News
വാലന്റൈന്‍സ് ഡേയിൽ ദിലീപിന്റെ ഫോണിൽ ആ കാഴ്ച കണ്ട് മഞ്ജു ഞെട്ടി; കള്ളിയെല്ലാം വെളിച്ചത്തായി ; ഇനി ക്ലൈമാക്സിലേക്ക് !
വാലന്റൈന്‍സ് ഡേയിൽ ദിലീപിന്റെ ഫോണിൽ ആ കാഴ്ച കണ്ട് മഞ്ജു ഞെട്ടി; കള്ളിയെല്ലാം വെളിച്ചത്തായി ; ഇനി ക്ലൈമാക്സിലേക്ക് !
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റെങ്കിലും അരമണിക്കൂറിനുള്ളില്‍ തന്നെ ജാമ്യവും ലഭിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ശരത്തിന്റെ പ്രതികരണം.അതേസമയം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയ്ക്ക് പല കാര്യങ്ങളിലും പങ്കുള്ളതായുളള ഓഡിയോ ക്ലിപ്പുകളും മറ്റ് തെളിവുകളും പോലീസിന്റെ കയ്യിലുണ്ടെന്ന് കരുതുന്നതായി സംവിധായകൻ ബാലചന്ദ്ര കുമാർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം.
ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്ന വാർത്തകളോടും ബാലചന്ദ്ര കുമാർ പ്രതികരിച്ചു. ..ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: കേസില്‍ താന്‍ ജയിക്കാന്‍ നിന്നപ്പോള്‍ പോലീസ് ബാലചന്ദ്ര കുമാര്‍ എന്നയാളെ കെട്ടിയിറക്കി എന്നാണ് പറയുന്നത്. താന്‍ സിനിമ വേണ്ടെന്ന് ദിലീപിനോട് പറയുന്നത് 2021 ഏപ്രില്‍ 15ാം തിയ്യതിയാണ്. നവംബര്‍ 25നാണ് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. ഒരു മാസത്തോളം ഓടിയിട്ടും ഒന്നും നടന്നില്ല. അങ്ങനെ ഇരിക്കുമ്പോള്‍ പരാതി കൊടുത്തത് ദിലീപ് അറിഞ്ഞു എന്ന് ദിലീപിന്റെ ഭാഗത്ത് നിന്ന് തനിക്ക് അറിയിപ്പ് കിട്ടി.
അതോടെ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നു. തന്റെ സ്വത്തിനും ജീവനും സംരക്ഷണം വേണം എന്നാണ് താന്‍ പരാതി തന്നെ കൊടുത്തത്. തുടരന്വേഷണം വേണം എന്നൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണം വേണം എന്ന് പറയുമ്പോള്‍ എന്തിന് എന്ന് കൂടി പറയണമല്ലോ. 33 പേജ് വരുന്ന പരാതിയാണത്. ദിലീപ് അറിഞ്ഞെന്ന് വന്നപ്പോള്‍ താന്‍ ഭയന്നു, പല ചാനലുകളേയും സമീപിച്ചു..താന്‍ ഇങ്ങനെ ഒരു പരാതി കൊടുത്തിട്ടുണ്ട് എന്നൊരു വാര്‍ത്ത കൊടുക്കാനാണ് സമീപിച്ചത്. അതിന് ആരും തയ്യാറായില്ല. റിപ്പോര്‍ട്ടര്‍ ചാനല്‍ തയ്യാറായി. അതിന് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ നിന്ന് കോള്‍ വന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ കാണുന്നത് ഒന്നാം തിയ്യതിയാണ്. അതിന് മുന്‍പ് താനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു തവണയെങ്കിലും ബന്ധപ്പെട്ടു എന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ചിരുന്നു.
