Malayalam
‘ഏദനിന്‍ മധു നിറയും’; പ്രണായാർദ്രമായി ലിയോണയും സിജു വിൽസണും; ‘വരയനി’ലെ വീഡിയോ ഗാനം പുറത്ത്
‘ഏദനിന്‍ മധു നിറയും’; പ്രണായാർദ്രമായി ലിയോണയും സിജു വിൽസണും; ‘വരയനി’ലെ വീഡിയോ ഗാനം പുറത്ത്
മെയ് 20ന് കാത്തിരിപ്പ് അവസാനിക്കും. സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ”വരയൻ” കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശത്തിന് എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായിരിക്കുകയാണ്. സന മൊയ്തൂട്ടി ആലപിച്ച “ഏദനിൽ മധുനിറയും…’ എന്നാരംഭിക്കുന്ന ഗാനമാണ് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നിരിക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിൽസൺ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി പുരോഹിതന്റെ രൂപത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
സത്യം സിനിമാസിന്റെ ബാനറിൽ, എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നു. പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിലാണ് പുറത്തിറങ്ങുന്ന ചിത്രത്തിൽ ലിയോണ ലിഷോയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സിജു വിൽസനോടൊപ്പം ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.
തിരക്കഥ-ഫാദർ ഡാനി കപ്പൂച്ചിൻ, ഛായാഗ്രഹണം-രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ-ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി, ആർട്ട്-നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സംഘട്ടനം- ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-കൃഷ്ണ കുമാർ,മേക്കപ്പ്-സിനൂപ് രാജ്, സൗണ്ട് ഡിസൈൻ- വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി-സി പ്രസന്ന സുജിത്ത്. പി ആർ ഒ-എ എസ് ദിനേശ്.