TV Shows
ദില്‍ഷയോട് ഡോക്ടര്‍ മിണ്ടാതിരുന്നത് പിആര്‍ ടീമിനുള്ള സന്ദേശം; ബിഗ്ബോസ് ഹൗസില്‍ ഇത് വരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ല സൗഹൃദവും ഒപ്പം തന്നെ ഒരുപോലെ മത്സരബുദ്ധിയും കാത്ത് സൂക്ഷിക്കുന്നവര്‍; അമ്പോ.. ഇതായിരുന്നോ ബിഗ് ബോസ്?; കണ്ണുതള്ളണമെങ്കിൽ വായിച്ചു നോക്ക്!
ദില്‍ഷയോട് ഡോക്ടര്‍ മിണ്ടാതിരുന്നത് പിആര്‍ ടീമിനുള്ള സന്ദേശം; ബിഗ്ബോസ് ഹൗസില്‍ ഇത് വരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ല സൗഹൃദവും ഒപ്പം തന്നെ ഒരുപോലെ മത്സരബുദ്ധിയും കാത്ത് സൂക്ഷിക്കുന്നവര്‍; അമ്പോ.. ഇതായിരുന്നോ ബിഗ് ബോസ്?; കണ്ണുതള്ളണമെങ്കിൽ വായിച്ചു നോക്ക്!
ബിഗ് ബോസ് മലയാളത്തിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ജാസ്മിന്‍ എം മൂസ. മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് തുടക്കത്തില്‍ സുപരിചിതയായിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്ന പേരായിരുന്നു ജാസ്മിന്റേത്. ചെറിയ പ്രായത്തിനിടെ പല വിമര്‍ശനങ്ങളും പ്രതിസന്ധികളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ വകവെയ്ക്കാതെ തന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ജാസ്മന്‍.
ബിഗ് ബോസ് ഷോയില്‍ എത്തിയതിന് ശേഷം ജാസ്മിന്റെ കുറിച്ചുള്ള പ്രേക്ഷകരുടെ വിലയിരുത്തലുകൾ മാറിയിട്ടുണ്ട്. വിമര്‍ശിച്ചവര്‍ പലരും തങ്ങളുടെ തീരുമാനം മാറ്റിയിട്ടുണ്ട്. ജാസ്മിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍പ്രചരിച്ചത് മുഴുവന്‍ ശരിയല്ലെന്നാണ് ബിഗ് ബോസ് ഷോയിലൂടെ താരം തെളിയിച്ചിട്ടുണ്ട്. ഒരു മികച്ച ഗെയിമര്‍ എന്നതില്‍ ഉപരി മികച്ച എന്റെര്‍ടെയിനര്‍ കൂടിയാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഹൗസിലുള്ള എല്ലാവരോടും നല്ല സൗഹൃദമാണ് ജാസ്മിന്‍ കാത്തുസൂക്ഷിക്കുന്നത്.
ബിഗ് ബോസ് മത്സരത്തേയും സൗഹൃദത്തേയും രണ്ട് രീതിയില്‍ കാണുന്ന വ്യക്തിയാണ് ജാസ്മിന്‍. സൗഹൃദവും ഗെയിമും തമ്മില്‍ കൂട്ടിക്കുഴയക്കാറില്ല. അതേടൊപ്പം തന്നെ സൗഹൃദത്തിന്റെ പേരില്‍ തന്റെ നിലപാടും അഭിപ്രായവും മൂടി വയ്ക്കാറുമില്ല. ബിഗ് ബോസ് ഹൗസിലെ ജാസ്മിന്റെ അടുത്ത സുഹൃത്താണ് നിമിഷ. സുഹൃത്തുക്കളാണെങ്കിലും ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവാറുണ്ട്. ഇത് തുറന്നടിക്കാറുമുണ്ട്. എന്നാല്‍ ഇതൊരിക്കലും ഇവരുടെ സൗഹൃദത്തെ ബാധിക്കാറില്ല.
ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിരുന്നു. സൗഹൃദം മാറ്റി നിര്‍ത്തിയായിരുന്നു ഇരുവരും ടാസ്‌ക്ക് ചെയ്തത്. അവസാന മത്സരാം ജാസ്മിനും നിമിഷയും തമ്മിലായിരുന്നു. ഇരുവരും വിട്ടു കൊടുക്കാതെ പോരാടുകയായിരുന്നു. ഒടുവില്‍ ജാസ്മിന്‍ ഏഴാം ആഴ്ചയിലെ ക്യാപ്റ്റനാവുകയും ചെയ്തു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ജാസ്മിന്റേയും നിമിഷയുടേയും സൗഹൃദത്തെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പാണ്.
ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിരുന്നു. സൗഹൃദം മാറ്റി നിര്‍ത്തിയായിരുന്നു ഇരുവരും ടാസ്‌ക്ക് ചെയ്തത്. അവസാന മത്സരാം ജാസ്മിനും നിമിഷയും തമ്മിലായിരുന്നു. ഇരുവരും വിട്ടു കൊടുക്കാതെ പോരാടുകയായിരുന്നു. ഒടുവില്‍ ജാസ്മിന്‍ ഏഴാം ആഴ്ചയിലെ ക്യാപ്റ്റനാവുകയും ചെയ്തു.
ഇതിനിടയിൽ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു കുറിപ്പിൽ ജാസ്മിന്റേയും നിമിഷയുടേയും സൗഹൃദത്തെ കുറിച്ചാണ് പറയുന്നത്.
വാക്കുകള്‍ ഇങ്ങനെ…’ബിഗ്ബോസ് ഹൗസില്‍ ഇത് വരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ല സൗഹൃദവും ഒപ്പം തന്നെ ഒരുപോലെ മത്സരബുദ്ധിയും കാത്ത് സൂക്ഷിക്കുന്നവര്‍ ജാസ്മിനും നിമിഷയും തന്നെയാണ്. ക്യാപ്റ്റന്‍സി ടാസ്‌കിലേക്കുള്ള ഡിബേറ്റ് അത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഒരിക്കല്‍ ജാസ്മിന്‍ ലാലേട്ടനോട് പറഞ്ഞു, മൂന്ന് പേര് മാത്രം അവശേഷിക്കുന്ന ഒരു സാഹചര്യത്തില്‍ ഒരാളെ സേവ് ചെയ്യാന്‍ എനിക്ക് അവസരം കിട്ടിയാല്‍ ഞാന്‍ നിമിഷയെ സേവ് ചെയ്യും, എന്നാല്‍ ഞാനും നിമിഷയും മാത്രം വരുന്ന സന്ദര്‍ഭത്തില്‍ പരസ്പരം വാശിയോടെ തന്നെ മത്സരിക്കും എന്ന്.
തീര്‍ച്ചയായും ഡിബേറ്റില്‍ ജാസ്മിനും നിമിഷയും മാത്രം വന്ന അവസരത്തില്‍ സൗഹൃദത്തിനപ്പുറം മത്സരബുദ്ധിയോടെ തന്നെയാണ് അവര്‍ മത്സരിച്ചത്. മത്സര ശേഷം ബ്ലെസ്ലിയും അപര്‍ണയും ദില്‍ഷയുമൊക്കെ വന്നു അവരുടെ സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിച്ചപ്പോഴും പരസ്പരം ബഹുമാനത്തോടെയും സംരക്ഷിച്ചും തന്നെയാണ് ഇരുവരും മുന്നോട്ട് പോയത്’; കുറിപ്പില്‍ പറയുന്നു.