ബാലചന്ദ്ര കുമാറിനെ നൂലില്‍ കെട്ടിയിറക്കി, വ്യാജ സാക്ഷിയാക്കി ഒരു നിരപരാധിയെ ചെയ്ത് കളയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് തെളിയിക്കണം. എസ് ശ്രീജിത്തിനെ നിയമിക്കുന്നത് 2022 ജനുവരി 6ാം തിയ്യതിയാണ്. കഴിഞ്ഞ അന്വേഷണ സംഘത്തിലുണ്ടായിരുന്നത് സന്ധ്യ ഐപിഎസ് ആയിരുന്നത്. ബാലചന്ദ്ര കുമാര്‍ പറഞ്ഞത് അനുസരിച്ചാണ് ശ്രീജിത്തിനെ നിയോഗിച്ചത് എങ്കില്‍ മുഖ്യമന്ത്രിയോടല്ലേ പരാതി പറയേണ്ടത്.
അങ്ങനെ ആണെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. ശ്രീജിത്തും താനും സുഹൃത്തുക്കളാണ്, ബന്ധുക്കളാണ്, അതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന് നേര്‍ക്ക് അന്വേഷണം കൊണ്ട് പോകുന്നത് എന്നാണ് പറയുന്നത്. അവര്‍ക്ക് ജയിക്കാന്‍ പലതും പറയുന്നു. ഒരു സമയം വന്നപ്പോള്‍ തനിക്ക് പലതും പുറത്ത് പറയണം എന്ന് തോന്നി. അത് ഈ കേസിന്റെ അവസാനഘട്ടത്തിലായിപ്പോയി എന്നത് നിര്‍ഭാഗ്യകരമായിപ്പോയി.തന്റെ സാഹചര്യങ്ങള്‍ കോടതിയോട് പറഞ്ഞിട്ടുണ്ട്. താന്‍ തുറന്ന് പറഞ്ഞതില്‍ വിറളി പൂണ്ട പ്രബലനായ പ്രതി അതിനെ ഖണ്ഡിക്കാന്‍ വേണ്ടി പല തരത്തിലുളള കള്ളങ്ങള്‍ കോടതിയിലും സര്‍ക്കാരിനോടുമൊക്കെ പറയുന്നു. കാവ്യയ്ക്ക് പല കാര്യങ്ങളിലും പങ്കുള്ളതായുളള ഓഡിയോ ക്ലിപ്പുകളും മറ്റ് തെളിവുകളും പോലീസിന്റെ കയ്യിലുണ്ട്. ഏത് തരത്തില്‍ ഉള്‍പ്പെട്ടു, എന്താണ് പങ്ക് എന്നൊക്കെ തെളിയിക്കേണ്ടത് പോലീസ് ആണ്.താനൊരു മൊഴി കൊടുത്തു, തെളിവ് കൊടുത്തു എന്നത് കൊണ്ട് കാവ്യയെ പ്രതിയാക്കണം വെറുതെ വിടണം എന്ന് പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥന് മാറിയതോടെ കേസ് മന്ദഗതിയില്‍ പോകുന്നു എന്ന് ജനം വിചാരിക്കുന്നുവെങ്കിലും കൃത്യമായി തന്നെ കാര്യങ്ങള്‍ പോകുന്നുണ്ട്. ജനങ്ങള്‍ വിവരങ്ങള്‍ അറിയുന്നില്ല എന്നതേ ഉളളൂ. മഞ്ജു വാര്യര്‍ വ്യക്തിപരമായ കാര്യങ്ങളൊന്നും മാധ്യമങ്ങളോട് പറയില്ല.
ദിലീപിന്റെ ഫോണ്‍ വലിച്ചെറിഞ്ഞ വിഷയങ്ങള്‍ ആ സമയത്ത് തന്നെ മഞ്ജു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വാലന്റൈന്‍സ് ഡേയിലാണ് ഫോണ്‍ കണ്ടത് എന്നൊക്കെ അവര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2012 ഫെബ്രുവരി 13ന് ഫോണ്‍ കംപ്ലെയ്ന്റ് ആയതിനെ തുടര്‍ന്ന് ദിലീപ് ഫോണ്‍ കൊടുക്കുന്നു. 14ന് മെസ്സേജുകള്‍ കാണുന്നു, അവര്‍ ഫോണ്‍ വലിച്ചെറിയുന്നത്. അത് പോലീസിന് കൊടുത്ത മൊഴിയാകണം എന്നില്ല. സുഹൃത്തുക്കള്‍ പറഞ്ഞത് വെച്ച് ഇപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നതാവാം’
about dileep
