജയറാമിനോട് പറഞ്ഞു’ എന്നായിരുന്നു സിദ്ധീഖിന്റെ മറുപടി. ‘ചെകുത്താന് വേദമോതുന്നത് പോലെ’ എന്നായിരുന്നു അപ്പോള്‍ ഉമ്മറിന്റെ പ്രതികരണം. ഫുള്‍ടൈം മദ്യപിക്കുന്ന മലയാറ്റൂർ ജയറാമിനോട് മദ്യപാനം കുറയ്ക്കണമെന്ന് പറയുന്നത്. അത്തരത്തില്‍ ചെകുത്താന് വേദമോതുന്നത് പോലെയാണ് ബൈജു കൊട്ടാരക്കരമാർ ചാനല്‍ ചർച്ചകളില്‍ പങ്കെടുക്കുന്നതെന്നും ശാന്തിവിള ദിനേഷ് അഭിപ്രായപ്പെടുന്നു.
‘സ്ത്രീകളോട് തരിമ്പും ബഹുമാനം ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം. ഒരു സിനിമയുടെ ചിത്രീകരണം പൈസയില്ലാതെ നില്ക്കുന്ന സാഹചര്യം ഉണ്ടായി. ഒടുവില്‍ നിർമ്മാതാവ് എവിടെയൊക്കെയോ പോയി പൈസ ഒപ്പിച്ച് കൊണ്ടുവരികയും ഈ വിവരം സംവിധായകനായ ബൈജു കൊട്ടാരക്കരയോട് പറയാന്‍ റൂമിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ കണ്ട കാഴ്ചയുണ്ട്. വലിയ മർദ്ദനം അന്ന് ഏല്‍ക്കേണ്ടി വന്നു. ആ സിനിമയുടെ നിർമ്മാതാവ് മാണി കോണ്‍ഗ്രസിന്റെ വലിയ നോതാവാണ്, പ്രൊഡക്ഷന്‍ കണ്ട്രോളർ ഒലവക്കോട് കാരനുമാണ്. പേര് ഞാന്‍ പറയുന്നില്ല’- അഭിമുഖത്തില്‍ ശാന്തിവിള ദിനേശ് പറയുന്നു.
നൂറ് സാഹിബ് എന്ന് പറയുന്ന ദുബായിലെ ഒരു കോടീശ്വരനാണ് ഈ സംവിധായകന്റെ ജയിംസ് ബോണ്ട് എന്ന പടം നിർമ്മിച്ചത്. ആ പടത്തിന്റെ ഷൂട്ടിനിടയില്‍ നിർമ്മാതാവ് നാഭിക്ക് ചവിട്ട് അദ്ദേഹത്തെ ഒരു മണിക്കൂർ കസേരയില്‍ ഇരുത്തിയിരുന്നോയെന്നും ചോദിക്കണം. ദിനേഷ് സിനിമയും നിരവധി സീരിയലും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ തല്ലെന്ന് അല്ല, ഒരു മോശം വാക്ക് പോലും കേട്ടിട്ടില്ല. അക്കാര്യത്തില്‍ എത്ര ജന്മം എടുത്താലും അവന് ദിനേശിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല.
സ്ത്രീകള്‍ക്ക് യാതൊരു വിലയും കൊടുക്കാത്തവനാണ് അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വന്നിരുന്ന് മറ്റുളവരെ തെറിവിളിക്കുന്നത്. രാഹുല്‍ ഈശ്വറിനെ വിളിച്ച് പറഞ്ഞത് എന്തൊക്കെയാണ്. ഇതുപോലൊരു തട്ടിപ്പുകാരനെ ഞാന്‍ വേറെ കണ്ടിട്ടില്ല. തെളിവുകള്‍ എത്ര വേണമെങ്കിലും തരാം. അവിടെയാണ് നടിയോട് സഹതാപം തോന്നുന്നത്. അവർക്ക് വേണ്ടി സംസാരിക്കാന്‍ വരുന്നവരില്‍ ഒരുത്തനും മാന്യനല്ലല്ലോയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. സിനിമയില്‍ നിന്ന് ചർച്ചയില്‍ വരുന്ന ഒരുത്തനും മാന്യനല്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.
