TV Shows
ബിഗ്ബോസ് മൊത്തം തിരക്കഥയോ?; മുൻ സീസണിലെ മത്സരാർത്ഥി വെളിപ്പെടുത്തുന്നു; രജിത്ത് കുമാറിനെ ഔട്ട് ആക്കിയത്തിന് കാരണം!
ബിഗ്ബോസ് മൊത്തം തിരക്കഥയോ?; മുൻ സീസണിലെ മത്സരാർത്ഥി വെളിപ്പെടുത്തുന്നു; രജിത്ത് കുമാറിനെ ഔട്ട് ആക്കിയത്തിന് കാരണം!
ബിഗ് ബോസ് മലയാളം സീസണ് 4 നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ രജിത്ത് കുമാര്‍. സീസണ് ടുവിലെ മത്സരാര്‍ത്ഥിയായിരുന്നു രജിത്ത് കുമാര്‍. എന്നാല്‍ സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് രജിത്തിനെ പുറത്താക്കുകയായിരുന്നു. നെഗറ്റീവ് ഗെയിം കളിച്ച് ഒരുപാട് ആരാധകരെ നേടിയ വ്യക്തിയാണ് രജിത്ത്. ഇപ്പോഴും പല മത്സരാര്‍ത്ഥികളും രജിത്തുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.
സീസണ് ടുവില്‍ രജിത്തിനെതിരെ പലപ്പോഴായി രംഗത്തെത്തിയിരുന്ന താരമാണ് സംവിധായകന് സുരേഷ് കൃഷ്ണന്. ഇപ്പോഴിതാ മാസ്റ്റര്‍ ബിന്നിന് നല്കിയ അഭിമുഖത്തില്‍ ബിഗ് ബോസ് സീസണ് 2വിനെക്കുറിച്ചും രജിത്തിന്റെ പുറത്താകലിനെക്കുറിച്ചുമൊക്കെ സുരേഷ് കൃഷ്ണന് മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
നമ്മള് പറയുന്ന പഞ്ചൊക്കെ വെട്ടിക്കളഞ്ഞും രജിത്ത് പറയുന്നതും കേറ്റുകയും ചെയ്തു. അങ്ങനെ രജിത്ത് ഹീറോയായി, നമ്മളൊക്കെ വില്ലന്മാരും ആകുമെന്നാണ് സുരേഷ് കൃഷ്ണന് പറയുന്നത്. പുറത്തു നിന്നുമുള്ള കാണികളെ കൊണ്ടിരുത്തുമായിരുന്നു. രജിത്തിന്റെ പേര് പറയുമ്പോള്‍ അവരുടെ കയ്യടി കേള്‍ക്കാം. അപ്പോള്‍ നമ്മള്‍ക്ക് മനസിലായി അയാള്‍ക്ക് പുറത്ത് ഫാന്‍സുണ്ടെന്ന് എന്നാണ് സുരേഷ് കൃഷ്ണന് പറയുന്നത്. എന്നു കരുതി മിണ്ടാതിരുന്നിട്ടില്ല. അയാള്‍ തെറ്റ് പറയുമ്പോള്‍ എതിര്‍ക്കുക തന്നെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഞാന്‍ പിന്നെ പുറത്തായി, കുറച്ച് കഴിഞ്ഞപ്പോള്‍ പ്രദീപ് ചന്ദ്രനും പുറത്തായി. അപ്പോള്‍ ഞാന്‍ പ്രദീപിനോട് പറഞ്ഞു, ഒരു 70 ദിവസം കഴിയുമ്പോള്‍ പുള്ളി പുറത്താകാനുള്ള സാധ്യതയുണ്ടെന്ന്. എന്താണെന്ന് പ്രദീപ് ചോദിച്ചു. ഓവര്‍ കോണ്‍ഫിഡന്‍സ്. ഞാന്‍ ബിഗ് ബോസിനേക്കാളും വളര്‍ന്നു, ഞാനെന്ത് ചെയ്താലും ബിഗ് ബോസിനും മോഹന്‍ലാലിനുമൊന്നും ഒന്നും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസമായിരുന്നു പുള്ളിയ്ക്കെന്നാണ് സുരഷ് കൃഷ്ണന് പറയുന്നത്.
