News
മാഡം ഉണ്ടാകുന്നത് 2017 ഫെബ്രുവരി 19ന്, കേസിലെ ആ സ്ത്രീ സാന്നിധ്യം കാവ്യയോ ? ചങ്കിടിച്ച് ദിലീപ്! മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ !
മാഡം ഉണ്ടാകുന്നത് 2017 ഫെബ്രുവരി 19ന്, കേസിലെ ആ സ്ത്രീ സാന്നിധ്യം കാവ്യയോ ? ചങ്കിടിച്ച് ദിലീപ്! മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ !
നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . അന്വേഷണം ശ്കതമാക്കിയിരിക്കുന്ന സാഹചര്യത്തിൽ
കേസിന് പിന്നിൽ ഒരു സ്ത്രീ സാന്നിധ്യമുണ്ടെന്ന് ആവർത്തിച്ച് പറയുകയാണ് സംവിധായകൻ ബാലചന്ദ്ര കുമാർ. ഈ കേസിൽ ‘മാഡം’ ഉണ്ടാകുന്നത് നടി ആക്രമിക്കപ്പെട്ടതിന് തൊട്ട് പിന്നാലെയുളള ദിവസത്തിലാണെന്ന് ബാലചന്ദ്ര കുമാർ ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിക്കവേ പറഞ്ഞു.
കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണോ മാഡം എന്നുളള സംശയം നിലനിൽക്കുന്നുണ്ട്. കാവ്യയെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ബാലചന്ദ്ര കുമാർ വീണ്ടും ‘മാഡ’ത്തെ ഉയർത്തിക്കൊണ്ട് വരുന്നത്.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ .2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടടുത്ത ദിവസം പള്‍സര്‍ സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ മാവേലിക്കരയില്‍ പോയി അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനെ കണ്ടു. അതില്‍ ഒരാള്‍ തമിഴനാണ് പള്‍സര്‍ സുനിക്ക് ജാമ്യം എടുത്ത് കൊടുക്കാനാകുമോ എന്നാണ് ചോദിച്ചത്. ജാമ്യം കിട്ടുന്ന കാര്യം കഷ്ടമാണെന്ന് ഫെനി പറഞ്ഞു. കീഴടങ്ങാനുളള സംവിധാനം ചെയ്ത് തരാം എന്ന് പറഞ്ഞു.
ഫെനി കാശ് കൂടുതല്‍ ചോദിച്ചത് കൊണ്ടോ മറ്റോ തമിഴ് സംസാരിച്ചിരുന്ന ആള്‍ പറഞ്ഞു, താന്‍ മാഡത്തിനോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന്. മാഡം ഉണ്ടാകുന്നത് 2017 ഫെബ്രുവരി 19ന് ആണ്. മാഡം കാവ്യ ആണെന്ന് പള്‍സര്‍ സുനി 2017ല്‍ തന്നെ പറഞ്ഞു. എന്റെ മാഡം കാവ്യ ആണെന്ന് സുനി പറഞ്ഞത് പൊതുജനമധ്യത്തില്‍ കിടപ്പുണ്ട്. അന്ന് മുതല്‍ കാവ്യയ്ക്ക് മേല്‍ ഒരു സംശയത്തിന്റെ നിഴലുണ്ട്.
ശരത്തിനോട് പോയ കാര്യം എന്തായി എന്ന് കാവ്യ ചോദിച്ചത് സ്വാഭാവികമായും ഈ വിഷയങ്ങള്‍ അറിയുന്ന സ്ത്രീ എന്ന നിലയ്ക്ക് ചോദിച്ചതാവാം. മാഡമായിട്ട് ചോദിച്ചതാണോ എന്ന് അറിയില്ല. പക്ഷേ ഈ കേസില്‍ ഒരു സ്ത്രീ സാന്നിധ്യം ഉണ്ട്. ദിലീപ് സംസാരിക്കുന്ന ഓഡിയോയിലും ഫെനി ബാലകൃഷ്ണന്റെ മൊഴി ആയാലും സുരാജിന്റെ ഫോണ്‍ സംഭാഷണം ആയാലും പള്‍സര്‍ സുനി പറഞ്ഞതായാലും ശരി, ഒരു സ്ത്രീ സാന്നിധ്യം ഈ കേസിന് പിന്നിലുണ്ട്.
