Malayalam
മാനസിക പിരിമുറുക്കം മൂലം തളർന്നു, ലാലേട്ടന്റെ ആ വാക്കുകൾ ഞെട്ടിച്ചു
മാനസിക പിരിമുറുക്കം മൂലം തളർന്നു, ലാലേട്ടന്റെ ആ വാക്കുകൾ ഞെട്ടിച്ചു
ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം പുറത്തു വന്നതോടെ തീയേറ്റര്‍ ഉടമകള്‍ ഉള്‍പ്പെടെ പലരും മോഹന്‍ലാലിനുംആന്റണി പെരുമ്പാവൂരിനുമെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദൃശ്യം 2 നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂർ
‘നൂറ് കോടി രൂപ മുടക്കി നിര്‍മ്മിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തിക്കാനാണ് താന്‍ ദൃശ്യം 2 ഒടിടിക്ക് വിറ്റതെന്ന് ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി തുറന്നു പറയുന്നു. തിയേറ്ററുകള്‍ ഡിസംബര്‍ 31നകം തുറക്കുന്ന സാഹചര്യമില്ലെങ്കിൽ ദൃശ്യം 2 ഒ.ടി.ടിയില്‍ തന്നെ വില്‍ക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നതാണ്. അതിനായി കരാറും ഒപ്പുവെച്ചിരുന്നു. ഡിസംബര്‍ കഴിഞ്ഞിട്ടും തീയേറ്ററുകള്‍ എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം നീണ്ടുപോയതോടെയാണ് ആമസോൺ വഴി റിലീസിനായി നൽകിയത്. മരക്കാര്‍ എപ്പോള്‍ റിലീസ് ചെയ്യാനാകും എന്നറിയാതെ 9 മാസത്തോളമാണ് കാത്തിരുന്നത്. ഈ സമയത്ത് മാനസിക പിരിമുറുക്കം മൂലം തളര്‍ന്ന എന്നെ എല്ലാം വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക എന്ന മോഹന്‍ലാലിന്‍റെ വാക്കുകളാണ് പിടിച്ചുനിര്‍ത്തിയതെന്ന് ആന്റണി പറയുന്നു
100 കോടി രൂപ മുടക്കിയ മരക്കാറിന്റെ റിലീസ് അനന്തമായി നീണ്ടുപോകുന്നതുണ്ടാക്കുന്ന ബാധ്യത ചെറുതൊന്നുമല്ല. കൊവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ മുടക്കിയ പണവും ലാഭവും എനിക്ക് കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചിരുന്നതാണ്, പക്ഷേ ഞങ്ങള്‍ അതു വേണ്ടെന്നുവച്ചതു മരക്കാര്‍ തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുമാത്രമാണ്.
ദൃശ്യം ആമസോണിനു എത്ര രൂപയ്ക്കാണു കൊടുത്തതെന്ന ചോദ്യത്തിന് ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ മനസ്സിലൊരു രഹസ്യമുണ്ട്. അയാൾക്ക് മാത്രം അറിയാവുന്ന രഹസ്യം പോലെ അതുപോലെ ഈ രഹസ്യം എന്റെ മനസ്സിൽ കിടക്കട്ടെയെന്നാണ് മറുപടി നൽകിയത്. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ തിയേറ്ററില്‍ റിലീസ് ചെയ്താലും ആളുകള്‍ വരാന്‍ മടിക്കും എന്ന കാരണവും കൂടി കണക്കിലെടുത്താണ് ദൃശ്യം ഒ.ടി.ടി റിലീസ് തീരുമാനിച്ചതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.
