TV Shows
ഒരു മനുഷ്യനെ വീട്ടിലെ പട്ടിയോട് ഉപമിച്ചപ്പോള്‍ എല്ലാവരും എന്ത് ചെയ്യണമെന്ന് അറിയാതെ വായും പൊളിച്ചിരുന്നു; എന്താണ് സ്ത്രീ എന്നും എന്താവണം സ്ത്രീ എന്നും കുലസ്ത്രീ എന്ന് വിളിച്ച് രോധിക്കുന്നവരോട് ലക്ഷ്മിപ്രിയ!
ഒരു മനുഷ്യനെ വീട്ടിലെ പട്ടിയോട് ഉപമിച്ചപ്പോള്‍ എല്ലാവരും എന്ത് ചെയ്യണമെന്ന് അറിയാതെ വായും പൊളിച്ചിരുന്നു; എന്താണ് സ്ത്രീ എന്നും എന്താവണം സ്ത്രീ എന്നും കുലസ്ത്രീ എന്ന് വിളിച്ച് രോധിക്കുന്നവരോട് ലക്ഷ്മിപ്രിയ!
ബിഗ് ബോസ് സീസൺ ഫോറിലെ ഓരോ മത്സരാർത്ഥികളും ഇന്ന് മലയാളികൾക്കിടയിൽ ചർച്ചയാണ്. അഭിപ്രായങ്ങൾ കൊണ്ടും അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടും എല്ലാവരും പരസ്പരം വ്യത്യസ്തരാണ്. അതിൽ തുടക്കം മുതൽ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് ലക്ഷ്മി പ്രിയ.
അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ ലക്ഷ്മിപ്രിയയെ മോഹന്‍ലാല്‍ വരെ അഭിനന്ദിച്ചിരുന്നു. അവതാരകനില്‍ നിന്നും അത്തരമൊരു പ്രശംസ ലഭിച്ചതോടെ എല്ലാ കാര്യത്തിലും ലക്ഷ്മിപ്രിയ അഭിപ്രായം പറഞ്ഞ് തുടങ്ങി. കഴിഞ്ഞ എപ്പിസോഡില്‍ ജാസ്മിന്‍ നടത്തിയ ഒരു പ്രസ്താവനയെ ശക്തമായി എതിര്‍ത്തത് ലക്ഷ്മി മാത്രമാണ്.
മോഹൻലാൽ പോലും നിശബ്ദനായി നിന്ന സമയത്താണ് ലക്ഷ്മിയുടെ ശബ്ദം ഉയര്‍ന്നത്. ചിലര്‍ ഇതിനെ ന്യായീകരിച്ചെങ്കിലും മറ്റ് ചിലര്‍ ശക്തമായി എതിര്‍ത്തു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളില്‍ ലക്ഷ്മിപ്രിയയെ പ്രശംസിച്ച് കൊണ്ടുള്ള എഴുത്തുകളാണ് വൈറലാകുന്നത്… കുറിപ്പ് വായിക്കാം വിശദമായി…
“ഒരു മനുഷ്യനെ വീട്ടിലെ പട്ടിയോട് ഉപമിച്ചപ്പോള്‍ എല്ലാവരും എന്ത് ചെയ്യണമെന്ന് അറിയാതെ വായും പൊളിച്ചിരുന്നു. അപ്പോള്‍ മലയാളക്കരയുടെ സ്ത്രീകളുടെ യശസ് ഉയര്‍ത്തിക്കൊണ്ട് എന്താണ് സ്ത്രീ എന്നും എന്താവണം സ്ത്രീ എന്നും കുലസ്ത്രീ എന്ന് വിളിച്ച് രോധിക്കുന്നവരോട് കാണിച്ചു കൊടുത്തു ലക്ഷ്മിപ്രിയ. ഇതാണ് നിങ്ങള്‍ പറയുന്ന കുലസ്ത്രീ എങ്കില്‍ അതെ ഈ കുലസ്ത്രീയെ ഓര്‍ത്ത് ഞങ്ങള്‍ക്ക് അഭിമാനമാണ്, ലച്ചുമ്മ..
ലക്ഷ്മിപ്രിയയാണ് ശരി. നിങ്ങള്‍ വഴിയില്‍ കാണുന്ന ഇഷ്ടമില്ലാത്ത ഒരാളെ കാണുമ്പോള്‍ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളുമായി താരതമ്യം ചെയ്യുമോ? അതോ ഏറ്റവും വില കുറഞ്ഞ ഒരാളുമായി താരതമ്യം ചെയ്യുമോ? ഉദാഹരണം ഗോവിന്ദച്ചാമിയെ വഴിയില്‍ കിടക്കുന്ന പട്ടിയുടെ വില പോലും കൊടുക്കില്ല.
വേറൊരു ഉദാഹരണം പ്രായമുള്ള ഒരാളെ കാണുമ്പോള്‍ ഞാന്‍ എന്റെ അപ്പന്റെ സ്ഥലത്താണ് കാണുന്നത് അല്ലേല്‍ അമ്മയുടെ എന്ന് പറയും. ഇവിടെ ജാസ്മിന്‍ പറഞ്ഞത് എനിക്ക് ഏറ്റവും ഇഷ്ടം എന്റെ പട്ടിയെ ആണ്. അത്രേം പോലും ഇഷ്ടം ഡോക്ടറിനോട് ഇല്ല.
ഇതെങ്ങനെ ശരിയാവും.. നിങ്ങള്‍ ഏതേലും ഇഷ്ടമില്ലാത്ത വ്യക്തിയെ നിങ്ങള്‍ക്ക് ഇഷ്ടപെട്ട മാതാപിതാക്കളോ സുഹൃത്തുക്കളോ ആയിട്ടാണോ താരതമ്യം ചെയ്യുന്നത് എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്.
ഇവിടെ ലക്ഷ്മിപ്രിയയുടെ നിലപാട് വ്യക്തം. തുറന്നു പറഞ്ഞത് അവരുടെ മാത്രം അല്ല. ഭൂരിപക്ഷം പ്രേഷകരുടെയും അഭിപ്രായമാണ്. ജാസ്മിന്‍ ഇന്ന് മനപൂര്‍വ്വം റോബിനെ അവഹേളിക്കാന്‍ തന്നെയാണ് ആ താരതമ്യം നടത്തിയത്.
പക്ഷേ ലക്ഷ്മിപ്രിയ ചോദ്യം ചെയ്തപ്പോള്‍ അതിനെ വേറെ റൂട്ടിലേക്ക് തിരിച്ച് വിട്ടു. ജാസ്മിന്റെ സ്മാര്‍ട്ട്‌നെസ്സിന് ഞങ്ങള്‍ കയ്യടിക്കും. പക്ഷേ ഈ ഓവര്‍ സ്മാര്‍ട്ട്‌നെസ്സ് ഒട്ടും നല്ലതല്ല.ഒരു മനുഷ്യനെ അവഹേളിക്കുന്നതിന് ഒരു പരിധിയുണ്ട്. ലക്ഷ്മിപ്രിയക്ക് നന്ദിയുണ്ട് ഇതിനെ ചോദ്യം ചെയ്തതിന്. മോഹന്‍ലാല്‍ എല്ലാം ഇങ്ങനെ ചിരിച്ച് തള്ളരുത്. ജാസ്മിന്‍ എന്ന പെണ്‍കുതിര അവിടെ കടിഞ്ഞാണ്‍ ഇല്ലാതെ പായുകയാണ്, അവര്‍ക്ക് മാത്രം എന്താ ഇത്ര പ്രത്യേകത.
about bigg boss