രേഷ്മയുടെ കണ്ണിന്റെ താഴെ മുളക് തേച്ചത് ആ ആത്മവിശ്വാസം കൊണ്ടായിരുന്നു. പക്ഷെ അവര്‍ എടുത്ത് കളഞ്ഞു. ആ ചെയ്തത് വലിയൊരു തെറ്റായിരുന്നു. പുറത്ത് വന്ന ശേഷം ഞാന്‍ രേഷ്മയോട് ചോദിച്ചു. കണ്ണിന്റെ നീറ്റല്‍ കൂടിക്കൂടി വരികയായിരുന്നു ചെയ്തത്. കണ്ണ് തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഓവര്‍ കോണ്ഫിഡന്സില് പറ്റിപ്പോയതാണ്. അല്ലെങ്കില്‍ വിജയിക്കാന്‍ വരെ സാധ്യതയുണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു. 75 ദിവസം കടന്നു പോയിരുന്നുവെങ്കില്‍ ഫുക്രുവോ ആര്യയോ രജിത്തോ വിജയിക്കുമായിരുന്നു എന്നും സുരേഷ് കൃഷ്ണന് പറയുന്നു.
അതേസമയം ബിഗ് ബോസ് സ്ക്രിപ്പ്റ്റഡ് അല്ലെന്നും സുരേഷ് കൃഷ്ണന് വ്യക്തമാക്കുന്നുണ്ട്. ടാസ്ക് തരുമ്പോള്‍ ജീവന്മരണ പോരാട്ടമായി മാറും. കാരണം നിലനില്‍പ്പാണ് വലുതെന്നത് തന്നെ. അപ്പോള്‍ അടിയും വഴക്കുമൊക്കെയായി മാറും. അല്ലാതെ തിരക്കഥയൊന്നുമില്ല. ഞാന്‍ ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കിയിട്ടുള്ളത് ബിഗ് ബോസിനോട് തന്നെയാകും. മൈക്ക് ധരിക്കാന്‍ പറയുമ്പോള്‍ ധരിച്ചില്ലെങ്കില്‍ എന്ന് ഞാന്‍ തിരിച്ച് ചോദിക്കും. എല്ലാവരും രാവിലെ എഴുന്നേറ്റ് ഗുഡ് മോണിംഗ് ബിഗ് ബോസ് എന്നൊക്കെ പറയുന്നത് കാണാം, പക്ഷെ അതിലൊന്നും ഒരു കാര്യവുമില്ല. ബിഗ് ബോസ് ഒരു ശബ്ദം മാത്രമാണ്. അത് വിചാരിച്ചാലൊന്നും നിങ്ങളെ അവിടെ നിര്‍ത്താന്‍ പറ്റുകയൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ബിഗ് ബോസ് ആയിരുന്നു എന്റെ മെയിന്‍ എനിമി എന്നാണ് സുരേഷ് കൃഷ്ണന് ചിരിച്ചു കൊണ്ട് പറയുന്നത്. ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ നിങ്ങള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ബിഗ് ബോസ് തിരിച്ച് പറയും. പക്ഷെ അതൊക്കെ എഡിറ്റ് ചെയ്ത് കളയും. ഇന്നത്തെ പോലെ 24 മണിക്കൂറുമായിരുന്നുവെങ്കില് അതൊന്നും കളയില്ലായിരുന്നു. മ്യൂട്ട് ചെയ്യുക മാത്രമേ സാധിക്കുയുള്ളുവായിരുന്നു.
ലാലേട്ടനോടും തര്‍ക്കിക്കും. മിണ്ടാതിരിക്ക് എന്നൊക്കെ ലാലേട്ടന് പറയും. എനിക്കെന്റെ ചേട്ടനാണ്. എനിക്ക് ചിരിയാണ് വരിക. ഇതിലും വലുതൊക്കെ പറഞ്ഞാണ് പുറത്ത് വായടപ്പിക്കുന്നത്. ഇന്ന് അവിടെ നിന്നും യാത്ര പറഞ്ഞ് പിരിഞ്ഞതാണ് പിന്നെ കണ്ടിട്ടില്ല. പക്ഷെ ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യും. ബറോസിന്റെ ലൊക്കേഷനില്‍ പോയിരുന്നു. പക്ഷെ അദ്ദേഹം അവിടെയില്ലായിരുന്നു. നിന്നൂടായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചായിരുന്നു. മാസത്തില്‍ രണ്ടോ മൂന്നോ തവണ കണ്ടിരുന്നയാളാണ്, ഇപ്പോള്‍ കണ്ടിട്ട് രണ്ടര വര്‍ഷമായെന്നും അദ്ദേഹം പറയുന്നു.
about bigg boss
