Connect with us

ഇനി ചോദ്യം ചെയ്യേണ്ടത് കാവ്യ ഉള്‍പ്പെടെ നിരവധി പേരെ, ചില്ലറക്കാരെയല്ല; നടപടികള്‍ എടുത്ത് ക്രൈംബ്രാഞ്ച്

Malayalam

ഇനി ചോദ്യം ചെയ്യേണ്ടത് കാവ്യ ഉള്‍പ്പെടെ നിരവധി പേരെ, ചില്ലറക്കാരെയല്ല; നടപടികള്‍ എടുത്ത് ക്രൈംബ്രാഞ്ച്

ഇനി ചോദ്യം ചെയ്യേണ്ടത് കാവ്യ ഉള്‍പ്പെടെ നിരവധി പേരെ, ചില്ലറക്കാരെയല്ല; നടപടികള്‍ എടുത്ത് ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കവെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത്. ഇത് ഏറെ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കാന്‍ എഡിജിപി എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലാണ് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ വീണ്ടും ചുമതലയേല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഐഎച്ച്ആര്‍സി സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കരയുടെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരരുതെന്ന നിര്‍ദ്ദേശം ഉള്ളതിനാല്‍ തന്നെ വിവരങ്ങളൊന്നും പുറത്തെത്താറില്ല. ഈ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരുടെ ചോദ്യം ചെയ്യല്‍ ഇനിയും നീണ്ടു പോകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുമുണ്ട്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.

കാവ്യയ്‌ക്കെതിരെ ചില ശബ്ദ സന്ദേശങ്ങള്‍ പുറത്തെത്തിയതിന് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനം മാറ്റുന്നത്. ഇനി ചോദ്യം ചെയ്യേണ്ടത് ചില്ലറ കക്ഷികളെയല്ല.

കാവ്യയുടെ അമ്മ ശ്യാമള, ദിലീപിന്റെ സുഹൃത്തായ സീരിയല്‍ നടി, എന്നിവരെ ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. കാവ്യയെ ഇപ്പോള്‍ ക്രൈംബ്രാഞ്ച് പറയുന്നിടത്ത് വെച്ച് ചോദ്യം ച്യൊനാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം. പദ്മസരോവരത്തില്‍ വെച്ച് മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ എന്നാണ് കാവ്യ അറിയിച്ചിരുന്നത് എങ്കിലും ക്രൈംബ്രാഞ്ച് നിലപാട് മാറ്റിയതായാണ് അറിയാന്‍ കഴിയുന്നത്. നാല് വക്കീന്മാരെയും ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനായി നിയമ സഹായം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോയെന്നാണ് ഹൈക്കോടതി ഇന്ന് പൊലീസിനോട് ചോദിച്ചിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് ഡി ജി പി അനില്‍ കാന്ത് പുറത്തിറക്കിയ ഉത്തരവില്‍ എസ് ശ്രീജിത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.

നിലവില്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റി എസ് ശ്രീജിത്തിനെ ട്രാന്‍പോര്‍ട്ട് കമ്മീഷ്ണറാക്കി മാറ്റിയിരിക്കുകയാണ്. അപ്പോള്‍ ഈ കേസിന്റെ മേല്‍നോട്ടം ആര്‍ക്കാണ് എന്നാണ് കോടതിയുടെ ചോദ്യം. ക്രൈം ബ്രാഞ്ച് മേധാവി എന്ന നിലയിലാണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം എസ് ശ്രീജിത്തിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ക്രൈം ബ്രാഞ്ച് മേധാവി അല്ല എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഇതില്‍ ഹൈക്കൊടതി തൃപ്തരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയ സംസ്ഥാന പൊലീസ് മേധാവിയോട് തന്നെ ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. ബൈജു കൊട്ടാരക്കര സമര്‍പ്പിച്ച ഹര്‍ജിയിലെ പിഴവും കോടതി ചൂണ്ടിക്കാണിച്ചു. ശ്രീജിത്തിനെ മാറ്റിയത് സെക്ഷന്‍ 97 ന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഈ നിയമം സംസ്ഥാന പൊലീസ് മേധാവിയുടെ കാര്യത്തില്‍ മാത്രമേ നിലനില്‍ക്കുകയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി 2 വര്‍ഷമാണ്. അത് കഴിയുന്നതിന് മുമ്പ് ഡി ജി പിയെ മാറ്റാന്‍ സാധിക്കില്ല. ആ നിയമമാണ് മുമ്പ് ടിപി സെന്‍കുമാറിന്റെ കേസിലടക്കം സര്‍ക്കാറിന് തിരിച്ചടിയായത്. എന്നാല്‍ ക്രൈം ബ്രാഞ്ച് മേധാവിയുടെ കാര്യത്തില്‍ അത്തരമൊരു ചട്ടമില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഒരു കേസിന്റെ മേല്‍നോട്ടം പേരെടുത്ത് പറഞ്ഞ് ഏല്‍പ്പിച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ വലിയ ആശങ്ക ഉയര്‍ന്ന് വന്നിരുന്നു. ആ ആശങ്ക പരിഗണിച്ചുകൊണ്ടാണ് കോടതി ഇപ്പോള്‍ മേല്‍നോട്ടം ആര്‍ക്കെന്ന കാര്യത്തില്‍ ഡി ജി പിയില്‍ നിന്നും വ്യക്തത തേടിയിരിക്കുന്നത്.

അന്വേഷണ കാലാവധി അവസാനിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ശ്രീജിത്തിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തേക്ക് മാറ്റിയത് വിവാദമായിരുന്നു. നടിയെ ആക്രമിച്ചകേസിന്റേയും ദീലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിന്റേയും അന്വേഷണം ഇതോടെ പ്രതിസന്ധിയിലാകുമെന്ന് വിലയിരുത്തലുകളുണ്ടായി. അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഡബ്ല്യുസിസിയും ചലച്ചിത്രമേഖലയിലെ ഒരു വിഭാഗമാളുകളും രംഗത്തെത്തി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top