TV Shows
ജാസ്മിന് വരനെ കണ്ടെത്തിയത് ഞങ്ങളാണ്; ആദ്യരാത്രിയിലാണ് അയാളുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞത്; ഒടുവിൽ കുറ്റം ഏറ്റുപറഞ്ഞ് ജാസുവിന്റെ അമ്മാവൻ!
ജാസ്മിന് വരനെ കണ്ടെത്തിയത് ഞങ്ങളാണ്; ആദ്യരാത്രിയിലാണ് അയാളുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞത്; ഒടുവിൽ കുറ്റം ഏറ്റുപറഞ്ഞ് ജാസുവിന്റെ അമ്മാവൻ!
ബിഗ് ബോസ് സീസണ്‍ 4ലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ജാസ്മിന്‍ എം മൂസ. ഫിറ്റ്‌നസ് ട്രെയിനറായ ജാസ്മിൻ ഏറെ വെല്ലുവിളികൾ നിറഞ്ഞ വഴിയിലൂടെയാണ് കടന്നു വന്നത്. ജീവിതത്തില്‍ രണ്ട് തവണ വിവാഹിതയായതിനെക്കുറിച്ചും അവ സമ്മാനിച്ച ദുരനുഭവങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
വീട്ടുകാരുമായി വല്യ ബന്ധമൊന്നുമില്ലെന്നും രണ്ടാം വിവാഹം പരാജയമായതിന് ശേഷം വീടുവിട്ടിറങ്ങുകയായിരുന്നു താനെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ജാസ്മിന്‍ ഉള്ളതിനാല്‍ ഷോ കാണാറുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അമ്മാവനായ മുഹമ്മദ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം മരുമകളെക്കുറിച്ച് പറഞ്ഞത്. ജാസ്മിനെക്കുറിച്ചുള്ള അമ്മാവന്റെ വാക്കുകള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജാസ്മിനും റോബിനുമൊക്കെയുളളതിനാലാണ് ഷോ വിജയകരമായി മുന്നേറുന്നത്. സത്യസന്ധമായിത്തന്നെയാണ് അവള്‍ ഗെയിം കളിക്കുന്നത്. അവള്‍ വിജയിക്കണമെന്നാണ് ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നത്. അവള്‍ക്ക് വരനെ കാണിച്ചുകൊടുത്തത് ഞങ്ങളാണ്, ആ ബന്ധം ഇങ്ങനെയാവുമെന്നൊന്നും കരുതിയിരുന്നില്ല. അവിടുന്ന് അനുഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവള്‍ വീഡിയോ എടുത്ത് കാണിച്ച് തന്നപ്പോഴാണ് വിശ്വസിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളിലൊരാളായി തുടക്കത്തിലേ തന്നെ വിലയിരുത്തിയ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും അമിതമായി ദേഷ്യം വരുന്നതും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും ജാസ്മിന് തിരിച്ചടിയായി മാറിയേക്കുമെന്നുള്ള വിലയിരുത്തലുകളുമുണ്ടായിരുന്നു. സഹതാരങ്ങളെല്ലാം ജാസ്മിനോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
പാവ ടാസ്‌ക്ക് മുതല്‍ റോബിനുമായി ഉടക്കിയതാണ് ജാസ്മിന്‍. പിന്നീടങ്ങോട്ടും അതേ കാര്യം പറഞ്ഞ് നോമിനേറ്റ് ചെയ്യുകയും വഴക്കിടുകയും ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴും ജാസ്മിന്‍ പാവ ടാസ്‌ക്കിലാണെന്നും അതുവെച്ചാണ് ഡോക്ടറെ വിമര്‍ശിക്കുന്നതെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്. പിന്നീടങ്ങോട്ട് ജാസ്മിന്റെ ടാര്‍ഗറ്റ് ഡോക്ടര്‍ റോബിനായിരുന്നു.
മൈക്ക് ധരിക്കാതെ സഹതാരങ്ങളോട് സംസാരിച്ചിരുന്ന ജാസ്മിനോട് ബിഗ് ബോസ് ഇതേക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ പോലും രോഷാകുലയായിരുന്നു. റോബിന്റെ വീട്ടുകാരെക്കുറിച്ചും മോശം പരാമര്‍ശം നടത്തിയിരുന്നു. അത് ശരിയായില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. ബിഗ് ബോസിന്റെ നിയമങ്ങള്‍ പാലിക്കാതെ വീണ്ടും മോശം പരാമര്‍ശം നടത്തുന്നത് തുടരുകയാണ് ജാസ്മിന്‍ എന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നുമായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
about bigg boss
