Connect with us

ഏത് അലമ്പിനും കൂടെ നിൽക്കുന്ന് ഒരുത്തൻ; പൊന്നളിയാ, നീ ഒരു ചരിവം നിറയെ തങ്കമാണ്! മിഥുൻ രമേശിനെ കുറിച്ച് വിധു പ്രതാപ്!

Uncategorized

ഏത് അലമ്പിനും കൂടെ നിൽക്കുന്ന് ഒരുത്തൻ; പൊന്നളിയാ, നീ ഒരു ചരിവം നിറയെ തങ്കമാണ്! മിഥുൻ രമേശിനെ കുറിച്ച് വിധു പ്രതാപ്!

ഏത് അലമ്പിനും കൂടെ നിൽക്കുന്ന് ഒരുത്തൻ; പൊന്നളിയാ, നീ ഒരു ചരിവം നിറയെ തങ്കമാണ്! മിഥുൻ രമേശിനെ കുറിച്ച് വിധു പ്രതാപ്!

അവതാരകനായും നടനായും ശ്രദ്ധ നേടിയ താരമാണ് മിഥുൻ രമേശ് . വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും കൊണ്ട് പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായ മിഥുൻ രമേശിന് രമേഷിന് ഇന്ന് 41-ാം പിറന്നാള്‍ ആണ് .

താരത്തിനോടൊപ്പം തന്നെ കുടുംബവും സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ സജീവമായി ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെയും വ്‌ളോഗിംങ്ങിലൂടേയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും മിഥുനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവവുമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍.

‘ഏത് അലമ്പിനും കൂടെ നിൽക്കുമെന്ന് ഉറപ്പുള്ള ഒരുത്തൻ. ഹാപ്പി ബർത്ത്ഡേ.. പൊന്നളിയാ..നീ തങ്കമാണ്! കുറച്ചൊന്നുമല്ല.. ഒരു ചരിവം നിറയെ തങ്കം’, എന്നാണ് ഗായകൻ വിധു പ്രതാപ് മിഥിനോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
‘സ്നേഹവും ചിരിയും പ്രകാശവും പരിധിയില്ലാതെ പക‍ർന്ന് ഒരു മുറിയിലേക്ക് വരുന്നയാള്‍ക്ക് ജന്മദിനാശംസകൾ! നീ സംസാരിക്കുന്നത് ഞാൻ അവസാനമായി കേട്ടത് ഇപ്പോഴും എന്‍റെ കാതുകളിൽ മുഴങ്ങുന്നു. നിങ്ങളെപോലെ നിങ്ങൾ മാത്രമുള്ളതിനാൽ എല്ലാം ക്ഷമിച്ചിരിക്കുന്നു! ഹാപ്പി ബഡ്ഡി! നീ നീ ആയിരിക്കുന്നതിൽ നന്ദി’ എന്നാണ് ഗായിക ജ്യോത്സന ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

about vithuprathab

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top