ഷൂട്ടിങ്ങിനിടയില്‍ മഞ്ജുവിന് തലയ്ക്ക് അടി കിട്ടി സ്റ്റിച്ചിടേണ്ടി വന്നു, ആ തുന്നലും വെച്ചാണ് മഞ്ജു ഫൈറ്റ് സീന്‍ ചെയ്തത്; എവിടെയും ഡ്യൂപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകന് സന്തോഷ് ശിവന്

മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോളിതാ മഞ്ജുവിന്റെ പുതിയ ചിത്രമായ ജാക്ക് എന്‍ ജില് സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മഞ്ജുവിന് തലയ്ക്ക് അടി കിട്ടിയിട്ട് സ്റ്റിച്ചിടേണ്ടി വന്നിരുന്നുവെന്നും, അത് വകവയ്ക്കാതെയാണ് ഫൈറ്റ് സീനില്‍ പങ്കെടുത്തതെന്നും പറയുകയാണ് സംവിധായകന് സന്തോഷ് ശിവന്.
ഉല്ലാസ് മോഹനാണ് ജാക്ക് എന്‍ ജില്ലിലെ ഫൈറ്റിനും ഗാനരംഗങ്ങള്‍ക്കും കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. കളരിയുടെ ഫ്ളേവറുകളാണ് ഫൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. അതിനായി മഞ്ജു കളരി പഠിച്ചു. ഉല്ലാസ് തന്നെയാണ് മഞ്ജുവിന് ഗുരുവായത്. ഷൂട്ടില്ലാത്ത സമയത്താണ് പരിശീലനം. ചില സമയം അത് രാവിലെ തുടങ്ങും.
മറ്റു ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍. ഏഴ് ദിവസത്തോളം പരിശീലനം ചെയ്തു. അതിനുശേഷമാണ് ഫൈറ്റ് സ്വീക്വന്‍സുകള്‍ ഷൂട്ട് ചെയ്തത്. നല്ല മെയ്വക്കത്തോടെയാണ് മഞ്ജു ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. എവിടെയും ഡ്യൂപ്പ് ഉപയോഗിച്ചിട്ടില്ല. ക്യാമറയ്ക്ക് മുന്നിലെ അവരുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു ഫൈറ്റ് തുടങ്ങുന്നതിന് മുമ്പുള്ള സീനില്‍ മഞ്ജുവിന്റെ തലയ്ക്ക് അടിയേറ്റിരുന്നു.
ഒരു സഹനടനില്‍ നിന്നും സംഭവിച്ച പിഴവാണ്. നല്ല ചോര പൊടിയുന്നുണ്ടായിരുന്നു. പെട്ടെന്നുതന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. മൂന്ന് സ്റ്റിച്ചിടേണ്ടിവന്നു. അവിടെ നിന്ന് നേരെ ലൊക്കേഷനിലേയ്ക്ക് വരാമെന്നാണ് മഞ്ജു പറഞ്ഞത്. ഞങ്ങള്‍ വിശ്രമിക്കാന്‍ നിര്‍ബന്ധിച്ച് ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്ന് ആ തുന്നലും വെച്ചാണ് മഞ്ജു ഫൈറ്റ് സീനില്‍ പങ്കെടുത്തത്. ജോലിയോടുള്ള അവരുടെ സമര്‍പ്പണത്തെ നമിക്കാതെ വയ്യ എന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...