serial
വേദികയെ അടിച്ചൊതുക്കി സുമിത്രയുടെ വിജയം; കുടുംബവിളക്കിലെ പോലീസിന് വേറെ പണിയില്ലേ..?; കുടുംബവിളക്കിൽ അപ്രതീക്ഷിത ട്വിസ്റ്റ്!
വേദികയെ അടിച്ചൊതുക്കി സുമിത്രയുടെ വിജയം; കുടുംബവിളക്കിലെ പോലീസിന് വേറെ പണിയില്ലേ..?; കുടുംബവിളക്കിൽ അപ്രതീക്ഷിത ട്വിസ്റ്റ്!
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന കുടുംബവിളക്കില്‍ നടി മീരാ വാസുദേവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സുമിത്രയുടെ ജീവിതത്തിലേക്ക് ഒരു ഇടിത്തീ പോലെ കടന്നുവന്ന വേദികയുമായുള്ള സംഘര്‍ഷങ്ങളാണ് സീരിയലിന്റെ പ്രധാന പ്രതിപാദ്യം. ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനെ വേദിക കൈക്കലാക്കിയ പോലെ താന്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ബിസിനസും ഇപ്പോള്‍ തകര്‍ന്നുപോകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ സുമിത്ര. അതിനു കാരണമാകുന്നതാകട്ടെ വേദികയും.
ഓരോ തവണ സുമിത്രയെ പരാജയപ്പെടുത്താനായി വേദിക പല നമ്പരുകളും ഇറക്കുന്നുണ്ടെങ്കിലും എല്ലാം ചീറ്റിപ്പോവുകയാണ്. കൂട്ടിന് അമ്മായിയമ്മ സരസ്വതിയുമുണ്ട്. പക്ഷെ, ഫലമില്ല.
സുമിത്രയെ തകര്‍ക്കാന്‍ അവസാന അടവുമായി ഇറങ്ങിയിരിക്കുകയാണ് വേദിക. വാസ്കോ എന്ന പുതിയ എക്സ്പോര്‍ട്ടിങ്ങ് കമ്പനിയില്‍ ജിഎം ആയി ചാര്‍ജ്ജെടുത്ത വേദിക ആദ്യം തന്നെ സുമിത്രാസിനെയാണ് നോട്ടം വെച്ചിരിക്കുന്നത്. സുമിത്രാസുമായി ബിസിനസ് ചെയ്യാന്‍ താത്പര്യമില്ലെന്നറിയിച്ച് വേദിക സുമിത്രയെ കാണുന്നു.
താന്‍ പറയുന്നതനുസരിച്ച് നിന്നില്ലെങ്കില്‍ സുമിത്രയുടെ ബിസിനസ് തകര്‍ക്കുമെന്ന് വേദിക മുന്നറിയിപ്പ് നല്കുന്നു. അധികം വൈകാതെ സുമിത്രയുടെ ബിസിനസ് സാമ്രാജ്യം തകരുമെന്നും അതിനുള്ള പവര്‍ തനിക്കുണ്ടെന്നും വേദിക പറയുമ്പോള്‍ ആഞ്ഞൊരു അടി കൊടുക്കുകയാണ് സുമിത്ര. തന്റെ മറുപടി അടിയിലൊതുക്കി ദേഷ്യം തീര്‍ത്ത സുമിത്ര വേദികയോട് പിന്നെ ഒന്നും പറഞ്ഞില്ല.
സുമിത്രയുടെ അടി കൊണ്ട് പുളഞ്ഞ വേദിക വെറുതെയിരുന്നില്ല. അപ്പോള്‍ തന്നെ തന്റെ സ്ഥിരം കമ്പനിയായ അമ്മായിയമ്മയേയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. സുമിത്രയ്ക്കെതിരെ വീണ്ടുമൊരു പരാതിയുമായി ആ പഴയ അതേ എസ്.ഐയെ തന്നെ വീണ്ടും സമീപിച്ചിരിക്കുകയാണ് വേദിക. വേദികയെ തല്ലിയതിന് സുമിത്രയ്ക്കെതിരെ പൊലീസ് കേസെടുക്കുമോ എന്ന് കാത്തിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍. അതോ ഇനി പഴയ പോലെ ഈ കേസും ആവിയായിപ്പോകുമോ എന്ന് കാത്തിരുന്നു കാണാം.
കുടുംബവിളക്കിന്റെ പുതിയ പ്രമോയ്ക്കും ആരാധകര്‍ ഏറെ രസകരമായ കമന്റുകളാണ് നല്‍കിയിരിക്കുന്നത്. ‘അവിടുത്തെ പോലീസുകാര്‍ക്ക് ഇവരുടെ കേസ് അന്വേഷിക്കാനേ നേരം കാണുവൊള്ളല്ലോ…ഇത് ഇപ്പോള്‍ എത്രാമത്തെ കേസ് ആ കഷ്ടം’, ‘അടി ഇരന്ന് വാങ്ങാന്‍ ചെന്നാല്‍ പിന്നെ എന്ത് ചെയ്യും…എന്തായാലും അടി പൊളിച്ചു..’, ‘സരസ്വതി അമ്മേ സന്തോഷം ആയില്ലെ, ഇതിപ്പോ സിരിയല്‍ ആയോണ്ട് ഒരു അടി കിട്ടിയപ്പോ അതും വാങ്ങി വേദിക പോലീസിന്റെ അടുത്ത് പോയി അല്ലാര്ന്നെലോ.. ഒന്ന് ഇങ്ങോട് കിട്ടുമ്പോ രണ്ട് അങ്ങോട് കൊടുത്ത് പിന്നെ കൂട്ടത്തല്ലും ആയി ആകെ പണി ആയെനേ’.
അവസാനം കമ്പനിക്ക് നഷ്ടം വന്ന് വേദികക്ക് ജി.എം പദവിയും പോകുമെന്നാ തോന്നുന്നേ..’, ‘ഇവര്‍ക്ക് വേണ്ടി മാത്രമാണോ ഈ പോലീസ് സ്റ്റേഷനും ഇവിടുത്തെ പോലീസും?’. ‘വേദികയും സുമിത്രയും ഇല്ലായിരുന്നെങ്കില്‍ ഈ പോലീസ് സ്റ്റേഷനും എന്നേ പൂട്ടി പോയേനെ’, ‘ഇപ്പൊ കുടുംബവിളക്കല്ല…കുടുംബ വഴക്കാണ്’, ‘ഈ സരസു തള്ള എന്താ ഇങ്ങനെ? എത്ര കിട്ടിയാലും സുമിത്രയോടുള്ള വെറുപ്പ് മാത്രം കുറയുന്നില്ലല്ലോ, ഇത്രയ്ക്കു വെറുക്കാന്‍ മാത്രം സുമിത്ര എന്താരിക്കും അവരോടു ചെയ്തത് മാമ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ ഒന്ന് പറഞ്ഞു തരു പ്ലീസ്..!’, ‘കിട്ടേണ്ട അടി ചോദിച്ചു വാങ്ങല്‍ വേദികയുടെ രീതിയാണ്, കിട്ടേണ്ട അടി കിട്ടിയില്ലെങ്കില്‍ അങ്ങ് ചോദിച്ചു വാങ്ങുക’., എന്നു തുടങ്ങി നിരവധി കമന്റുകളാണ് കുടുംബവിളക്കിന്റെ പ്രമോയ്ക്ക് ലഭിച്ചിരിക്കുന്നത്.
about kudumbavialakku
