TV Shows
”അതിന് ശേഷം ഈ വീട്ടില്‍ എന്നോടാരും മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല; ബിഗ്ബോസിൽ എല്ലാവരും ഒറ്റപ്പെടുത്തുന്നു, റോണ്സണ് പറയുന്നു !
”അതിന് ശേഷം ഈ വീട്ടില്‍ എന്നോടാരും മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല; ബിഗ്ബോസിൽ എല്ലാവരും ഒറ്റപ്പെടുത്തുന്നു, റോണ്സണ് പറയുന്നു !
മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് റോബിൻ . ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണ് 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റോണ്സണ്. മറ്റുള്ളവരെ പോലെ അടികള്‍ക്കും വഴക്കുകള്‍ക്കും നില്‍ക്കാതെ ടാസ്കുകളിലെ മികച്ച പ്രകടനങ്ങളും എല്ലാവരുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിച്ചുമൊക്കെയാണ് റോണ്സണ് താരമാകുന്നത്. എന്നാല്‍ ഇതേ സ്വഭാവം റോണ്‍സനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. താരത്തിനെതിരെ വീടിന് അകത്തും പുറത്തും ഇതേ പേരില്‍ വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്.
നിലപാടുകള്‍ പറയുന്നില്ലെന്നും വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്നുമാണ് റോണ്‍സനെതിരെ ഉയരുന്ന വിമര്‍ശനം. ക്യാപ്റ്റന്‍സിക്കായുള്ള സംവാദ ടാസ്കിന് ശേഷം റോണ്‍സനെതിരെ സുഹൃത്തുക്കള്‍ വരെ തിരിയുകയുണ്ടായി. ഇതോടെ ബിഗ് ബോസ് വീട്ടില്‍ മറ്റൊരു ഗ്രൂപ്പുയര്ന്നു വന്നിരിക്കുകയാണ്. ജാസ്മിന്, നിമിഷ, സുചിത്ര, റോണ്സണ് എന്നിവരാണ് പുതിയ ഗ്രൂപ്പിലുള്ളത്.അതേക്കുറിച്ച് റോണ്സണ് കഴിഞ്ഞ ദിവസം നിമിഷയോട് മനസ് തുറന്നിരുന്നു. ”അതിന് ശേഷം ഈ വീട്ടില്‍ എന്നോടാരും മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല. നിങ്ങളേ കൂട്ടുണ്ടായിട്ടുള്ളൂ” എന്നായിരുന്നു റോണ്സണ് പറഞ്ഞത്. അതുവരെയില്ലാതിരുന്നൊരു ഗ്രൂപ്പ് അതിന് ശേഷമുണ്ടായി. കാരണം ആരെങ്കിലും വേണ്ടേ സംസാരിക്കാന്‍ എന്നായിരുന്നു നിമിഷയുടെ പ്രതികരണം. കിച്ചണില്‍ പോലും റോണ്സണ് കേറുന്നില്ലെന്നാണ് പറയുന്നതെന്നും റോണ്സണ് ചൂണ്ടിക്കാണിച്ചു.
ഞാന്‍ വെസലിലാണുള്ളത്. ബാത്ത് റൂമിലോ ഫ്ളോറിലോ ആണെങ്കില്‍ പോട്ടെ. ഞാന്‍ ഇപ്പുറത്തേക്ക് മാറി നിന്നാല്‍ പ്രശ്നം. സ്റ്റൗവിന്റെ അടുത്ത വന്ന് നിന്നാല്‍ പ്രശ്നം. അതൊക്കെ പറയണമെങ്കില്‍ അത് എത്രത്തോളം പ്രശ്നമായി. അതെന്റെ മനസില്‍ വലിയ പ്രശ്നമായി മാറി. എനിക്ക് പറ്റണില്ല. ഇത്രയും ദിവസം എല്ലാവരോടും ഒരേപോലെ സംസാരിക്കുന്നയാളാണ് ഞാന്‍. എല്ലാവര്ക്കും ആരോടെങ്കിലുമൊക്കെ പ്രശ്നമുണ്ട്. ആ വ്യക്തിയിങ്ങനെയാണെന്നൊക്കെ പറയുമെന്നാണ് റോണ്സണ് പറയുന്നത്.
ഞാന്‍ എല്ലാവരോടും പരമാവധി ഒരോപോലെ ഇടപെടുന്നുണ്ട്. പക്ഷെ എന്നെ എല്ലാവരും ഒറ്റയടിക്ക് ഒഴിവാക്കി. ഒരു ഗെയിം കളിച്ച കാര്യം കൊണ്ടെന്നും റോണ്സണ് പറയുന്നു. ഗെയിമിനെ ഗെയിമായി കാണണമെന്ന് പറഞ്ഞവരാണ്. അവരെ തട്ടുമ്പോള്‍ ഗെയിമല്ല. നമ്മളോട് ടാസ്കല്ലേ എന്നൊക്കെ പറയും എന്നും നിമിഷ ചൂണ്ടിക്കാണിച്ചു.
ഞാന്‍ അന്ന് ആ ദിവസം മനസിലാക്കി ഇവിടെ ഒരു ഗ്രൂപ്പുണ്ടെന്ന്. ഞാന്‍ ആ ഗ്രൂപ്പില്‍ അല്ലെന്ന് മനസിലാക്കിപ്പിക്കാന്‍ കിട്ടിയൊരു അവസരമായിരുന്നു അത്. അതുവരെ ഞാനൊരു ഗ്രൂപ്പിലുമില്ലെന്ന് തെളിയിക്കാന്‍ കഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് മനസിലായെന്നും റോണ്സണ് പറയുന്നു.
അതേസമയം ആഴ്ചയുടെ അവസാനം താരങ്ങളെ കാണാനായി ഇന്നലെ മോഹന്‍ലാല്‍ എത്തിയിരുന്നു. ഇതുവരെ കാണാത്ത രീതിയില്‍ ദേഷ്യപ്പെട്ടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. സ്ഥിരമായ അശ്ലീല വാക്കുകള്‍ പ്രയോഗിക്കുന്നതിന് ജാസ്മിനും റോബിനും റിയാസിനും മോഹന്‍ലാല്‍ താക്കീത് നല്‍കിയിരുന്നു. അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാളെ ഒരാള്‍ പുറത്താകും.
നിമിഷയായിരിക്കും പുറത്താവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഒരുവട്ടം പുറത്തായ താരമാണ് നിമിഷ. എന്നാല്‍ താരത്തെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു. ഒരു ദിവസത്തിന് ശേഷം നിമിഷ തിരികെ വരികയായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്നും നിമിഷ പുറത്തേക്ക് തന്നെ പോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജാസ്മിന്, റോബിന്, ലക്ഷ്മി പ്രിയ, റോണ്സണ്, നിമിഷ, ബ്ലെസ്ലി എന്നിവരാണ് ഇത്തവണ നോമിനേഷിലുള്ളവര്.
about bigboss
