TV Shows
റോബിനെ, നീ എന്തിനാ മോനെ മറ്റുള്ളവരുടെ അടുത്ത് നിന്ന് ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്. നിന്റെ അച്ചന് അമ്മ പുറത്തെ ലൈഫ് എല്ലാം നീ ഓര്‍ക്കണ്ടേ; റോബിൻ്റെ മുഖത്തടിച്ച് ലക്ഷ്മിപ്രിയ പറഞ്ഞത് ശരിയോ തെറ്റോ ?!
റോബിനെ, നീ എന്തിനാ മോനെ മറ്റുള്ളവരുടെ അടുത്ത് നിന്ന് ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്. നിന്റെ അച്ചന് അമ്മ പുറത്തെ ലൈഫ് എല്ലാം നീ ഓര്‍ക്കണ്ടേ; റോബിൻ്റെ മുഖത്തടിച്ച് ലക്ഷ്മിപ്രിയ പറഞ്ഞത് ശരിയോ തെറ്റോ ?!
ബിഗ് ബോസ് സീസൺ ഫോർ അതിന്റെ പാതിയോളം പിന്നിട്ടിരിക്കുകയാണ്. ജയിക്കാന്‍ വേണ്ടി ഏത് നിലവാരത്തിലേക്കും താഴാന്‍ ഇത്തവണത്തെ മത്സരാത്ഥികൾക്ക് സാധിക്കുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ ഇത്തവണത്തെ ബിഗ് ബോസ് ഷോയെ കുറിച്ചുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഏറ്റുമുട്ടലുകള്‍ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നങ്ങള്‍ക്കെല്ലാം മോഹന്‍ലാല്‍ താക്കീത് ചെയ്തിരുന്നു.
പരസ്പരം ഇടി കൊടുക്കാനുള്ള അത്രയും ദേഷ്യത്തിലാണ് മത്സരാര്‍ഥികള്‍. അതു മനസിലാക്കിയ അവതാരകന് ദേഷ്യം തോന്നുന്നവരെ ഇടിക്കാനുള്ള അവസരം കൊടുത്തു. ലക്ഷ്മിപ്രിയ തിരഞ്ഞെടുത്തത് റോബിന്റെ ഫോട്ടോ ആയിരുന്നു. എന്തുകൊണ്ടാണ് ലക്ഷ്മി റോബിനെ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ ഉത്തരമിങ്ങനെയാണ്..
‘റോബിനെ, നീ എന്തിനാ മോനെ മറ്റുള്ളവരുടെ അടുത്ത് നിന്ന് ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്. നിന്റെ അച്ചന് അമ്മ പുറത്തെ ലൈഫ് എല്ലാം നീ ഓര്‍ക്കണ്ടേ, ഇനിയും ആവശ്യമില്ലാതെ കണ്ടവരുടെ വായിലിരിക്കണത് മോന് കേള്‍ക്കരുത്. പ്രതികരിക്കേണ്ടിടത്ത് ഇനിയും ശക്തമായി നീ പ്രതികരിക്കണം. അതിനാ ഞാന്‍ ഇടിക്കുന്നത്.
ലക്ഷ്മിപ്രിയ റോബിന്റെ ഫോട്ടോയിലാണ് ഇടിച്ചതെങ്കിലും അത് കൊണ്ടത് അവിടെ മറ്റു പലര്ക്കുമാണെന്ന് അവരുടെ മുഖത്ത് നിന്നും കാണാമായിരുന്നു.മഹാനടന്റെ മുന്നില്‍ വെച്ച് ജാസ്മിന്റെ ഫസ്ട്രേഷന്‍ മൂത്തുള്ള അഭ്യാസപ്രകടനങ്ങള്‍ കണ്ട് ചിലര്‍ പെണ്ണെ നീ തീയാവുക എന്ന ഡയലോഗ്സുമായി വന്നു. അത് നാലും മൂന്നും ഏഴ് പേരുടെ വിവരക്കേട് മാത്രമാണ്. മുറി ബീഡി വലിച്ചും തെറി വിളിച്ചും മറ്റുള്ളവരെ റെസ്പെക്ട് ചെയ്യാതെയും സ്വന്തം മാതാപിതാക്കളേക്കാളും വീട്ടിലെ വളര്‍ത്തു നായയാണ് വലുത് എന്ന് പറഞ്ഞ് ഷോ കാണിച്ചല്ല സ്ത്രീ ഉയരങ്ങളില്‍ എത്തേണ്ടത്.
