TV Shows
ജാസ്മിനുമായി പ്രണയത്തിലോ? ; ജാസ്മിനോടുള്ള ബന്ധം വെളിപ്പെടുത്തി നിമിഷ, ആദ്യം വിളിച്ചത് മോണിക്കയെ; മോശം സന്ദേശങ്ങളും കമന്റുകളുമൊക്കെ വരുന്നുണ്ട്; എല്ലാം പ്രതീക്ഷിച്ചതാണെന്നും നിമിഷ!
ജാസ്മിനുമായി പ്രണയത്തിലോ? ; ജാസ്മിനോടുള്ള ബന്ധം വെളിപ്പെടുത്തി നിമിഷ, ആദ്യം വിളിച്ചത് മോണിക്കയെ; മോശം സന്ദേശങ്ങളും കമന്റുകളുമൊക്കെ വരുന്നുണ്ട്; എല്ലാം പ്രതീക്ഷിച്ചതാണെന്നും നിമിഷ!
ബിഗ് ബോസ് സീസണ്‍ ഫോറിനെ കുറിച്ചുള്ള ചർച്ചകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൂടുതലും കാണുന്നത്. മാര്‍ച്ച് 27ന് ആരംഭിച്ച ഷോ 50 ദിവസം പിന്നിട്ട് സംഭവബഹുലമായ മുന്നേറുകയാണ്.. ഷോ അവസാനിക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ശക്തമായ പോരാട്ടമാണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. അവസാന ദിവസത്തോട് അടുക്കുന്നതിനൊപ്പം ബിഗ് ബോസും മത്സരം കടുപ്പിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും.
ബിഗ് ബോസ് ഹൗസില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്ത് പോയത് നിമിഷയായിരുന്നു. 50 ദിവസം പൂര്‍ത്തിയാക്കിയിട്ടായിരുന്നും താരം പടി ഇറങ്ങിയത്. അടുത്ത സുഹൃത്തായ ജാസ്മിനെ മിസ് ചെയ്യുമെന്നുള്ള സങ്കടമൊഴികെ ഏറെ സന്തോഷത്തോടെയായിരുന്നു വീട്ടില്‍ നിന്ന് പുറത്ത് പോയത്. ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു നിമിഷ.
ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ സൗഹൃദമായിരുന്നു ജാസ്മിന്റേയും നിമിഷയുടേയും. ഷോയിലൂടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. വളരെ പെട്ടെന്ന് തന്നെ സുഹൃത്തുക്കളാവുകയായിരുന്നു. അടുത്ത സുഹൃത്തുക്കളാണെങ്കിലും സൗഹൃദവും മത്സരവും തമ്മില്‍ ഇവര്‍ കൂട്ടികലര്‍ത്തിയില്ല. നിമിഷ ഹൗസ് വിടുന്നത് വരെ ഇരുവരും രണ്ടായി നിന്നു കൊണ്ടാണ് ഗെയിം കളിച്ചത്. 50 ദിവസത്തിനിടെ നിരവധി തവണ ഇരുവരും പൊട്ടിത്തെറിച്ചിട്ടുണ്ട്.
നിമഷ- ജാസ്മിന്‍ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താനും ഹൗസ് അംഗങ്ങള്‍ ശ്രമിച്ചിരുന്നു. ജാസ്മിന്‍ ക്യാപ്റ്റനായ സമയത്തെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാന്‍ നിമിഷയും ഉണ്ടായിരുന്നു. വിട്ടു വീഴ്ച കാണിക്കാതെയായിരുന്നു ഇരുവരും ക്യാപ്റ്റന്‍ സ്ഥാനത്തിന് വേണ്ടി പോരാടിയത്. ഇത് ഹൗസ് അംഗങ്ങളില്‍ കല്ലുകടി സൃഷ്ടിച്ചിരുന്നു. നിമിഷയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ സൗഹൃദം തെറ്റിക്കാന്‍ ബിഗ് ബോസ് വീട്ടിലെ ആർക്കും സാധിച്ചില്ല.
ഹൗസിനകത്തുള്ള ഇവരുടെ സൗഹൃദത്തെ പുറത്ത് മറ്റൊരു രീതിയിലായിരുന്നു വ്യാഖ്യാനിച്ചത്. ഇരുവരും തമ്മല്‍ പ്രണയത്തിലാണെന്ന് ചിലര്‍ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിത ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാക്കുന്നത് ആരാണെന്നാണ് താരം ചോദിക്കുന്നത്.
നിമിഷയുടെ വാക്കുകള്‍ ഇങ്ങനെ…’ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. ഒരു അമ്മ പെറ്റമക്കളെ പോലെയാണ് കാണുന്നത്. ഒരു ഇരട്ട സഹോദരിയെ പോലെയാണ് താനും ജാസ്മിനും. കൂടാതെ തന്നെ ജാസ്മിന് ഒരു പ്രണയിനിയുണ്ട്’ ചോദ്യത്തില്‍ പ്രതികരിച്ചു കൊണ്ട് നിമിഷ പറഞ്ഞു.
‘ഹൗസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ആദ്യം വിളിച്ചത് മോണിക്കയെ ആയിരുന്നു. അവള്‍ക്കും ഇതുപോലെയുള്ള മോശം സന്ദേശങ്ങളും കമന്റുകളുമൊക്കെ വരുന്നുണ്ട് . ഇങ്ങനെയൊരു ഷോയില്‍ പോകുമ്പോള്‍ ഇതൊക്കെ നമ്മള്‍ പ്രതീക്ഷിക്കണം’ ഇത്തരത്തിലുള്ള കമന്റുകളില്‍ പ്രതികരിച്ചു കൊണ്ട് പറഞ്ഞു. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിമിഷ . പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദിയും പറഞ്ഞിരുന്നു.
about jsminin
