Malayalam
ആ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതി, ഇവര്‍ തമ്മില്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഒരു മാസത്തോളം ബന്ധമുണ്ടായി. ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റും; രാഹുല്‍ ഈശ്വര്‍
ആ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതി, ഇവര്‍ തമ്മില്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഒരു മാസത്തോളം ബന്ധമുണ്ടായി. ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റും; രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പട്ടെ കേസിന് പിന്നാലെ വിജയ് ബാബുവിനെതിരെയുള്ള പീഡന ആരോപണമാണ് ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ ഒരു മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കവെ രാഹുല്‍ ഈശ്വര്‍ പറയുന്ന വാക്കുകളാണ് ചര്‍ച്ചയ്ക്കിടയാക്കുന്നത്. വിജയ് ബാബുവിനെതിരെ പരാതി നല്കിയ യുവതിയ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന് മറുപടിയായി ആണ് മാധ്യമ പ്രവര്‍ത്തക ധന്യാ രാജേന്ദ്രന് എത്തിയിരിക്കുന്നത്. വളരേ മോശമായ, തെറ്റായ വാദങ്ങളാണ് രാഹുല്‍ ഈശ്വറിന്റേതെന്ന് ധന്യ പറഞ്ഞു.
രാഹുല്‍ വാക്കുകള്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ ശരീരഭാഷയുമായി അതിക്രമത്തിന് എന്ത് ബന്ധമെന്നും ധന്യാ രജേന്ദ്രന്‍ ആരാഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ അധിക്ഷേപ പരാമര്‍ശം. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങള്‍ പങ്കുവെച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമപ്രകാരം തെറ്റ് തന്നെയാണ്. അത് ശരിയായില്ലെന്ന് വിജയ് ബാബുവിനോട് തന്നെ പറഞ്ഞതാണ്.
പക്ഷെ ആ തെറ്റ് കാരണം വിജയ് ബാബുവിന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാല്‍ ബലാത്സംഗത്തിനിരയായെന്ന് പറയില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെ ചര്‍ച്ചയില്‍ തന്നെയാണ് ധന്യ ഇടപെട്ട് രാഹുലിനെ തിരുത്തിയത്. രാഹുല്‍ പറഞ്ഞത് പരാതിക്കാരിയെ അങ്ങേയറ്റം അധിക്ഷേപിക്കലാണെന്ന് മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനും സംവിധായക കുഞ്ഞില മസിലാമണിയും ചൂണ്ടിക്കാട്ടി. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ രാഹുല്‍ തയ്യാറായില്ല.
വളരേ തെറ്റും മോശവുമായ കാര്യങ്ങളാണ് രാഹുല്‍ പറയുന്നത്. രാഹുല്‍ ചെറുപ്പത്തില്‍ മലയാളം, ഹിന്ദി, തമിഴ് സിനിമകളില്‍ ആളുകള്‍ റേപ്പ് ചെയ്യുമ്പോള്‍ നിലവിളിച്ച് കരയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടാവാം. എല്ലാവരും അതുപോലെ പ്രതികരിക്കണം, അവരുടെ ശരീര ഭാഷ നോക്കണം എന്നുള്ള വാക്കുകള്‍ രാഹുല്‍ തിരിച്ചെടുത്തേ പറ്റൂ. രാഹുല്‍ പറയുന്ന സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് എനിക്കൊരു അഭിപ്രായമില്ല. വിജയ് ബാബുവിനെ എനിക്ക് അറിയില്ല.
എനിക്ക് ഈ പരാതി അറിയാം. ആ സിസിടിവി ദൃശ്യങ്ങള്‍ രാഹുല്‍ കണ്ടോ. രാഹുല്‍ കണ്ടാല്‍പ്പോലും അവരുടെ ശരീര ഭാഷയുമായി അതിന് എന്താണ് ബന്ധം. ഇങ്ങനെ തന്നെയാണ് ഫ്രാങ്കോ കേസില്‍ ജഡ്ജി പറഞ്ഞത് ഒരു ജനലുണ്ടായിരുന്നു, അതുവഴി എന്തുകൊണ്ട് ശബ്ദം കേട്ടില്ല എന്ന്. ഇങ്ങനെ സ്ത്രീകള്‍ അവര്‍ക്കെതിരെ ഒരു ലൈംഗിക അതിക്രമം ഉണ്ടായാല്‍ ഒരു പ്രത്യേക രീതിയില്‍ പ്രതികരിക്കണം, അവര്‍ നിലവിളിക്കണം, അവര്‍ കയ്യും കാലിട്ടടിക്കണം എന്ന് പറയുന്നത് ശരിയല്ല.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; സിസിടിവികള്‍ തെളിവായിട്ടുണ്ടല്ലോ. ഹോട്ടലില്‍ നിന്നിറങ്ങി വരുമ്പോള്‍ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാല്‍ മതിയല്ലോ. ഇവര്‍ തമ്മില്‍ വ്യക്തി ബന്ധം ഉണ്ടായിരുന്നു. അത് ഓപ്പണ്‍ ആയല്ലോ ഇപ്പോള്‍. ഇരുവരും തമ്മില്‍ ഒരു മാസത്തോളം ബന്ധമുണ്ടായി. ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാല്‍ പുരുഷന് എന്ത് ചെയ്യാന്‍ പറ്റും. അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങള്‍ പങ്ക് വെച്ചു.
അതേസമയം, മാലാ പാര്‍വതി പറഞ്ഞ വാക്കുകളും ഏറെ ചര്‍ച്ചയായിരുന്നു. ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോള്‍ നിയമപരമായി വലിയ കാര്യങ്ങള്‍ നമ്മള് ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. ഐസിസി ഒരു സ്വയംഭരണ സ്വഭാവമുള്ള ഒന്നാണ്. അതുകൊണ്ട് വിജയ് ബാബുവിന്റെ വിഷയത്തില്‍ ആണും പെണ്ണും തമ്മിലുള്ള വിഷയവുമല്ല ഉണ്ടാകുന്നത്. അദ്ദേഹം ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ്. ഇത് ഞങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ഐസിസി കൂടി.
അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ അതിനു ശേഷം ഞങ്ങളോട് പറഞ്ഞിരുന്നത് അദ്ദേഹവുമായി ബന്ധപ്പെടാന്‍ വഴിയില്ല എന്നാണ്. അതിനു ശേഷം പിന്നെ കാണുന്നത് ‘അമ്മ’ യുടെ കുറിപ്പാണ്. പത്രക്കുറിപ്പില്‍ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. ‘അമ്മ’ ആവിശ്യപ്പെട്ടെന്നോ ഒന്നും അതില്‍ ഇല്ല. ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാന്‍ സാധിക്കില്ല. ആ ഉത്തരവാദിത്വം നേരെ ചൊവ്വേ നിര്‍വഹിക്കാന്‍ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി വെക്കുന്നത്.
