TV Shows
അമ്മയ്ക്ക് വിളിയും അച്ഛന് വിളിയും ആഘോഷമാക്കിയ ബിഗ് ബോസ് സീസൺ ഫോർ; ഈ സീസണിലെ മത്സരാർത്ഥികൾ ഇതുവരെ വിളിച്ച ചീത്തവിളികൾ; ഇത് വായിച്ചാൽ നിങ്ങൾ പൊട്ടിച്ചിരിക്കും !
അമ്മയ്ക്ക് വിളിയും അച്ഛന് വിളിയും ആഘോഷമാക്കിയ ബിഗ് ബോസ് സീസൺ ഫോർ; ഈ സീസണിലെ മത്സരാർത്ഥികൾ ഇതുവരെ വിളിച്ച ചീത്തവിളികൾ; ഇത് വായിച്ചാൽ നിങ്ങൾ പൊട്ടിച്ചിരിക്കും !
ബിഗ് ബോസ് സീസൺ ഫോർ മുൻ സീസണുകൾ വച്ച് താരതമ്യപ്പെടുത്താനാവില്ല. ഓരോ മത്സരാര്ഥിയും വാശിയേറിയ പോരാട്ടമാണ് ഈ സീസണിൽ കാഴ്ച്ച വെക്കുന്നത്. അപ്രതീക്ഷിത സംഭവങ്ങളാണ് ഹൗസില്‍ നടക്കുന്നത്. ആറാം ആഴ്ചയും സംഭവബഹുലമായി തന്നെ ആരംഭിച്ചിട്ടുണ്ട്.
എവിക്ഷന് പിന്നാലെ ബിഗ് ബോസ് ഹൗസില്‍ നടന്ന ഡിബേറ്റ് ഹൗസിലെ സ്ഥിതി വഷളാക്കിയിട്ടുണ്ട്. ലക്ഷ്മി പ്രിയയും നിമിഷയുമായിരുന്നു ഹൈലൈറ്റ്. ഡിബേറ്റ് ടാസ്ക്കിലൂടെ ഇവർ തമ്മിലുള്ള പ്രശ്നം വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ ലക്ഷ്മി പ്രിയയും നിമിഷയും തമ്മില്‍ പ്രശ്‌നം നടക്കുന്നത്. ലക്ഷ്മി പ്രിയയെ ബഹുമാനമില്ലാതെ നീ പോടി എന്ന് നിമിഷ വിളിച്ചു. ഇത് ലക്ഷ്മിയ്ക്ക് നിയന്ത്രിക്കാനായില്ല. വീട്ടിലുള്ള അമ്മയെ പോയി വിളിക്ക് എന്ന് ലക്ഷ്മി തിരിച്ചും പറഞ്ഞു. ഇതിനെ തുടര്‍ന്ന് ലക്ഷ്മിയും നിമിഷയും മുഖാമുഖം എത്തുകയിരുന്നു. മോഹന്‍ലാലിന്റെ സാന്നിധ്യത്തിലായിരുന്നു സംസാരം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. പിന്നീട് ഡിബേറ്റ് ടാസ്‌ക്ക് വന്നപ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകുന്നതാണ് കണ്ടത്.
ടാസ്‌ക്കില്‍ ആദ്യം സംസാരിക്കാന്‍ എത്തിയത് ലക്ഷ്മി പ്രിയയായിരുന്നു. തന്റെ മത്സരത്തെ കുറിച്ചും നിലപാടിനെ കുറിച്ചുമായിരുന്നു സംസാരിച്ചത്. ഇതിനെതിരെ നിമിഷ ആഞ്ഞടിക്കുകയായിരുന്നു. അപ്പോള്‍ കാണുന്നവനെ അപ്പാന്ന് വിളിച്ചെന്ന് പറഞ്ഞ റോബിനെതിരെ തിരിഞ്ഞ ലക്ഷ്മി പ്രിയയാണ് കഴിഞ്ഞ ദിവസം എന്റെ അമ്മക്ക് വിളിച്ചത്. എന്റെ അമ്മക്ക് വിളിച്ചപ്പോള്‍ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി എന്നായിരുന്നു നിമിഷ ചോദ്യം. ഇതിന് മറുപടിയുമായി ലക്ഷ്മി എത്തിയെങ്കിലും വിട്ടുകൊടുക്കാന്‍ നിമിഷ തയ്യാറായിരുന്നില്ല. മറു ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിക്കുകായിരുന്നു.
