Malayalam
വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക്…; ഒറ്റവാക്കെ ഒള്ളൂ ‘സൈക്കോ’ എന്ന് സാന്ദ്ര തോമസ്
വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക്…; ഒറ്റവാക്കെ ഒള്ളൂ ‘സൈക്കോ’ എന്ന് സാന്ദ്ര തോമസ്
നടനും നിര്‍മാതവുമായ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം ഗുരുതരമായ പീഡന ആരോപണമായിരുന്നു വന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ വിജയ്ബാബുവിനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
വിജയ് ബാബുവിന് എതിരെ ബലാത്സംഗ പരാതി ഉയര്‍ന്ന സംഭവത്തില്‍ രണ്ടു വാക്ക് പറയാന്‍ സാന്ദ്ര തോമസിനോട് ഒരാള്‍ കമന്റായി ആവശ്യപ്പെടുകയായിരുന്നു. സാന്ദ്ര തോമസിന്റെ ചിത്രത്തിനു താഴെയാണ് കമന്റ് എത്തിയത്. ഇതിന് താരം നല്‍കിയ മറുപടി ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു കമന്റ്. ഒറ്റവാക്കെ ഒള്ളൂ ‘സൈക്കോ’ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. വിജയ് ബാബുവിന്റെ നിര്‍മ്മാണ കമ്ബനി ആയ ഫ്രൈഡേ ഫിലിംസ് ഉണ്ടാക്കിയത് സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നായിരുന്നു. ഇരുവരും ഒരുമിച്ചു സിനിമകള്‍ നിര്‍മിച്ചിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് വിജയ് ബാബു സാന്ദ്ര തോമസിനെ മര്‍ദിച്ചതായി പരാതി വന്നിരുന്നു. മര്‍ദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാന്ദ്രയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നു ഫ്രൈഡേ ഫിലിംസ് എന്ന കമ്പനി നടത്തി വരികയായിരുന്നു.
ഇടയ്ക്ക് ഇരുവരും തമ്മില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിന്റെ ബാക്കിയെന്നവണ്ണം വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്നു മര്‍ദ്ദിച്ചു എന്നാണു പരാതി. എളമക്കര പോലീസ് അന്ന് ആശുപത്രിയില്‍ എത്തി സാന്ദ്രയുടെ മൊഴിയും എടുത്തിരുന്നു.
