എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നു; രജനീകാന്തിന്റെ രാഷ്ട്രീയ പിന്മാറ്റത്തില് പ്രതികരണവുമായി ഖുശ്ബു
രജനീകാന്തിന്റെ അപ്രതീക്ഷിത രാഷ്ട്രീയ പിന്മാറ്റത്തില് പ്രതികരണവുമായി നടി ഖുശ്ബു. രജനിയുടെ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. എന്നാൽ മറ്റൊന്നും ആരോഗ്യത്തെക്കാള്‍ വലുതല്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
പ്രിയ രജനി സര്, ഈ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. പക്ഷെ സ്വന്തം ആരോഗ്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. സുഹൃത്ത് കൂടിയായ ഞാന്‍ ഈ തീരുമാനത്തില്‍ താങ്കള്‍ക്കൊപ്പമാണ്. സന്തോഷത്തോടെ ഇരിക്കൂ. ഖുശ്ബു ട്വീറ്റ് ചെയ്തു.
പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയിരിക്കുകയാണ് . ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നായിരുന്നു രജനീകാന്ത് അറിയിച്ചത് . എന്നോട് നിങ്ങള്‍ ക്ഷമിക്കുക എന്ന് ട്വിറ്ററില്‍ പങ്കുവെച്ച് കുറിപ്പില്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.