‘ഇനി പി ആര്‍ ടീമുകള്‍ വാഴ്ത്തിപ്പാടുന്ന ഇപ്പോഴും ന്യായീകരണങ്ങള്‍ കണ്ടെത്തി സ്തുതിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു സൗഹൃദത്തെ കുറിച്ച്. 8 മാസം പഠിച്ചിട്ട് വന്ന ഒരാള്‍ ദില്‍ഷയോടും അപര്‍ണയോടും ഒരിക്കല്‍ പറഞ്ഞു, ഒരിക്കലും നിങ്ങളെ ഞാന്‍ ഒഴിവാക്കില്ല എന്ന്, ഇത് കേട്ട ധന്യ അന്ന് പറഞ്ഞത്, നിങ്ങള്‍ അവരെ അറുക്കാന്‍ വച്ചിരിക്കുന്നതല്ലേ എന്ന്. ഇന്നിപ്പോള്‍ അത് സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു. ഇയാളും അപര്‍ണയും ദില്‍ഷയും ഒരുമിച്ച് നോമിനേഷനില്‍ വന്ന സമയത്ത് വോട്ടിങ് ലൈന്‍ ഓപ്പണ്‍ ആയപ്പോള്‍ അയാള്‍ ദില്‍ഷയോട് സംസാരിക്കാതായി. തന്റെ വോട്ട് സ്പ്‌ളിറ്റ് ചെയ്യരുത് എന്നുള്ള അയാളുടെ പി ആര്‍ ടീമുകള്‍ക്കുള്ള സന്ദേശമായിരുന്നു അത്. വോട്ടിംഗ് ലൈന്‍ ക്ലോസ് ആയപ്പോള്‍ വീണ്ടും പഴയ പടി ആയി’; ഡോക്ടര്‍ റേബിന്റെ സ്ട്രറ്റജിയെ കുറിച്ച് പറഞ്ഞു.
‘അന്ന് അയാള്‍ ദില്‍ഷയോട് പറഞ്ഞത് കോഴിക്കോട് അങ്ങാടിയില്‍ കൂടി ബ്ലെസ്ലിയും ദില്‍ഷയും ഒരുമിച്ച് നടന്ന് വന്നാല്‍ ആളുകള്‍ എന്തൊക്കെയോ പറയുമെന്ന്. ഇങ്ങനെ ഒക്കെ പറയാന്‍ അയാളാരാ പുണ്യാളനോ അയാള്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്, അയാളോടൊപ്പം ആണ് നടക്കുന്നത് എങ്കില്‍ നാട്ടുകാര്‍ ഒന്നും പറയില്ല എന്നാണോ അയാളുടെ ധാരണ .ഇന്നിപ്പോ ദില്‍ഷയും അയാളും വീണ്ടും നോമിനേഷനില്‍ വന്നപ്പോള്‍ പഴയത് പോലെ പിണക്കം നടിക്കുന്നു. പറയുന്ന കാരണം ബ്ലെസ്ലിയോടൊപ്പം ജയിലില്‍ ഡാന്‍സ് ചെയ്തതും പാട്ട് പാടിയതും’.
ഞാന്‍ ഇവിടെ വന്നത് കളിക്കാനാണ്, കളിച്ചിരിക്കും എന്ന് നാഴികക്ക് നാല്‍്പത് വട്ടം അയാള്‍ പറയുന്നുണ്ട്. അപ്പോള്‍ ദില്‍ഷ എന്ത് കളിക്കാനല്ലേ വന്നത്, അയാളോട് സംസാരിച്ചിരിക്കാന്‍ മാത്രമാണോ. ജയിലില്‍ കിട്ടിയ അവസരം ദില്‍ഷയും ബ്ലെസ്ലിയും മാക്‌സിമം സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ ഉപയോഗിച്ചു അങ്ങനെ വേണം താനും. താന്‍ ബിഗ് ബോസില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് അയാള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
പി ആര്‍ സ്തുതി പാടകര്‍ വാഴ്ത്തിപ്പാടല്‍ തുടരട്ടെ. പ്രേക്ഷകര്‍ ഇതെല്ലാം കാണുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന പി ആര്‍ വാഴ്ത്തിപ്പാടലുകള്‍ കൊണ്ട് പ്രേക്ഷകരെ എന്നും വിഡ്ഢികള്‍ ആക്കാമെന്ന് കരുതിയെങ്കില്‍ അയാള്‍ക്ക് തെറ്റി’; ജയരാജ് മുരുക്കുംപുഴ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
about bigg boss
