TV Shows
ഷോയിലൂടെ ജീവിതത്തിലെ തന്റെ കാഴ്ചപ്പാടുകള്‍ മാറി, ഇവിടെ ആരെയെങ്കിലും കെട്ടിപ്പിടിക്കാന്‍ പോലും എനിക്ക് പേടിയാണ്,പൊട്ടിക്കരഞ്ഞ് കൊണ്ട് ജാസ്മിൻ, ബിഗ് ബോസ്സിനോട് ആവിശ്യപ്പെട്ടത് ആ ഒരൊറ്റ കാര്യം
ഷോയിലൂടെ ജീവിതത്തിലെ തന്റെ കാഴ്ചപ്പാടുകള്‍ മാറി, ഇവിടെ ആരെയെങ്കിലും കെട്ടിപ്പിടിക്കാന്‍ പോലും എനിക്ക് പേടിയാണ്,പൊട്ടിക്കരഞ്ഞ് കൊണ്ട് ജാസ്മിൻ, ബിഗ് ബോസ്സിനോട് ആവിശ്യപ്പെട്ടത് ആ ഒരൊറ്റ കാര്യം
ബിഗ് ബോസ്സ് സംഭവ ബഹുലമായ എപ്പിസോഡുകളുമായി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഹൗസിൽ മത്സരാർത്ഥിയായ ജാസ്മിന്‍ പൊട്ടിക്കരഞ്ഞിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സംഭവം നടന്നത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മെഡിക്കല്‍ റൂമിലേയ്ക്ക് മാറ്റിയപ്പോഴാണ് താരം ഇമോഷണലായത്. തനിക്ക് പുരത്ത് പോകണമെന്നുംവരെ ജാസ്മിന്‍ പറഞ്ഞിരുന്നു.
താരത്തിന്റെ പെട്ടെന്നുള്ള മാറ്റം പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
കഴിഞ്ഞ ദിവസം ടാസ്‌ക്ക് ലെറ്റർ കേള്‍ക്കുന്നതിനിടെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. തലചുറ്റി വീണ ജാസ്മിനെ ഉടനെ തന്നെ ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ റൂമിലേയ്ക്ക് മറ്റി. പരിശോധിക്കാന്‍ എത്തിയ ഡോക്ടറിനോട് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളല്ല മറിച്ച് മാനസിക പ്രശ്‌നങ്ങളാണെന്ന് ജാസ്മിന്‍ തന്നെ പറഞ്ഞു. തനിക്ക് ഇവിടെ നിന്ന് പോകണമെന്നും പുറത്താക്കാന്‍ കഴിയുമോ എന്നും ഡോക്ടറിനോട് കരഞ്ഞ് കൊണ്ട് ചോദിച്ചു.
തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേയ്ക്ക് വിളിപ്പിച്ചു. സംഭവിച്ചതിനെ കുറിച്ച് ബിഗ് ബോസ് തിരക്കി. പൊട്ടിക്കരച്ചിലായിരുന്നു മറുപടി. ഷോയിലൂടെ ജീവിതത്തിലെ തന്റെ കാഴ്ചപ്പാടുകള്‍ മാറുന്നുവെന്നാണ് ജാസ്മിന്‍ പറഞ്ഞത്. യഥാര്‍ഥ ജീവിതത്തില്‍ ഏറെ നിസ്സാരമായ കാര്യങ്ങള്‍ പോലും ഇവിടെ വലിയ കാര്യങ്ങളായി തോന്നുന്നു. എനിക്ക് അത് സാധിക്കുന്നില്ല. ഞാന്‍ ഇങ്ങനെയൊന്നും പ്രതികരിക്കുന്ന ആളല്ല. പക്ഷെ ഇവിടെ സ്വയം നിയന്ത്രിക്കാന്‍ നോക്കിയിട്ടും പറ്റുന്നില്ലെന്ന് ജാസമിന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു.
കാമുകിയായ മോണിക്കയേയും വളര്‍ത്തു നായയെ മിസ് ചെയ്യുന്നുവെന്നും ജാസ്മിന്‍ പറഞ്ഞു. ഇത്രയും ദിവസം ഡോഗിനെ കാണാതെ ഇരുന്നിട്ടില്ല. കൂടാതെ ഇവിടെ ആരെയെങ്കിലും കെട്ടിപ്പിടിക്കാന്‍ പോലും എനിക്ക് പേടിയാണെന്നും ആശങ്ക പങ്കുവെച്ച് കൊണ്ട് പറഞ്ഞു. ജീവിതത്തില്‍ ഒരു കെട്ടിപ്പിടിത്തത്തിന് ഇത്രയും വിലയുണ്ടാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എനിക്ക് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നും ഒരു വിലയും ഇല്ലയിരുന്നു. പക്ഷെ ഇപ്പോള്‍ ഞാനത് ആഗ്രഹിയ്ക്കുന്നുവെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ തന്നെ മോണിക്കയെ വിളിക്കണമെന്നും പറഞ്ഞു. ബിഗ് ബോസിനോടാണ് വിളിച്ച് സംസാരിക്കാന്‍ പറഞ്ഞത്. ഇവിടെന്ന് തനിക്ക് വിളിക്കാന്‍ പറ്റില്ലെന്ന് അറിയാമെന്നും അവളെ മിസ് ചെയ്യുന്നുണ്ടെന്ന് പറയണമെന്നാണ് ജാസ്മിന്‍ ബിഗ് ബോസിനോട് പറഞ്ഞു
ജാസ്മിന്റെ വാക്കുകള്‍ സമാധാനത്തോടെ കേള്‍ക്കുകയായിരുന്നു ബിഗ് ബോസ്. കൂടാതെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ജാസ്മിന് ഇഷ്ടപ്പെട്ട പാനീയവും ചോക്കലേറ്റുകളും നല്‍കിയതിന് ശേഷമാണ് ഹൗസിലേയ്ക്ക് തിരിച്ച് അയച്ചത്. പഴയതുപോലെ ശക്തയായി മത്സരത്തില്‍ തുടരണമെന്നും ഉപദേശിച്ചു. ബിഗ് ബോസ് ടീം തന്നെ ബന്ധപ്പെട്ടതായി കഴിഞ്ഞ ദിവസം മോണിക്ക അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ജാസ്മിന്‍ ഹൗസില്‍ സുഖമായി ഇരിക്കുവെന്നും മോണിക്ക പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു.
