TV Shows
നിന്റെ മറ്റവനോട് പോയി പറയെടാ മാറി നില്‍ക്കെന്ന്. നിനക്കറിയില്ല ഞാന്‍ ആരാണെന്ന്; മര്യാദയ്ക്ക് സംസാരിച്ചില്ലേല്‍ അടപ്പ് ഞാന്‍ തെറിപ്പിക്കും; റിയാസിനോട് കയർത്ത് വിനയ്; ജഡ്ജിമാര്‍ തമ്മില്‍ മുട്ടന്‍ അടി!
നിന്റെ മറ്റവനോട് പോയി പറയെടാ മാറി നില്‍ക്കെന്ന്. നിനക്കറിയില്ല ഞാന്‍ ആരാണെന്ന്; മര്യാദയ്ക്ക് സംസാരിച്ചില്ലേല്‍ അടപ്പ് ഞാന്‍ തെറിപ്പിക്കും; റിയാസിനോട് കയർത്ത് വിനയ്; ജഡ്ജിമാര്‍ തമ്മില്‍ മുട്ടന്‍ അടി!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് കഴിഞ്ഞ ദിവസം വിനയും റിയാസ് സലീമുമാണ് പുതുതായിട്ട് എത്തിയത്. വൈല്‍ഡ് കാര്‍ഡുകള്‍ വന്നതോടെ ഷോ അടിമുടി മാറിയിരിക്കുകയാണ്. അടികളും പൊട്ടിത്തെറികളുമൊക്കെയായി ബിഗ് ബോസ് കൂടുതല്‍ രസകരമാകുകയാണ്.
ഇന്നലെ റോബിനെതിരെ റിയാസും വിനയും രംഗത്തെത്തുന്നത് കണ്ടിരുന്നു. എന്നാല്‍ ഇന്ന് റിയാസും വിനയും പരസ്പരം പോരടിക്കുന്നതാണ് കാണുന്നത്. കോടതി ടാസ്‌കിന് ശേഷമായിരുന്നു വിനയും റായിസും തമ്മില്‍ വഴക്കാകുന്നത്. ജാസ്മിനും ലക്ഷ്മി പ്രിയയും തമ്മിലുള്ള കേസില്‍ റിയാസ് ജാസ്മിന് അനുകൂലമായ ചോദ്യങ്ങള്‍ ചോദിച്ചുവെന്നായിരുന്നു ആരോപണം. ദില്‍ഷ, റോബിന്‍, എന്നിവര്‍ ലക്ഷ്മിയ്ക്ക് അനുകൂലമായി എത്തിയവരാണ്. ദില്‍ഷയും റിയാസും തമ്മിലായിരുന്നു വാക് പോര് തുടങ്ങിയത്. പിന്നാലെ അതിലേക്ക് വിനയും എത്തിച്ചേരുകയായിരുന്നു.
എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞു, ഇത് ചെയ്യല്ലേ, ചെയ്യല്ലേ ഇത് തെറ്റാണെന്ന്. വക്കീലിന് ക്രോസ് ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് കോടതി ചോദിക്കാറുണ്ട്. പക്ഷെ ഇത് കോടതി ഇരുന്ന് ക്രോസ് ക്വസ്റ്റിയന്‍ ചെയ്യുകയാണ്. ഇതെന്ത് പരിപാടിയാണെന്ന് വിനയ് ചോദിക്കുന്നു. നിങ്ങള്‍ ചോദ്യം ചോദിച്ചല്ലോ, ഞാന്‍ നിങ്ങളോട് എന്തെങ്കിലും പറഞ്ഞുവോ? എന്ന് റിയാസ് തിരിച്ച് ചോദിച്ചു. ഞാന്‍ നിന്നോട് പറഞ്ഞില്ലേ ഫേവറിസം ചെയ്യല്ലേ ചെയ്യല്ലേ എന്ന് വിനയ് റിയാസിനോട് എടുത്ത് ചോദിച്ചു.