ഈ വിഷയത്തില്‍ ജാസ്മിനും ദില്‍ഷയുമൊക്കെ ഇടപെട്ടിരുന്നു. താന്‍, തന്നെ അമ്മയെ തള്ള എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നത് തെറ്റല്ലേ, മറ്റുള്ളവര്‍ക്ക് കുറ്റം പറയാന്‍ നീ തന്നെ ഇട്ടു കൊടുക്കുകയല്ലേ എന്ന് സംവാദത്തിനിടെ ദില്‍ഷ ചോദിച്ചു. ഇതും നിമിഷയെ ചൊടിപ്പിച്ചിരുന്നു തന്റെ മാതാപിതാക്കളില്‍ നിന്ന് നേരിട്ട ഉപദ്രവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത് മറ്റുള്ളവര്‍ക്ക് അവരെ കുറ്റപ്പെടുത്താനുള്ള ലൈസന്‍സ് അല്ലെന്നായിരുന്നു നിമിഷ പറഞ്ഞത്.
ദില്‍ഷ വിമര്‍ശിക്കുകയായിരുന്നെങ്കില്‍ ജാസ്മിന്‍ നിമിഷയെ പിന്തുണയ്ക്കുകയായിരുന്നു. തന്റെ അനുഭവം പറഞ്ഞു കൊണ്ടാണ് സപ്പോര്‍ട്ട് ചെയ്തത്. തനിക്ക് ഉപദ്രവം മാത്രം ചെയ്തിട്ടുള്ള ആളാണ് തന്റെ തന്ത. എനിക്ക് അവരോട് യാതൊരു ബഹുമാനവും ഇല്ല. എന്നാല്‍ വഴിയെ പോകുന്നവന്‍ എന്റെ തന്തയ്ക്ക് വിളിച്ചാല്‍ ഞാന്‍ പ്രതികരിക്കും എന്നായിരുന്നു ജാസ്മിന്റെ ഭാഷ്യം.
നേരത്തെ ഡോക്ടര്‍ റോബിന്‍ ജാസ്മിന്റെ പിതാവിന്റെ പേര് ഹൗസില്‍ സംസാരിച്ചിരുന്നു. ‘മൂസയുടെ മകള്‍’ എന്നായിരുന്നു ജാസ്മിനെതിരെ ഉപയോഗിച്ചത്. ഇത് ഡെയ്സി ജാസ്മിനോട് പറയുകയും ചെയ്തു. പിന്നീട് അച്ഛനെ വിളിച്ചെന്ന് ആരോപിച്ച് ജാസ്മിനും ഡോക്റും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. ഈ പ്രശ്‌നം അപ്പോള്‍ വലിയ ചര്‍ച്ചയായെങ്കിലും ജാസ്മിനോ റോബിനോ പിന്നീട് അതിനെ കുറിച്ച് സംസാരിച്ചില്ല. കൂടാതെ ‘അപ്പോള്‍ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവരാണ് ഇവിടെയുള്ളത്’ എന്നുള്ള റോബിന്റെ പരാമര്‍ശത്തിലും ജാസ്മിന്‍ ഇടപെട്ടിരുന്നില്ല.
ജാസ്മിനും ലക്ഷ്മിപ്രിയയും നിമിഷയും ഈ ആഴ്ചയിലെ നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ദില്‍ഷ, റോണ്‍സണ്‍,ബ്ലെസ്ലി എന്നിവരുമുണ്ട്. നിമിഷ ഒഴികെ ബാക്കി ആറ് പേർ കഴിഞ്ഞ തവണയും ഉണ്ടായിരുന്നു. ലക്ഷ്മി, സുചിത്ര, സൂരജ്, അഖില്‍ എന്നിവര്‍ ഇക്കുറിയും രക്ഷപ്പെട്ടിട്ടുണ്ട്. സുചിത്രയുടെ പേര് ഇതുവരെ എവിക്ഷനിലോ ജയിയില്‍ നോമിനേഷനിലോ വന്നിട്ടില്ല. ഇതിനെ കുറിച്ച് കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ ചോദിക്കുകയും ചെയ്തിരുന്നു.
about bigg boss
