Malayalam
ഉമ്മ വെച്ചോട്ടെയെന്ന ചോദ്യം; ഭയപ്പെടുത്തിയ ആ രാത്രി; ജസീല പറയാൻ ബാക്കിവച്ച വാക്കുകൾ ; എം ജി ശ്രീകുമാറിനെ പോലും ഞെട്ടിച്ച സംഭവം!
ഉമ്മ വെച്ചോട്ടെയെന്ന ചോദ്യം; ഭയപ്പെടുത്തിയ ആ രാത്രി; ജസീല പറയാൻ ബാക്കിവച്ച വാക്കുകൾ ; എം ജി ശ്രീകുമാറിനെ പോലും ഞെട്ടിച്ച സംഭവം!
കന്നഡ മിനിസ്ക്രീനില്‍ നിന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പണ്‍വീര്‍. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത്.
ആദ്യ പരമ്പരയില്‍ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ജസീലയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. സീ കേരളം സംപ്രേക്ഷണം ചെയ്ത സുമംഗലി ഭവയില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. സീരിയലില്‍ സജീവമായിരുന്നുവെങ്കിലും നടിയ്ക്ക് ജനശ്രദ്ധ നേടി കൊടുത്തത് സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയാണ്. ഈ പരിപാടിയിലൂടെയാണ് താരത്തെ ജനങ്ങള്‍ക്ക് അടുത്തറിഞ്ഞത്.
ഇപ്പോഴിതാ സംമൂഹമാധ്യമങ്ങളില് ഇടംപിടിക്കുന്നത് ജസീലയുടെ വാക്കുകളാണ്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം വെളിപ്പെടുത്തുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ തന്നെ പ്രെമോ വീഡിയോ സോഷ്യല്‍ മീഡില്‍ ശ്രദ്ധേയമായിരുന്നു.
അഭിനയരംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭനവം കൂടാതെ സഹോദരനെ പോലെ കണ്ടിരുന്നയാളില് നിന്നുണ്ടായ മോശം സമീപനത്തെ കുറച്ചും ജസീല അഭിമുഖത്തില്‍ പറഞ്ഞു. ആ സംഭവത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്.’ ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ആളെ അന്ന് കണ്ടത്. ഞങ്ങളൊന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനെയൊക്കെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നോട് ഉമ്മ ചോദിച്ചത്. ഉടന്‍ തന്നെ ഞാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ എന്നെ അതിന് അനുവദിച്ചില്ല’; ജസീല പറഞ്ഞു.
മറ്റൊരു സംഭവവും താരം വെളിപ്പെടുത്തിയിരുന്നു. പരസ്യചിത്രം അഭിനയിക്കാന്‍ വേണ്ടി എത്തിയപ്പോഴുണ്ടായ സംഭവമാണ് വെളിപ്പെടുത്തിയത്. അന്ന് തനിക്കൊപ്പമായിരുന്നു ആഡ് ഫിലിം കോഡിനേറ്ററുടെ ഒരു സുഹൃത്ത് ബാംഗ്ലൂരില്‍ നിന്ന് വന്നത്. ഇയാള്‍ തന്നെയാണ് സുഹൃത്തും ഒപ്പം വരുന്നുണ്ടെന്നുള്ള കാര്യം എന്നെ അറിയിച്ചത്. വൈകുന്നേരമായിരുന്നു എത്തിയത്. ഇയാള്‍ എന്നോട് രാത്രി ഒന്നിച്ച് കഴിയാമോ എന്ന് ചോദിച്ചു. ഉടന്‍ തന്നെ ഞാന്‍ ഈ കാര്യം കോഡിനേറ്ററെ വിളിച്ച് പറഞ്ഞു. ഒരു രാത്രിയിലത്തെ കാര്യമല്ലേ അഡ്ജസ്റ്റ് ചെയ്തൂടേയെന്നായിരുന്നു അയാളുടെ മറുപടി. കൂടാതെ തന്നെ എത്ര പൈസ ഓഫര്‍ ചെയ്തുവെന്നും ചേദിച്ചുവെന്ന് സംഭവം പങ്കുവെച്ച് കൊണ്ട് ജസീല പറഞ്ഞു. നടിയുടെ വാക്കുകള്‍ ഞെട്ടലോടെയാണ് എംജി ശ്രീകുമാര്‍ കേട്ടിരുന്നത്.
വിവാഹത്തെ കുറിച്ചും ഷോയിലൂടെ താരം പറയുന്നണ്ട്. അവതാരകനായ എംജി ശ്രീകുമാറിന്റെ ചോദ്യത്തിനായിരുന്നു മറുപടി. ഇടയ്ക്ക് ഞാന്‍ തന്നെ ഒരാളെ കണ്ടെത്തും അത് പിന്നെ കമിറ്റാവാതെ പോകും. ഇതുവരെ മൂന്ന്, നാല് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം എംജി ചോദ്യത്തിന് മറുപടിയായി ജസീല പറഞ്ഞു. വിവാഹം ഇനി വൈകിപ്പിക്കേണ്ട എന്ന ഉപദേശവും എംജി ശ്രീകുമാര്‍ നല്‍കുന്നുണ്ട്.
about jaseela
