Actor
എന്റെ ഭര്‍ത്താവും മക്കളും പോയി ,അറിഞ്ഞുകൊണ്ട് നമ്മളെ വഞ്ചിക്കുന്നവർ ആണ് കേമന്മാര്; കുളപ്പുള്ളി ലീല പറയുന്നു !
എന്റെ ഭര്‍ത്താവും മക്കളും പോയി ,അറിഞ്ഞുകൊണ്ട് നമ്മളെ വഞ്ചിക്കുന്നവർ ആണ് കേമന്മാര്; കുളപ്പുള്ളി ലീല പറയുന്നു !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കുളപ്പുള്ളി ലീല. ഹാസ്യ കഥാപാത്രങ്ങൾ ആണ് താരം കൂടുതലായി അഭിനയിച്ചത്
വേറിട്ട വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു . അമ്മ കഥാപാത്രങ്ങളാണെങ്കിലും എല്ലാം നെഗറ്റീവ് ഷേഡുള്ളതോ ആണ് ലീലയെ തേടി എത്തിയിരുന്നത്. പിന്നീട് തനിക്ക് ആ വേഷം പോലും ലഭിക്കാതെയായെന്ന് നടി വെളിപ്പെടുത്തിയിരുന്നു. മുന്‍പ് ആനീസ് കിച്ചന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലീല. നടി ആനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ കലാജീവിതത്തെ കുറിച്ചും നടി വെളിപ്പെടുത്തി.
‘തന്റെ അമ്മയ്ക്ക് കലയോട് താല്പര്യം ഉണ്ടായിരുന്നെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. അമ്മ കച്ചേരി പഠിച്ച ആളാണ്. ഞാന്‍ ഏഴാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു. എങ്കിലും അതിനൊപ്പം കൈ കൊട്ടി കളി പഠിച്ചിട്ടുണ്ട്. കൂടുതലായും ഞാന്‍ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്. അത്തരമൊരു വേഷം കിട്ടിയാല്‍ ഞാന്‍ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും’.
ഇപ്പോള്‍ അതിനും വിളിക്കാതെയായി. പലരും ആ പടത്തില്‍ ചേച്ചിയുണ്ട്. ഈ പടത്തില്‍ ചേച്ചിയുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെ പറയും. മിക്കവാറും ആ പടം തിയറ്ററിലെത്തുമ്പോഴാണ് ആ പടത്തിന് എന്നെ വിളിച്ചിരുന്നതാണല്ലോ എന്നറിയുന്നത്. ഞാന്‍ പടത്തിലില്ലെങ്കിലും അതൊക്കെ റിലീസായി പോവാറുണ്ട്. ഇപ്പോള്‍ തീരെ വര്‍ക്കില്ലെന്ന് ലീല പറയുന്നു.
ഒരു പ്രായത്തിലെത്തുമ്പോള്‍ വിവാഹം കഴിഞ്ഞോന്ന് ചോദിക്കും. അടുത്തത് കുട്ടികള്‍ ആയില്ലേ എന്നായിരിക്കും ചോദ്യം. അത് സ്വാഭാവികമാണ്. പോയതൊന്നും തിരിച്ച് കിട്ടില്ല. വരാനുള്ളത് എന്ത് ചെയ്യാമെന്ന് മാത്രം നോക്കിയാല്‍ മതി. എത്ര പൈസ എനിക്ക് പോയി അത് തിരിച്ച് കിട്ടുമോ? എന്റെ ഭര്‍ത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല. എന്നാല്‍ ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്.
കഴിയുന്നതും ആരെയും ഉപദ്രവിക്കാതെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളു. ഒരാളുടെ മനസും കടുകുമണിയുടെ അത്ര പോലും വേദനിപ്പിക്കാതെ ഇരിക്കുക. ഉപകാരം ചെയ്യണമെന്നില്ല. അവരെ ഉപദ്രവിക്കാതെ ഇരിക്കണം. എല്ലാം നമ്മുടെ സഹോദരന്മാരാണ്. ഒരമ്മ പെറ്റ മക്കളാണെന്ന് വിചാരിച്ചാല്‍ മതി.
എന്നെ ആള്ക്കാര് ഇത്രയും നശിപ്പിച്ചെങ്കിലും അവര്‍ നശിപ്പിക്കുന്നത് അനുസരിച്ച് എനിക്ക് ദൈവം നന്മയാണ് തരുന്നത്. ആറ് മാസം ഞാന്‍ മായ ചെയ്തു. പത്ത് ഇരുപത് ലക്ഷം എന്റെ അക്കൗണ്ടില്‍ വന്നു. ഇവരൊക്കെ എന്നെ വഞ്ചിച്ചിട്ട് ഞാന്‍ എന്തായി? എന്നും കുളപ്പുള്ളി ലീല പറയുന്നു.
about kullapulli leela