അത് കാവ്യ ആണോ അല്ലയോ എന്നത് അന്വേഷണ സംഘം കണ്ടെത്തേണ്ടതാണ്. തന്റെ മുന്നില്‍ നിന്ന് ദിലീപ് സംസാരിച്ചിട്ടുളളതാണ്. മറ്റൊരു പെണ്ണിന് വേണ്ടിയാണ് എന്ന് പറഞ്ഞത് തന്റെ മുന്നില്‍ നിന്ന് അഭിനയിച്ചത് അല്ലല്ലോ. അദ്ദേഹം സുഹൃത്തിനോട് മനസ്സ് തുറന്ന് പറഞ്ഞപ്പോള്‍ താന്‍ അവിടെ ഉണ്ടായതാണ്. ദിലീപിന് അതില്‍ വിഷമമുണ്ട് എന്നതാണ്. കേള്‍ക്കുമ്പോള്‍ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് നമുക്ക് തോന്നും.
പക്ഷേ മറ്റ് സാഹചര്യ തെളിവുകള്‍ കൂടി പോലീസ് കണ്ടെത്തുമ്പോഴാണ് ദിലീപിന് ഇതില്‍ പങ്കുണ്ടെന്ന് പോലീസ് വാദിക്കുന്നത്. തനിക്കത് പറയാന്‍ സാധിക്കില്ല. പോലീസ് അത് കണ്ടെത്തട്ടെ.
ദിലീപിന് എതിരെ താന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോഴാണ് താന്‍ പോലീസിന്റെ ടൂളാണ് എന്നൊക്കെ ഹൈക്കോടതിയില്‍ പറഞ്ഞത്. ദിലീപ് ഓരോ സമയത്ത് ഓരോന്ന് പറഞ്ഞ് നോക്കി.ദിലീപിനോട് തനിക്ക് ശത്രുത ഉണ്ടെന്ന് വരുത്തി തീര്‍ത്താല്‍ ചിലപ്പോള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമായിരിക്കും. ശത്രുത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ദിലീപ് ആദ്യം പറഞ്ഞു, ബാലചന്ദ്ര കുമാര്‍ തന്നോട് ഒരു കഥ വന്ന് പറഞ്ഞു, അത് തനിക്ക് ഇഷ്ടപ്പെട്ടില്ല, ചെയ്യില്ലെന്ന് പറഞ്ഞു. ജയിലില്‍ പോയി വന്നതിന് ശേഷം നെഗറ്റീവ് ഷേഡുളള കഥാപാത്രം താല്‍പര്യമില്ലെന്ന് പറഞ്ഞു. അതിന്റെ പേരില്‍ പകരം വീട്ടിയത് ആണെന്ന് ആദ്യം പറഞ്ഞു.രണ്ടാമത് പറഞ്ഞു, ബാലചന്ദ്ര കുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേര് പറഞ്ഞ് പണം വാങ്ങാന്‍ ശ്രമം നടത്തി എന്ന്. ഓരോ ആഴ്ചയും ഓരോ കഥ പറഞ്ഞു. അപ്പോഴേക്ക് താന്‍ വെല്ലുവിളിച്ചു. സിനിമ വേണ്ടെന്ന് വെച്ചത് താനാണ്. ഷൂട്ടിംഗിന് എല്ലാം റെഡിയായി ഇരിക്കുമ്പോഴാണ് തനിക്ക് താല്‍പര്യം കുറഞ്ഞത്. താനാണ് റാഫിയോട് പറഞ്ഞതും പിന്മാറിയതും. റാഫി പോലീസിനോട് പറഞ്ഞു, ബാലചന്ദ്ര കുമാറാണ് പിന്മാറിയത് എന്ന്. അതോടെ അത് പൊളിഞ്ഞു.
മൂന്നാമത്, മുഖ്യമന്ത്രിക്കും നിയമസെക്രട്ടറിക്കും പരാതി കൊടുത്തു. അതില്‍ പറയുന്നത് പോലീസ് പരാജയപ്പെടുമെന്ന് വന്ന ഘട്ടത്തില്‍ ബാലചന്ദ്ര കുമാറിനെ കെട്ടിയിറക്കിയതാണ് എന്ന്. പ്രോസിക്യൂഷന്‍ പരാജയപ്പെടാന്‍ പോകുന്നുവെന്ന് ദിലീപിന് എങ്ങനെ അറിയാം. അയാളൊരു പ്രതിയല്ലേ, വിചാരണ നടന്ന് കൊണ്ടിരിക്കുകയല്ലേ. താന്‍ ജയിക്കുമെന്ന് ദിലീപിന് എവിടെ അറിയിപ്പ് കിട്ടി. കാരണം സാക്ഷികളെയൊക്കെ സ്വാധീനിച്ചു. എവിടെയൊക്കെ അട്ടിമറിക്കാന്‍ പറ്റുമോ അതൊക്കെ ചെയ്തു”.
about dileep
