serial news
ആലീസിന്റെ ഗർഭം ഇങ്ങനെയല്ല; വയറിൽ കൈവെച്ചപ്പോൾ ആരാധകരുടെ സംശയം; ലക്ഷങ്ങൾ വരുമാനമുള്ള സീരിയൽ നടി; യൂട്യൂബ് ചാനലുണ്ടേൽ ലക്ഷങ്ങൾ സ്വന്തമാക്കാമോ?; എല്ലാത്തിനും മറുപടിയുമായി ആലീസ്!
ആലീസിന്റെ ഗർഭം ഇങ്ങനെയല്ല; വയറിൽ കൈവെച്ചപ്പോൾ ആരാധകരുടെ സംശയം; ലക്ഷങ്ങൾ വരുമാനമുള്ള സീരിയൽ നടി; യൂട്യൂബ് ചാനലുണ്ടേൽ ലക്ഷങ്ങൾ സ്വന്തമാക്കാമോ?; എല്ലാത്തിനും മറുപടിയുമായി ആലീസ്!
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. അടുത്തിടെയായിരുന്നു ആലീസ് വിവാഹിതയായത്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആഘോഷമാക്കിയ താറാവിവാഹമായിരുന്നു ആലീസിന്റേത്. ഭർത്താവായ സജിനും പ്രേക്ഷകർക്ക് സുപരിചിതനാണ്.
യൂട്യൂബ് ചാനലിലൂടെ യാത്രാ വീഡിയോയും പുതിയ കാർ സ്വന്തമാക്കിയതിനെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇവരെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ആലീസും സജിനും. ആലീസ് ഗർഭിണിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു യൂട്യൂബിലൂടെ പ്രചരിച്ചത്. അതേപോലെ തന്നെ യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ആലീസ് തുറന്നുപറഞ്ഞിരുന്നു.
ഞാന്‍ പ്രഗ്നന്റാണോയെന്നാണ് കുറേപേര്‍ ചോദിച്ചത്. ബേബി വരാന്‍ പോവുകയാണോ എന്നായിരുന്നു ചോദ്യങ്ങള്‍. വയറില്‍ കൈവെച്ചുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു ഗര്‍ഭിണിയാണോയെന്ന ചോദ്യങ്ങളും വന്നത്. ഞാന്‍ ഗര്‍ഭിണിയല്ല എന്നായിരുന്നു ആലീസ് പറഞ്ഞത്, കുറച്ച് വണ്ണം കൂടിയിട്ടുണ്ട്. അത് കുറയ്ക്കണമെന്നായിരുന്നു സജിന്റെ കമന്റ്.
തിങ്കള്‍ക്കലമാന്‍ ഞാന്‍ നേരത്തെ നിര്‍ത്തിയിരുന്നു. അതെന്താണ് ചാനല്‍ നിര്‍ത്തിയതെന്ന് എനിക്കറിയില്ല. ഹിറ്റ്ലറും തിങ്കള്ക്കലമാനും ഒന്നിച്ച് ചെയ്തിരുന്ന സമയത്ത് നല്ല യാത്രയായിരുന്നു. എനിക്ക് രണ്ടും ഒന്നിച്ച് മാനേജ് ചെയ്യാന്‍ പറ്റാതെ വരികയായിരുന്നു. കൊട്ടി-തിരുവനന്തപുരം ഷിഫ്റ്റായിരുന്നു. കുറച്ച് ഫ്രീയാവണമെന്ന് തീരുമാനിച്ചാണ് തിങ്കള്‍ക്കലമാനില്‍ നിന്നും മാറിയത്.
സ്റ്റെഫി എന്റെ നാത്തൂനാണ്. നാത്തൂനെക്കുറിച്ച് പൊതുവെ പറയുന്ന പോലെയല്ല ഞങ്ങള്‍. കുക്കു എന്നാണ് അവളെ വിളിക്കുന്നത്. എന്റെ കൂടപ്പിറപ്പായാണ് ഞാന്‍ അവളെ കാണുന്നത്. സജിന്റെ അമ്മയായ ഷീജാമ്മ അങ്ങനെ വഴക്കൊന്നും പറയാറില്ല. ജീവിതത്തിലെ ഓരോ നല്ല കാര്യവും മറക്കാനാവാത്തതാണ്, ഒരെണ്ണമായി അങ്ങനെ എടുത്ത് പറയാനില്ലെന്നായിരുന്നു മറക്കാനാവാത്ത നിമിഷത്തെക്കുറിച്ച് ചോദിച്ചയാൾക്ക് ആലീസ് നൽകിയ മറുപടി.
യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് മുന്‍പ് വരെ ഞാന്‍ നെഗറ്റീവ് കമന്റുകള്‍ മൈന്‍ഡ് ചെയ്യാറില്ല. ചാനല്‍ തുടങ്ങിയതിന് ശേഷം പ്രഗ്നന്റാണെന്നും ഡിവോഴ്സാവുകയാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. നെഗറ്റീവ് ന്യൂസ് പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഞങ്ങള്‍ക്ക് ഫ്രീയായി പബ്ലിസിറ്റി കിട്ടുകയാണല്ലോ, അതില്‍ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല.
യൂട്യൂബില്‍ നിന്നും ലക്ഷങ്ങളുണ്ടാക്കുന്നുണ്ടോയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. യൂട്യൂബില്‍ നിന്നും എത്ര കിട്ടുന്നുവെന്നറിയാന് പലര്‍ക്കും ആകാംക്ഷയുണ്ട്. ഒരു മില്യണ്‍ വ്യൂ വരുന്ന വീഡിയോയ്ക്ക് മുപ്പതിനായിരും മുതല്‍ 40 വരെയാണ് ലഭിക്കുന്നത്. നിസാരമായിട്ടുള്ള വരുമാനമാണ് എനിക്ക് ലഭിക്കുന്നത്. ഞാന്‍ യൂട്യൂബില്‍ നിന്നും ലക്ഷങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ഞങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതും ഉപയോഗിക്കുന്നതുമായ പ്രൊഡക്ടുകളാണ് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. യൂട്യൂബ് ചാനലിന് പിന്നില്‍ ഒരുപാടുപേര് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
about alice
