Connect with us

‘നിമിഷ സുന്ദരിയാണ്, സെക്സിയാണ് ; അവളോടുള്ള ഇഷ്ടം ഞാൻ ഒളിപ്പിച്ച് വെച്ച് പറയില്ല ‘ എല്ലാവരും നോക്കി നിൽക്കെ പരസ്യമായി നിമിഷയോടുള്ള ഇഷ്ടം പറ‍ഞ്ഞ് വിനയ് മാധവ്!

TV Shows

‘നിമിഷ സുന്ദരിയാണ്, സെക്സിയാണ് ; അവളോടുള്ള ഇഷ്ടം ഞാൻ ഒളിപ്പിച്ച് വെച്ച് പറയില്ല ‘ എല്ലാവരും നോക്കി നിൽക്കെ പരസ്യമായി നിമിഷയോടുള്ള ഇഷ്ടം പറ‍ഞ്ഞ് വിനയ് മാധവ്!

‘നിമിഷ സുന്ദരിയാണ്, സെക്സിയാണ് ; അവളോടുള്ള ഇഷ്ടം ഞാൻ ഒളിപ്പിച്ച് വെച്ച് പറയില്ല ‘ എല്ലാവരും നോക്കി നിൽക്കെ പരസ്യമായി നിമിഷയോടുള്ള ഇഷ്ടം പറ‍ഞ്ഞ് വിനയ് മാധവ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷങ്ങൾ മാത്രമായി
മാറിയിരിക്കുകയാണ്. പകപോക്കലും അടുക്കളയിലെ വഴക്കും ലവ് ട്രാക്കും ഈ സീസണിലാണ് കൂടുതൽ.. പതിവായി നിമിഷയും ജാസ്മിനും റോബിനും തമ്മിൽ നടക്കുന്ന വഴക്ക് കണ്ട് പ്രേക്ഷകർ‌ക്കും മടുത്ത് കാണും.

എന്ത് പറഞ്ഞാലും അവസാനം ഒരു റോബിന്റെ പേര് മാത്രമാണ് എവിടേയും കേട്ടിരുന്നത്. വില്ലനും നായകനുമെല്ലമായി റോബിൻ മാത്രമാണ് വീട്ടിൽ തിളങ്ങി നിന്നിരുന്നത്. വല്ലപ്പോഴും ജാസ്മിനുമായി ഉണ്ടാക്കുന്ന വഴക്കുകളാണ് ഈ സീസണിനെ കുറച്ചെങ്കിലും കളർഫുള്ളാക്കിയത്.

നോമിനേഷൻ ലിസ്റ്റ് പുറത്ത് വരുമ്പോൾ പോലും പ്രേക്ഷകർ ഷോ കാണുന്നത് നിർത്തി എഴുന്നേറ്റ് പോകുന്ന സ്ഥിതിയായി. കാരണം സേഫ് ​​ഗെയിം കളിക്കുന്നവരെല്ലാം എല്ലാ ആഴ്ചയും നോമിനേഷനിൽ പോലും വരാതെ അടുത്ത ആഴ്ചയിലേക്ക് വളരെ സേഫായി കടന്നുപോകുന്ന സ്ഥിതിയായിരുന്നു.

ഈ ആഴ്ച നോമിനേഷനും ഉണ്ടായിരുന്നില്ല. പ്രേക്ഷകർക്ക് ഷോയിലെ കണ്ടെന്റിൽ വിരസത തോന്നി തുടങ്ങിയതോടെ പുതിയ രണ്ട് വൈൽഡ് കാർഡുകളെ ബി​ഗ് വീട്ടിലേക്ക് ഇറക്കിയിരിക്കുകയാണ്. റിയാസും വിനയ് മാധവുമാണ് പുതിയതായി വീട്ടിലേക്ക് വന്നിരിക്കുന്നത്.

വീട്ടിലേക്ക് വന്ന പുതിയ ആൾക്കാരിൽ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയാണുള്ളത്. കാരണം സേഫ് ​ഗെയിം കളിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന് നേരത്തെ തന്നെ ഇരുവരും പറഞ്ഞിരുന്നു. ബി​ഗ് ബോസിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയിട്ടില്ല. രണ്ടുപേർ പുതിയതായി വന്നതോടെ കളിമൊത്തത്തിൽ മാറി തുടങ്ങിയിട്ടുണ്ട്.

വീട്ടിൽ ഇപ്പോഴുള്ള പന്ത്രണ്ട് പേർ എന്ത് ചെയ്യണമെന്നറിയാതെ പരമാവധി ഉണർന്ന് നിന്ന് കളിക്കാനും ശ്രമിക്കുന്നുണ്ട്. പുതിയതായി വന്നവരിൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള മത്സരാർഥികളിൽ ഒരാളാണ് വിനയ് മാധവ്.

വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ വിനയ് വീട്ടിലെ ഒരു അം​ഗത്തോട് തനിത്ത് ക്രഷ് ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ശേഷം പ്രേക്ഷകരടക്കമുള്ളവർ അത് ആരായിരിക്കുമെന്ന് കണ്ടെത്താനുളള ശ്രമത്തിലായിരുന്നു.അത് നിമിഷ തന്നെയാണെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എല്ലാവരേയും സാക്ഷിയാക്കി പരസ്യമായി വിനയ് മാധവ് നിമിഷയോട് ഇഷ്ടം പറയുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

‘നിമിഷ സുന്ദരിയാണ്, സെക്സിയാണ്… അവളോടുള്ള ഇഷ്ടം ഞാൻ ഒളിപ്പിച്ച് വെച്ച് മറ്റാരും അറിയാതെ പറയില്ല. മാത്രമല്ല ആ ഇഷ്ടം എവിടെ നിർത്തണമെന്നും അതിന്റെ പരിതി എവിടെയാണ് എന്നതും എനിക്ക് കൃത്യമായി അറിയാം’ എന്നാണ് വിനയ് മാധവ് നിമിഷയും റോബിനും ബ്ലസ്ലിയുമെല്ലാം നോക്കിനിൽക്കെ പറഞ്ഞത്.

about bigg boss

More in TV Shows

Trending

Recent

To Top