മഹാനടന്റെ മുന്നില്‍ വെച്ച് ജാസ്മിന്റെ ഫസ്ട്രേഷന്‍ മൂത്തുള്ള അഭ്യാസപ്രകടനങ്ങള്‍ കണ്ട് ചിലര്‍ പെണ്ണെ നീ തീയാവുക എന്ന ഡയലോഗ്സുമായി വന്നു. അത് നാലും മൂന്നും ഏഴ് പേരുടെ വിവരക്കേട് മാത്രമാണ്. മുറി ബീഡി വലിച്ചും തെറി വിളിച്ചും മറ്റുള്ളവരെ റെസ്പെക്ട് ചെയ്യാതെയും സ്വന്തം മാതാപിതാക്കളേക്കാളും വീട്ടിലെ വളര്‍ത്തു നായയാണ് വലുത് എന്ന് പറഞ്ഞ് ഷോ കാണിച്ചല്ല സ്ത്രീ ഉയരങ്ങളില്‍ എത്തേണ്ടത്.
ആ വഴിയ്ക്ക് കേരളത്തിലെ സ്ത്രീ സമൂഹം അധഃപതിച്ചാല്‍ ജീവിതം കോഞ്ഞാട്ടയായിപ്പോകും എന്ന് ചേച്ചിയമ്മ ഒരിക്കല്‍ കൂടി കേരളത്തിലെ സ്ത്രീ പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുത്തു. ഡെയ്സി പോകുന്നതിന് മുന്‍പേ കിച്ചണ്‍ ഡ്യൂട്ടിയുടെ പേരില്‍ ലക്ഷ്മിപ്രിയയെ നാല് വശങ്ങളില് നിന്നും മറ്റുള്ളവര്‍ കടിച്ചു കീറിയപ്പോള്‍ അന്ന് ലക്ഷ്മിപ്രിയയോടൊപ്പം നിന്നത് റോബിന് മാത്രമാണ്.
ഇടയ്ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും അന്ന് തുടങ്ങിയ കൂട്ടുകെട്ടാണ് ലക്ഷ്മിപ്രിയയും റോബിനും. കുഞ്ഞനുജനെ പോലെ മൂത്ത സഹോദരിയെ പോലെ അമ്മയെ പോലെ ആ സ്നേഹം പലപ്പോഴും നമ്മള് കണ്ടതാണ്. കോടതി ടാസ്കില് വരെ, സപ്പോട്ട് സ്പ്ളിറ്റ് ആവാന്‍ പറയുന്നതല്ല. ലക്ഷ്മിപ്രിയയ്ക്ക് കിട്ടേണ്ട സപ്പോട്ട് ലക്ഷ്മിപ്രിയയ്ക്ക് കിട്ടിയിരിക്കും. റോബിനുളളത് റോബിനും.പറയേണ്ടത് പറയേണ്ടിടത്ത് എങ്ങനെ പറയണം, പ്രതികരിക്കണം, ഒരു വീട് എങ്ങനെ കൊണ്ട് നടക്കണം ശത്രുക്കളോട് പോലും എങ്ങനെ പ്രതികരിക്കണം എങ്ങനെ ഗെയിം മുന്നോട്ട് പോകണം എന്നെല്ലാം ശരിക്കറിയാവുന്ന ഒന്നൊന്നര മുതലാണ് ലക്ഷ്മിപ്രിയ. കാത്തിരിക്കുന്നു ഫിനാലെയില്‍ എത്തുന്ന സ്ത്രീരത്നത്തെ വരവേല്‍ക്കാന്‍.
ABOUT BIGGBOSS
