Malayalam
”ഷൈലജ ടീച്ചര്‍ ഞങ്ങളുടെ സെറ്റിലേക്ക് വന്നു, എല്ലാരും ഞെട്ടി! ”; സന്തോഷം പങ്കുവെച്ച് ആഷിഖ് അബു
”ഷൈലജ ടീച്ചര്‍ ഞങ്ങളുടെ സെറ്റിലേക്ക് വന്നു, എല്ലാരും ഞെട്ടി! ”; സന്തോഷം പങ്കുവെച്ച് ആഷിഖ് അബു

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയായാണ് ‘നീലവെളിച്ചം’. ഇത് ഒരിക്കല്‍ക്കൂടി സിനിമയാകുന്നു എന്നുള്ള വിവരം ആസ്വാദകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആഷിക് അബുവിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ബഷീറിന്റെ 113-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ആഷിക് അബു സിനിമ പ്രഖ്യാപിച്ചത്. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന് മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ആഷിക് അബു. ഷൂട്ടിംഗ് സെറ്റിലേക്ക് അപ്രതീക്ഷിതമായി എംഎല്‍എ കെ.കെ. ശൈലജ എത്തിയ സന്തോഷമാണ് ആഷിഖ് അബു പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിംഗ് കാണാനെത്തിയ ശൈലജ ടീച്ചറെ കണ്ട് തങ്ങള്‍ ഞെട്ടി എന്നാണ് ആഷിഖ് അബു കുറിച്ചത്.
”ഷൈലജ ടീച്ചര്‍ ഞങ്ങളുടെ @neelavelichammovie സെറ്റിലേക്ക് വന്നു, എല്ലാരും ഞെട്ടി! ” എന്നാണ് ആഷിഖ് അബു കുറിച്ചത്.
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്സ് ആഷിക് അബു ഇപ്പോള്‍ നേടി. ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും സൈജു ശ്രീധരന് എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...