ബിഗ്‌ബോസ് വീട് ലക്ഷ്മിപ്രിയ കത്തിച്ചു! ധന്യ രക്ഷപ്പെട്ടത് തലനാരിഴക്ക്.. ഒടുവില്‍ ബിഗ്‌ബോസിന്റെ വക എട്ടിന്റെ പണി; കച്ചക്കെട്ടി മത്സരാര്‍ത്ഥികള്‍
ബിഗ്‌ബോസ് വീട്ടില്‍ നടക്കുന്ന ഓരോ ചെറിയ കാര്യങ്ങള്‍ പോലും പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥിയായ ലക്ഷമിപ്രിയക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ ഒരബദ്ധവും കാണിക്കരുതേ എന്നുള്ള പ്രാര്‍ത്ഥനയിലാണ് ബിഗ്‌ബോസ് ആരാധകര്‍ ഒരോദിവസവും പരിപാടി കാണുന്നത്. കാരണം ഒരു ചെറിയ അശ്രദ്ധ മത്സരാര്‍ത്ഥികള്‍ കാണിച്ചാല്‍ പോലും പോയിന്റ് നില കുറയുകയും ചിലപ്പോള്‍ പുറത്തുപോകാനുള്ള വാതിലും തുറക്കും.
ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികളും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ നടി ലക്ഷ്മിപ്രിയ നിബന്ധനകള്‍ ലംഘിച്ചു. ബിഗ് ബോസ് ഹൗസില്‍ അനാവശ്യമായി തീ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമമാണ് ലക്ഷ്മി പ്രിയ ലംഘിച്ചത്. ഇതിന് പിന്നാലെ ലക്ഷ്മി പ്രിയ ബിഗ്‌ബോസ് വീടിന് തീയിട്ടു എന്നുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു.
ഇതുകേട്ട് എന്തിനാണ് ലക്ഷ്മിപ്രിയ തീയിട്ടത് എന്ന് അന്വേഷിച്ച് ചെന്ന പ്രേക്ഷകര്‍ ശരിക്കും ഞെട്ടിപ്പോയി.
എന്തായാലും ലക്ഷ്വറി ബഡ്ജറ്റ് പ്രഖ്യാപിക്കുമ്പോഴായിരുന്നു നിയമനലംഘനത്തെ കുറിച്ച് ബിഗ് ബോസ് അറിയിച്ചത്. തുടര്‍ന്ന് ലക്ഷ്മിയുടെ 300 പോയിന്റുകള്‍ കട്ട് ചെയ്യുകയും ചെയ്തു.
ഇനി ബിഗ്‌ബോസ് വീട്ടില്‍ ലക്ഷ്മി എന്തിനാണ് തീയിട്ടത് എന്നതിനുള്ള ഉത്തരവും താരം നല്‍കുന്നുണ്ട്. അതായത്, ശരീരത്തിന് വല്ലാത്ത ക്ഷീണം തോന്നുമ്പോള്‍ നാട്ടിന്‍പുറത്തൊക്കെ ചെയ്യുന്ന പോലെ കടുക് സ്വയം ഉഴിഞ്ഞ് കത്തിച്ചതാണ്. തനിക്ക് കുറച്ച് ദിവസങ്ങളായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടായില്ല. കിടന്ന് ഉരുളുകയായിരുന്നു. ഇതെല്ലാം അഖില്‍ കണ്ടതാണ്. കടുക് തലയ്ക്കുഴിഞ്ഞ് കളയുന്നത് പോലെ ചെയ്തതാണ്. അതിനൊപ്പം വറ്റല്‍ മുളകും വെക്കാറുണ്ടായിരുന്നു. അത് കാണാത്തത് കൊണ്ട് അതിനൊപ്പം രണ്ട് മൂന്ന് കുരുമുളകും എടുത്തിരുന്നു’ ഇതാണ് സംഭവിച്ചതെന്നാണ് ലക്ഷ്മി പറയുന്നത്. മാത്രവുമല്ല ബിഗ് ബോസ് ഹൗസിന് അകത്തല്ല താന്‍ തീ കത്തിച്ചതെന്നും സ്‌മോക്കിംഗ് ഏരിയയിലെ മണലിലാണ് ടിഷ്യൂ പേപ്പര്‍ കത്തിച്ചതെന്നും ലക്ഷ്മി പറഞ്ഞു.
എന്തായാലും നാട്ടിന്‍ പുറത്തെ രീതികള്‍ തേടിപ്പോയ താരത്തിന്‍ നല്ല കിടിലന്‍ പണിയാണ് ബിഗ്‌ബോസ് നല്‍കിയത്. വീക്കിലി ടാസ്‌ക്കിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്വറി പോയിന്റുകള്‍ നല്‍കുന്നത്. ഈ വാരം 2400 പോയിന്റുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലക്ഷ്മിപ്രിയ തീ കത്തിച്ചതിലൂടെ 300 പോയിന്റുകള്‍ നഷ്ടമായി.
എന്നാല്‍ താന്‍ കാരണം മുന്നൂറ് പോയിന്റ് നഷ്ടമായതിന്റെ സങ്കടം ലക്ഷ്മിപ്രിയക്കുണ്ട്. താന്‍ തീ കത്തിച്ചത് കൊണ്ടാണ് 300 പോയിന്റ് പോയതെന്ന് എല്ലാവരുടെയും മുന്നില്‍ വെച്ച് ലക്ഷ്മിപ്രിയ സമ്മതിച്ചു. ഇതിനു പിന്നാലെ ധന്യ രംഗത്തെത്തി പറഞ്ഞ കാര്യമായിരുന്നു ഏറെ രസകരം. സത്യത്തില്‍ അറുന്നൂറ് പോയിന്റ് പോകേണ്ടതായിരുന്നു. ലക്ഷ്മിപ്രിയ അത് ചെയ്യാന്‍ പോകുമ്പോ എന്നെയും വിളിച്ചിരുന്നു. എന്നാല്‍ താന്‍ നൈസായി ഊരിപ്പോന്നതിനാല്‍ രക്ഷപെട്ടുവെന്നായിരുന്നു ധന്യയുടെ മറുപടി.
എന്തായാലും ലക്ഷ്മിപ്രിയ ചെയ്ത അബദ്ധം ക്യാപ്റ്റന്‍സി ടാസ്‌കില്‍ ലക്ഷ്മിപ്രിയയ്‌ക്കെതിരെയുള്ള ആയുധമായി പ്രയോഗിക്കുകയാണ് മറ്റുള്ള താരങ്ങളായ നിമിഷ, സുചിത്ര, റോണ്‍സണ്‍, ജാസ്മിന്‍ എന്നിവര്‍.
