News
വാലിമൈയ്ക്ക് ശേഷം അജിത്തിന്റെ പുതിയ സിനിമ; നായികയായി മഞ്ജു വാര്യര്‍;സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടതായി റിപ്പോർട്ടുകൾ!
വാലിമൈയ്ക്ക് ശേഷം അജിത്തിന്റെ പുതിയ സിനിമ; നായികയായി മഞ്ജു വാര്യര്‍;സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടതായി റിപ്പോർട്ടുകൾ!
തമിഴകത്തിലെ “തല” ആണ് അജിത്ത്. എച്ച്. വിനോദ് സംവിധാനം ചെയ്ത വാലിമൈ ആയിരുന്നു അജിത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബോക്‌സ് ഓഫീസ് ഹിറ്റായ വാലിമൈക്ക് പിന്നാലെ അതേ സംവിധായകന്റെ പുതിയ ചിത്രവുമായി അജിത്ത് വീണ്ടും എത്തുകയാണ്. പേരിടാത്ത ഈ ചിത്രത്തില്‍ (#AK61) അജിത്തിന്റെ നായികയായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണെന്നാണ് കോളിവുഡിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അജിത്തിന്റെ നായികാകഥാപാത്രമായി തന്നെയാണ് മഞ്ജുവിന്റെ കാസ്റ്റിങ്ങ് എന്നാണ് കോളിവുഡിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ കേട്ട മഞ്ജു സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടതായും വാര്‍ത്തകളുണ്ട്. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണത്തിനായി മഞ്ജു ഷൂട്ടിങ്ങ് സെറ്റിലേക്കെത്തും.
അതേക്കുറിച്ച് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത് ഇങ്ങനെ, ‘അജിത്തിന്റെ നായികാ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി പുതിയൊരു താരജോഡിയെയാണ് സംവിധായകന് വേണ്ടിയിരുന്നത്. അതിനായി മഞ്ജുവിന്റെ മുഖം തീര്‍ച്ചയായും യോജിക്കുന്നുണ്ട്. കഥാപാത്രത്തിനായി വളരെ കരുത്തുറ്റ ഒരു നായികയെയാണ് ആവശ്യം. ഈ വര്‍ഷമാദ്യം സിനിമയ്ക്കായി അണിയറപ്രവര്‍ത്തകര്‍ മഞ്ജുവിനെ സമീപിച്ചിരുന്നു. അടുത്തിടെയാണ് കഥ കേള്‍ക്കുകയും കരാര്‍ ഒപ്പിടുകയും ചെയ്തത്.’
വാലിമൈ സംവിധാനം ചെയ്ത എച്ച്. വിനോദാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. ബോണി കപൂറാണ് നിര്‍മ്മാതാവ്. അജിത്തിനൊപ്പമുള്ള ബോണി കപൂറിന്റെ മൂന്നാമത്തെ ചിത്രമാണിത്. ബോക്‌സ് ഓഫീസിലില്‍ വാലിമൈ ഹിറ്റായിരുന്നുവെങ്കിലും സിനിമാനിരൂപകര്‍ ഏറെ വിമര്‍ശിച്ച ചിത്രമായിരുന്നു ഇത്.
ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കായിരുന്ന നേര്‍കൊണ്ട പാര്‍വൈയിലാണ് എച്ച് വിനോദ്- ബോണി കപൂര്‍- അജിത് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത്. ഈ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ ചിത്രമായിരുന്നു വാലിമൈ.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഒരു ത്രില്ലറായി ഒരുക്കുന്ന ചിത്രം ഒരു വലിയ ബാങ്ക് കൊള്ളയുടെ കഥയാണ് പറയുന്നത്. കഴിഞ്ഞ മാസം തന്നെ അജിത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇനി മഞ്ജുവും സിനിമയ്ക്കായി ഉടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
AK 61 -ന് ശേഷം വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇനി അജിത്തിനെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഏകദേശം കഴിഞ്ഞിരിക്കുകയാണ്. അജിത്തുമായുള്ള തന്റെ സ്വപ്‌നസിനിമയെക്കുറിച്ച് നേരത്തെ തന്നെ വിഘ്‌നേശ് ശിവന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
about manju
