News
ആ വീഡിയോകൾ നീക്കം ചെയ്തിരുന്നു, കണ്ടാൽ ഹാഷ് വാല്യൂ മാറില്ല; അപ്പൊ പിന്നെ സംഭവിച്ചത് ; നിർണ്ണായക വെളിപ്പെടുത്തൽ !
ആ വീഡിയോകൾ നീക്കം ചെയ്തിരുന്നു, കണ്ടാൽ ഹാഷ് വാല്യൂ മാറില്ല; അപ്പൊ പിന്നെ സംഭവിച്ചത് ; നിർണ്ണായക വെളിപ്പെടുത്തൽ !
നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്കരിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു . റിപ്പോര്‍ട്ടര്‍ ടിവിയാണ് വീഡിയോ പുറത്തുവിട്ടത്. ഇതേ ദിവസത്തെ യാത്ര പുനരാവിഷ്കരിച്ച ദിലീപും സംഘവും പള്‍സര്‍ സുനിയും സംഘവും സഞ്ചരിച്ച വഴികളിലൂടെയാണ് സഞ്ചരിച്ചതെന്നാണ് വാർത്ത. വീഡിയോയിലെ സംഭാഷണങ്ങളില്‍ പീഡന ദൃശ്യങ്ങളെ കുറിച്ച് സൂചനകളുണ്ട്.കേസിലെ നിര്‍ണായകമായ സംഭാഷണങ്ങളാണിത്. സംഭവം നടന്ന സമയത്തെ അതേ റോഡും സമാന രീതിയിലുള്ള വാഹനവും ഉപയോഗിച്ചാണ് യാത്ര പുനരാവിഷ്കരിച്ചത്. നേരത്തെ തന്നെ ഇത്തരമൊരു യാത്ര ദിലീപും സംഘവും നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇപ്പോഴിതാ നടിയെ ആക്രമിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്കരിച്ച ദൃശ്യങ്ങൾ എല്ലാം ഫോണിൽ നിന്നും നീക്കം ചെയ്തിരുന്നുവെന്ന് സെെബർ വിദഗ്ദൻ സായ് ശങ്കർ. പുനരാവിഷ്കരണ വീഡിയോകള്‍ എല്ലാം താൻ കണ്ട ചെക് ലിസ്റ്റില്‍ ഉണ്ടായിരുന്നതാണ്. അതില്‍ നിന്ന് താൻ നീക്കം ചെയ്തതുമാണ്. ഒമ്പത് ക്ലിപ്പ് ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ ആ ഒമ്പത് ക്ലിപ്പുകളില്‍ കുറച്ചെണ്ണം മാത്രമേ പൊലീസിന് കിട്ടിയിട്ടുള്ളൂവെന്നും സായ് ശങ്കർ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു.
പുനരാവിഷ്കരണ വീഡിയോകള്‍ എല്ലാം ഞാന്‍ കണ്ട ചെക് ലിസ്റ്റില്‍ ഉണ്ടായിരുന്നതാണ്. അതില്‍ നിന്ന് ഞാന്‍ നീക്കം ചെയ്തതുമാണ്. ഒമ്പത് ക്ലിപ്പോ മറ്റോ ഉണ്ടാവണം. അത് നീക്കം ചെയ്ത് അതിന് മുകളിലേക്ക് മറ്റ് ഡാറ്റ ഓവര്‍ റൈറ്റ് ചെയ്യുകയായിരുന്നു. ഇത്തവണ ഞങ്ങള്‍ അത് വീണ്ടെടുത്തതായിരുന്നു. ഒമ്പത് ക്ലിപ്പുകളില്‍ കുറച്ച് ക്ലിപ്പുകളേ പൊലീസുകാര്‍ക്ക് കിട്ടിയിട്ടുള്ളൂ. മൂന്നോ നാലോ ക്ലിപ്പുകളേ അതില്‍ ഉണ്ടായിരുന്നുള്ളൂ’.
‘എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇരുന്നിരുന്ന ജഡ്ജി ഓഫ് അവേഴ്സിലാണ് ആക്സസ് ചെയ്തത് എന്നാണ് അറിഞ്ഞത്. ഇവരുടെ വക്കീലന്മാര് പറഞ്ഞ് അറിഞ്ഞതും അതു തന്നെയാണ്. അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താത്പര്യമായിരിക്കുമല്ലോ അത്, ജഡ്ജ് ടു ജഡ്ജ് ആണല്ലോ കളികള്‍ എല്ലാം. കണ്ടാലൊന്നും ഹാഷ് വാല്യൂ മാറില്ല’, എന്നും സായ് ശങ്കർ പറഞ്ഞു.
അതേസമയം കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ആലുവാ പുഴയിലേക്ക് വലിച്ചെറിഞ്ഞതായി സാക്ഷി മൊഴി.
മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാര്യര്‍ തയ്യാറായാല്‍ അത് കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോട് ദിലീപിനുള്ള പകയ്ക്ക് കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇത് കണ്ട മഞ്ജു വാര്യര്‍ അപ്പോഴത്തെ ദേഷ്യത്തില്‍ ഫോണ്‍ വീടിന് സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണ് സാക്ഷി മൊഴി.
ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടുത്താന്‍ സിനിമാ രംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ട് സംസാരിച്ചതായും ആക്രമിക്കപ്പെട്ട നടി മാത്രമാണ് സഹകരിച്ചതെന്നും സാക്ഷി മൊഴിയിലുണ്ട്. ഇതോടെയാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് കടുത്ത വൈരാഗ്യം തോന്നിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാര്യര്‍ നടി കാവ്യാ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. മഞ്ജു വിളിച്ച് സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.
അതേസമയം കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ ബാങ്ക് ലോക്കര്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തുറന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോക്കര്‍ കാലിയായിരുന്നുവെന്നാണ് വിവരം. ബാങ്കിലെ രേഖകള്‍ പ്രകാരം ഒരിക്കല്‍ മാത്രമാണ് കാവ്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നിട്ടുള്ളത്. ഇത് നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമായിരുന്നു. അതേസമയം കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. കാവ്യയെ കേസില്‍ പ്രതിയാക്കാനാണ് നീക്കം. തെളിവ് ലഭിച്ചാല്‍ അത് ഉണ്ടാവും. ഗൂഢാലോചനയില്‍ കാവ്യക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
about dileep
