Malayalam
കേസന്വേഷണം പുരോഗമിക്കവേ ഈ ഘട്ടത്തില്‍ ഇടപെട്ടാല്‍ സുപ്രീം കോടതി അപ്പീല്‍ തള്ളിയേക്കും. അത് കേസില്‍ വീണ്ടും തിരിച്ചടിയാകും; നടി ആക്രമിക്കപ്പെട്ട കേസില്‍ വക്കീലിന്റെ നിയമോപദേശം ഇങ്ങനെ!
കേസന്വേഷണം പുരോഗമിക്കവേ ഈ ഘട്ടത്തില്‍ ഇടപെട്ടാല്‍ സുപ്രീം കോടതി അപ്പീല്‍ തള്ളിയേക്കും. അത് കേസില്‍ വീണ്ടും തിരിച്ചടിയാകും; നടി ആക്രമിക്കപ്പെട്ട കേസില്‍ വക്കീലിന്റെ നിയമോപദേശം ഇങ്ങനെ!
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വളരെ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ഇനി ചോദ്യം ചെയ്യേണ്ടതായിട്ടുള്ളത്. കാവ്യ മാധവന്‍ ഉള്‍പ്പെടെ ലിസ്റ്റിലുണ്ട്. കൂറുമാറിയ സാക്ഷികളെ ചോദ്യം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. ക്രൈംബ്രാഞ്ച് സംഘം ഇതിന്റെ അന്വേഷണ തിരക്കുകളിലാണ്.
അതിനിടെ വധഗൂഢാലോചന കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ഉടന്‍ കോടതിയെ സമീപിക്കേണ്ടെന്ന നിര്‍ദ്ദേശമാണ് ദിലീപിന് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണവും നടത്തുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ദിലീപിനെ ഒന്നാം പ്രതിയാക്കി പോലീസ് വധഗൂഢാലോചന കേസ് എടുത്തത്.
സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികരള്‍. നേരത്തേ കേസന്വേഷണം പുരോഗമിക്കവെ വധഗൂഢാലോചന കേസില്‍ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. മാത്രമല്ല ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും ദീലീപ് ആരോപിച്ചിരുന്നു. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളുകയായിരന്നു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ ദിലീപ് ഉടന്‍ അപ്പീല്‍ നല്‍കിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതിന് മുതിരേണ്ടതില്ലെന്ന നിയമോപദേശമാണ് മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി നല്‍കിയിരിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അപ്പീലുമായി ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തിരിച്ചടിക്ക് സാധ്യത ഉണ്ടെന്നാണ് റോത്തഗിയുടെ നിലപാട്. ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് തിടുക്കത്തിലായി പോയെന്നാണ് റോത്തഗിയുടെ നീരീക്ഷണം. കേസന്വേഷണം പുരോഗമിക്കവേ ഈ ഘട്ടത്തില്‍ ഇടപെട്ടാല്‍ സുപ്രീം കോടതി അപ്പീല്‍ തള്ളിയേക്കും. അത് കേസില്‍ വീണ്ടും തിരിച്ചടിയാകും. മാത്രമല്ല അപ്പീല്‍ നല്‍കിയാല്‍ കേസില്‍ കാലതാമസം വരുന്നതിനും കാരണമാകും.
മെയ് അവസാനമാണ് തുടരന്വേഷണത്തിന് കോടതി സമയം അനുവദിച്ചിരിക്കുന്നത്. വധഗൂഢാലോചന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രം ഇനി അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച സാധ്യത പരിശോധിക്കാമെന്നാണത്രേ റോത്തഗിയുടെ നിര്‍ദ്ദേശം. തുടക്കത്തില്‍ കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വധഗൂഢാലോചന കേസില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ദിലീപിന്റെ ഫോണില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങള്‍ കൂടി കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതി വധഗൂഡാലോചന കേസ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയത്.
അതിനിടെ കഴിഞ്ഞ ദിവസം വധഗൂഢാലോചന കേസില്‍ സായ് ശങ്കറിനെ മാപ്പ് സാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഫോണില്‍ നിന്നും നീക്കിയ വിവരങ്ങളില്‍ കോടതി രേഖകള്‍ ഉള്‍പ്പെടെ ഉണ്ടെന്നായിരുന്നു അന്വേഷണ സംഘത്തോട് സായ് ശങ്കര്‍ വെളിപ്പെടുത്തിയത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ 12 പേരെ ഇനിയും ചോദ്യം ചെയ്യാന്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇവരെ ഉടന്‍ വിളിച്ച് വരുത്തിയേക്കും. എന്നാല്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും പോലീസ് സംഘം അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. നേരത്തേ കാവ്യയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വീട്ടിലെത്തി മൊഴിയെടുക്കണമെന്ന നിലപാടിലായിരുന്നു കാവ്യ. എന്നാല്‍ ഇത് സാധിക്കില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.
