മുന്‍പ് എങ്ങും ഇല്ലാത്ത ഉണര്‍വ് ആണ് ഇത്തവണ ബിഗ്ഗ് ബോസ് ഹൗസിലെ ജയിലിന് അകത്ത്. ടാസ്ക് കളിച്ച് ജയിച്ച അഖില്‍ നിര്‍ദ്ദേശിച്ചത് പ്രകാരം തോറ്റ ബ്ലെസ്ലിയ്ക്കൊപ്പം ഈ ആഴ്ചത്തെ ജയില്‍ വാസത്തില്‍ വന്നത് ദില്‍ഷയാണ്. അപ്പോള്‍ തന്നെ റോബിന്റെ മുഖം വാടിയിരുന്നു. ബ്ലെസ്ലിയ്ക്ക് ആണെങ്കില്‍ ചിരിയുടെ വോള്‍ട്ടേജ് ഒറ്റയടിയ്ക്ക് കൂടുകയും ചെയ്തു.
സാധാരണ ഗതിയില്‍ സ്പോണ്സര് ടാസ്കോടു കൂടെ ജയിലലെ കാഴ്ചകല്‍ ബിഗ്ഗ് ബോസ് അവസാനിപ്പിക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ പ്ലസ് എപ്പിസോഡ് മുഴുവന്‍ ജയിലിനകത്തെ കാഴ്ചകള്‍ ആയിരുന്നു. ബ്ലെസ്ലിയും ദില്‍ഷയും ചേര്‍ന്ന് പാട്ട് പാടുന്നതും, ബ്ലെസ്ലിയുടെ പാട്ടിന് ദില്‍ഷ ചുവട് വയ്ക്കുന്നതും ഒക്കെ കാണാം.
എന്തായാലും ബ്ലെസ്ലിയ്ക്ക് ഒപ്പം ദില്‍ഷ ജയിലില്‍ ആയതോടെ മിണ്ടാട്ടം ഇല്ലാത്ത അവസ്ഥയിലാണ് റോബിന്. ആകെ മൊത്തം ഒരു ഗൗരവ ഭാവം. ആരോടും സംസാരിക്കുന്നിമില്ല. റോബിന് ജയിലില്‍ ആയപ്പോള്‍ എല്ലാം ബ്ലെസ്ലിയും ദില്‍ഷയും എല്ലാം വന്ന് ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദില്‍ഷ ജയിലിന് അകത്തായിട്ട് ഒന്ന് വന്ന് നോക്കാനോ, ഒരു വാക്ക് സംസാരിക്കാനോ റോബിന് വരുന്നില്ല.
അതേ സമയം ജയിലില്‍ ദില്‍ഷയുടെയും ബ്ലെസ്ലിയുടെയും ആഘോഷം കണ്ടിട്ട് ആവണം, ബിഗ്ഗ് ബോസ് നല്ല പണി കൊടുത്തു. ഒരു ബൗള്‍ നിറയെ മൂന്ന നിറത്തിലുള്ള ചെറിയ പരിപ്പുകള്‍ നല്കി, അത് മൂന്നും പെറുക്കി എടുത്ത് വേര്‍തിരിക്കാനാണ് ടാസ്ക്. 12.40 വരെ വര്‍ത്തമാനം പറഞ്ഞ് ഇരുവരും ആ ടാസ്ക് ചെയ്തു. പിന്നെ ബാക്കി നാളെ ചെയ്യാം എന്ന് പറഞ്ഞ് മാറ്റി വച്ച് കിടക്കുകയായിരുന്നു. അതുവരെ ബോസ് അണ്ണനും അവിടെ നിന്ന് ക്യാമറ മാറ്റിയില്ല.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...