ഞാന്‍ ചെയ്യുന്നില്ലെന്ന് റായിസ് പറഞ്ഞപ്പോള്‍ നീ ചെയ്യുന്നുണ്ട്. അതെല്ലാവരും കാണുകയും ചെയ്യുന്നുണ്ടെന്ന് വിനയ് പറഞ്ഞു. ഇതോടെ രോഷാകുലനായി മാറിയ റിയാസ് വാട്ട് ദ ഫക്ക്! എന്ന് പറയുകയായിരുന്നു. ഇത് വിനയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. കുപിതനായി മാറിയ വിനയ് റിയാസിന് നേരെ പാഞ്ഞെത്തുകയായിരുന്നു. നീ എന്റെയടുത്ത് സംസാരിക്കുന്നത് മര്യാദയ്ക്ക് വേണം. അടപ്പ് ഞാന്‍ തെറിപ്പിക്കും. കണ്ട ഊള ചെക്കന്മാരെടുത്ത സംസാരിക്കുന്നത് പോലെ എന്റെയടുത്ത് വരരുതെന്ന് വിനയ് പറഞ്ഞു. വിനയോട് റിയാസ് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.
നിന്റെ മറ്റവനോട് പോയി പറയെടാ മാറി നില്‍ക്കെന്ന്. നിനക്കറിയില്ല ഞാന്‍ ആരാണെന്ന് എന്നായിരുന്നു വിനയ്‌ന്റെ പ്രതികരണം. നിനക്ക് ഇതിന് മുന്നോട്ട് വരാന്‍ പറ്റില്ലെന്ന് അതിന്റെ ധൈര്യമല്ലേടാ. ആയിരിക്കാം, അതെ, എന്തേലും ആകട്ടെ. നീ ഈ ചള്ള് ചെക്കന്മാരോട് കളിക്കുന്നത് പോലെ എന്നോട് കളിച്ചാല്‍ നിന്റെ തിരുപ്പതി ഞാന്‍ തിരിക്കുമെന്നായി വിനയ്. നീ എന്ത് ചെയ്യും എന്ന് റിയാസ് ചോദിച്ചു. നിനക്ക് കാണിച്ച് തരാം. എല്ലാരോടും ചെരക്കുന്നത് പോലെ എന്നോട് ചെരക്കാന്‍ വരരുതെന്ന് വിനയ് പറഞ്ഞു
ഇതിനിടെ അവിടെ നില്‍ക്കുകയായിരുന്നു റോബിന്‍ അനിയാ നിന്റെ ഊപ്പാട് വരുത്തിയിട്ടേ ഇവിടുന്ന് വിടത്തുള്ളൂവെന്ന് റിയാസിനോട് പറഞ്ഞു. റോബിനും റിയാസും ഇന്നലേയും ഇന്നുമെല്ലാം കോര്‍ത്തിരുന്നു. പിന്നാലെ വിനയ് റോബിനും താക്കീത് നല്‍കുകയായിരുന്നു. നിനക്കും അറിയാം ഒരു ഡിസ്റ്റന്‍സിന് അപ്പുറത്തേക്ക് വരാന്‍ പറ്റില്ലെന്ന്. അതുകൊണ്ട് നിന്റെ ചെലപ്പും നിര്‍ത്തിക്കോ എന്നായിരുന്നു വിനയ് റോബിനോട് പറഞ്ഞത്. ഇതോടെ റോബിന്‍ അളിയാ എന്ന് വിളിച്ചു കൊണ്ട് വിനയെ കെട്ടിപ്പിടിക്കുകയായിരുന്നു.
മറ്റുള്ളവരുടെ കേസുകള്‍ക്ക് വിധി പറയാന്‍ വന്ന ജഡ്ജിമാര്‍ തമ്മില്‍ അടിയായതോടെ ടാസ്‌ക് എങ്ങനെയാകും മുന്നോട്ട് പോവുക എന്നത് കണ്ടറിയണം. വൈല്‍ഡ് കാര്‍ഡുകളുടെ വരവോടെ ഷോ കൂടുതല്‍ സംഭലബഹുലമായി മാറിയിരിക്കുകയാണ്. കൂടുതല്‍ ശക്തമായ ചേരിപോരുകള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്.
about bigg boss
