Connect with us

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ ഇടിവെട്ട് നീക്കം; ദിലീപിന് കുരുക്കായി രണ്ട് ലക്ഷത്തോളം ഫയലുകള്‍!

News

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ ഇടിവെട്ട് നീക്കം; ദിലീപിന് കുരുക്കായി രണ്ട് ലക്ഷത്തോളം ഫയലുകള്‍!

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന്റെ ഇടിവെട്ട് നീക്കം; ദിലീപിന് കുരുക്കായി രണ്ട് ലക്ഷത്തോളം ഫയലുകള്‍!

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണ ഉദോയോഗസ്ഥർ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ് . കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് അവശേഷിക്കുന്നത് ആഴ്ചകൾ മാത്രമാണ് . മേയ് 31-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം.നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണവും ദിലീപ് ഒന്നാം പ്രതിയായുള്ള വധഗൂഢാലോചന കേസിലെ അന്വേഷണവും രണ്ട് സംഘങ്ങളായി ദ്രുതഗതിയിൽ മുന്നോട്ടു പോവുകയാണ്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം പരിശോധിക്കുന്നത് രണ്ട് ലക്ഷത്തോളം ഫയലുകളെന്ന് റിപ്പോര്‍ട്ട്. പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് അന്വേഷണ സംഘം രണ്ട് ലക്ഷത്തോളം ഫയലുകള്‍ പരിശോധിക്കുന്നത്.ക്രൈം ബ്രാഞ്ചിലെ സൈബര്‍ വിദഗ്ദരായ നൂറോളം പൊലീസുകാരാാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ സംഘടങ്ങളായി ഫയലുകള്‍ പരിശോധിക്കുകയാണെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത്രയും തെളിവുകള്‍ കോടതിയിലേക്ക് എത്തുമ്പോള്‍ പീഡനക്കേസിലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രോസിക്യൂഷന് ബലമാകുമെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിലയിരുത്തുന്നത്. അതേസമയം, ക്രൈം ബ്രാഞ്ച് മേധാവി മാറിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാറ്റമില്ലാത്തതിനാല്‍ മറ്റ് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അന്വേഷണം ശരിയായ ദിശയില്‍ പൂര്‍ത്തിയാകും.എന്നാല്‍ പുതിയ ക്രൈം ബ്രാഞ്ച് മേധാവിയുടെ തീരുമാനം കേസില്‍ നിര്‍ണായകമാണ്. അന്വേഷണ സംഘം ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത് രണ്ട് ടെറാബൈറ്റ് ഡിജിറ്റല്‍ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്.

ഇത്രയും ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍, ശബ്ദ സന്ദേശങ്ങള്‍, വാടാസാപ്പ് സന്ദേശങ്ങള്‍ ചിത്രങ്ങള്‍ ഇമെയിലുകള്‍ എന്നിവ പൊലീസ് ശേഖരിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.ഈ തെളിവുകളില്‍ നടന്‍ ദിലീപിന്റെ ഫോണുകളില്‍ നിന്നും നീക്കം ചെയ്ത ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പടുമെന്നാണ് വിവരം. മുംബൈയിലെ ഒരു സ്വകാര്യ ലാബില്‍ നിന്നാണ് ഇവ എല്ലാം നീക്കം ചെയ്തതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ നശിപ്പിച്ച എല്ലാ തെളിവുകളും പൂനെയിലെ ഓഫീസ് ആസ്ഥാനത്തെ ഒരു കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നു.പൊലീസുമായി ആദ്യം സഹകരിക്കാതിരുന്ന അവര്‍ ലാബിലെ എല്ലാ കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറസ്റ്റിലാകുമെന്ന് സൂചന ലഭിച്ചതോടെയാണ് എല്ലാം കൈമാറിയതെന്നാണ് സൂചന.

അന്വേഷണ സംഘം ഇക്കാര്യത്തിനായി പൂനെയില്‍ എത്തുമ്പോള്‍ പ്രതികളുമായി ബന്ധമുള്ള ചില അഭിഭാഷകരുടെ സാന്നിദ്ധ്യവും അവര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.ഇന്ത്യയിലെ ചില വമ്പമാരുടെ ആദായ നികുതികള്‍ രേഖകള്‍ കൈകാര്യം ചെയ്യുന്നത് ഈ സ്ഥാപനമാണ്. ഈ കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും കൊണ്ടു പോയാല്‍ ഒരു കേസിന് പകരം പല കേസുകളിലും വെട്ടിലാകുമെന്ന് മുന്നറിയിപ്പ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പ്യൂട്ടര്‍ വിട്ടുനല്‍കിയത്.ഇതിനിടെ, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനും കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ള ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയതിനും തെളിവുകള്‍ ലഭിച്ചതായി കോടതിയെ അറിയിക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു.ഫോണില്‍ നിന്നും മായ്ച്ചുകളഞ്ഞ 11161 വീഡിയോകളാണ് വീണ്ടെടുത്തത്. ശബ്ദ സന്ദേശങ്ങളിലും 11,238 എണ്ണം പരിശോധിക്കുകയും ചെയ്തു. ഇനിയും പതിനായിരത്തിലേറെ ഫയസുകള്‍ പരിശോധിക്കാനുണ്ട്. കൂടാതെ ചിത്രങ്ങളും മറ്റുമായി പതിനായിരക്കണക്കിനുമുണ്ടെന്നാണ് വിവരം.

ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഏഴാം പ്രതി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മാപ്പ് സാക്ഷിയാവുമെന്ന് റിപ്പോര്‍ട്ട്. സി ആര്‍ പി 306 വകുപ്പ് പ്രകാരം മാപ്പ് സാക്ഷിയാകാന്‍ കാണിച്ച് സി ജെ എം കോടതി സായ് ശങ്കറിന് നോട്ടീസ് അയച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. മെയ് ഏഴാം തീയതി മൂന്നുമണിക്ക് സി ജെ എം കോടതിയില്‍ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

about dileep

More in News

Trending

Recent

To Top