TV Shows
ബിഗ് ബോസിലെ പ്രണയം അവസാനിപ്പിച്ച് റോബിൻ; ദിൽഷാ ഓടെടാ ഓട്ടം ; ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍ വീണതോടെ വെല്ലുവിളി!
ബിഗ് ബോസിലെ പ്രണയം അവസാനിപ്പിച്ച് റോബിൻ; ദിൽഷാ ഓടെടാ ഓട്ടം ; ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍ വീണതോടെ വെല്ലുവിളി!
ബിഗ് ബോസ് സീസണ്‍ നാലിന്റെ തുടക്കത്തില്‍ തന്നെ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിനും ദില്‍ഷയും. തുടക്കത്തില്‍ ഇരുവരും സുഹൃത്തുക്കളായിരുന്നില്ല. എന്നിട്ടും ഇരുവരുടേയും പേരുകള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു. ബിഗ് ബോസ് സീസണ്‍ 4 ലെ പ്രണയ ജോഡികള്‍ ഇവരായിരിക്കുമെന്ന് ഹൗസ് അംഗങ്ങള്‍ക്കിടയില്‍ പോലും സംസാരം വന്നിരുന്നു. എന്നാല്‍ പ്രണയത്തിന് സാധ്യതയില്ലെന്ന് ദില്‍ഷ ആദ്യ ദിവസം തന്നെ ഹൗസില്‍ തുറന്നടിച്ചിരുന്നു.
എന്നാല്‍ അധികം വൈകാതെ തന്നെ തന്റെ മനസ്സിലുള്ള ഇഷ്ടം റോബിന് തുറന്നു പറയേണ്ടി വന്നു.ഇഷ്ടമുണ്ടായിരിന്നുവെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ദില്‍ഷ തയ്യാറായില്ല. സുഹൃത്തുക്കളായി തുടരാമെന്നായിരുന്നു പറഞ്ഞത്. ഇഷ്ടം വെളിപ്പെടുത്തിയതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ഡോക്ടര്‍ ഇത് മാറ്റി പറയുകയും ചെയ്തു.
ഇപ്പോഴിതാ ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. 50 ദിവസത്തിന് ശേഷമാണ് ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും വഴക്കിടുകയും ചെയ്തു. അപര്‍ണ്ണയുടേയും ബ്ലെസ്ലിയുടേയും മുന്നില്‍ വെച്ചായിരുന്നു വഴക്ക്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വഴക്കിലൂടെ പ്രകടമാവുകയാണ്.
ഡോക്ടര്‍ പറയുന്നത് കേള്‍ക്കാന്‍ ദില്‍ഷയും ദില്‍ഷ പറയുന്നത് അംഗീകരിക്കാന്‍ ഡോക്ടറും തയ്യാറാവുന്നില്ല. പഴയ സംഭവങ്ങളെ കുറിച്ച് പറഞ്ഞ് കൊണ്ടായിരിന്നു ഇരുവരും വഴക്കിട്ടത്. ദില്‍ഷയോട് മിണ്ടാതിരിക്കാനും റോബിന്‍ പറയുന്നുണ്ട്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഹൗസില്‍ എത്തിയതോടെയാണ് ദില്‍ഷയും റോബിനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. റിയാസ് ദില്‍ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലവ് ട്രാക്കിലാണ് ദില്‍ഷ ഹൗസില്‍ നില്‍ക്കുന്നതെന്നായിരുന്നു റിയാസിന്റെ ആരോപണം .
ഇതിനെ ചുറ്റിപ്പറ്റി ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. അന്ന് ആദ്യമായിട്ടായിരുന്നു ദില്‍ഷ ഹൗസില്‍ പൊട്ടിത്തെറിച്ചത്. വഴക്കിന് ശേഷം ലവിന്റെ പേരില്‍ തനിക്ക് വോട്ട് ചെയ്യരുതെന്ന് ദില്‍ഷ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. മറ്റാരുടേയും പേരില്‍ തനിക്ക് ഹൗസില്‍ നില്‍ക്കണ്ടെന്നം ദിൽഷാ പറഞ്ഞു.
about biggboss
